അ​പ്ര​ഖ്യാ​പി​ത ലോ​ഡ് ഷെ​ഡ്ഡിം​ഗ് ഇ​ല്ല; ഇ​പ്പോ​ഴു​ള്ള​ത് സ്വാ​ഭാ​വി​ക നി​യ​ന്ത്ര​ണം; വൈ​ദ്യു​തി ഉ​പ​യോ​ഗ​ത്തി​ൽ സ്വ​യം നി​യ​ന്ത്ര​ണം വേ​ണ​മെ​ന്ന് മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് അ​പ്ര​ഖ്യാ​പി​ത ലോ​ഡ് ഷെ​ഡ്ഡിം​ഗ് ഇ​ല്ലെ​ന്ന് വൈ​ദ്യു​തി മ​ന്ത്രി കെ. ​കൃ​ഷ്ണ​ന്‍​കു​ട്ടി. ഓ​വ​ര്‍​ലോ​ഡി​ന്‍റെ ഭാ​ഗ​മാ​യു​ള്ള സ്വ​ഭാ​വി​ക നി​യ​ന്ത്ര​ണം മാ​ത്ര​മാ​ണ് ഇ​ട​യ്ക്കി​ടെ വൈ​ദ്യു​തി മു​ട​ങ്ങു​ന്ന​തി​ന്‍റെ കാ​ര​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. വൈ​ദ്യു​തി ഉ​പ​ഭോ​ഗം 6195 മെ​ഗാ​വാ​ട്ട് പി​ന്നി​ട്ടു.

വൈ​ദ്യു​തി വി​ല കൊ​ടു​ത്ത് ഇ​നി പു​റ​ത്ത് നി​ന്നു വാ​ങ്ങേ​ണ്ടി വ​രും. ജ​ന​ങ്ങ​ള്‍ വൈ​ദ്യു​തി ഉ​പ​ഭോ​ഗ​ത്തി​ന്‍റെ കാ​ര്യ​ത്തി​ല്‍ സ്വ​യം നി​യ​ന്ത്രി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. വൈ​ദ്യു​തി നി​ര​ക്ക് കൂ​ട്ടാ​തി​രി​ക്കാ​നാ​ണു ശ്ര​മി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Related posts

Leave a Comment