കു​ഞ്ഞേ നി​ന​ക്ക് വേ​ണ്ടി ഞാ​നി​താ പോ​കു​ന്നു… വി​ഷ​പാ​മ്പി​ന്‍റെ ക​ടി​യി​ൽ നി​ന്നും 30 -ഓ​ളം കു​ഞ്ഞു​ങ്ങ​ളു​ടെ ജീ​വ​ൻ ര​ക്ഷി​ച്ചു: ഒ​ടു​വി​ൽ ജീവനറ്റ് കാ​ളി​ എന്ന നായക്കുട്ടി; വി​ട ന​ൽ​കി ഗ്രാ​മം

മ​നു​ഷ്യ​നും നാ​യ​യും ത​മ്മി​ലു​ള്ള ബ​ന്ധം വ​ള​രെ വ​ലു​താ​ണ്. വീ​ടി​ന്‍റെ കാ​വ​ൽ​ക്കാ​ര​ൻ എ​ന്നു പോ​ലും നാ​യ​ക​ളെ വി​ളി​ക്കു​ന്ന​ത് അ​തു​കൊ​ണ്ടാ​ണ്. ഒ​രു നാ​യ​യു​ടെ അ​വ​സ​രോ​ചി​ത​മാ​യ ഇ​ട​പെ​ട​ൽ മൂ​ലം 30 കു​ട്ടി​ക​ളു​ടെ ജീ​വ​ൻ​ര​ക്ഷി​ച്ച വാ​ർ​ത്ത​യാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​കു​ന്ന​ത്.

ധീ​ര​കു​ല ഗ്രാ​മ​ത്തി​ലെ ജ​ഗ​ന്നാ​ഥ ശി​ശു വി​ദ്യാ മ​ന്ദി​റി​ന് സ​മീ​പ​ത്ത് കാ​ളി എ​ന്ന നാ​യ​യും​വി​ഷ പാ​മ്പും ത​മ്മി​ൽ ഏ​റ്റു​മു​ട്ടി​യ​താ​ണ് സം​ഭ​വം. കി​ന്‍റ​ർ ഗാ​ർ​ട്ട​നു പു​റ​ത്ത് 30 കു​ട്ടി​ക​ളോ​ളം ക​ളി​ക്കു​ക​യാ​യി​രു​ന്നു. ആ ​സ​മ​യം അ​വി​ടേ​ക്ക് ഇ​ഴ​ഞ്ഞെ​ത്തി​യ വി​ഷ​പാ​ന്പ് കു​ഞ്ഞു​ങ്ങ​ളു​ടെ അ​ടു​ത്തേ​ക്ക് പോ​കാ​ൻ ആ​രം​ഭി​ച്ചു. ഇ​ത് ക​ണ്ട കാ​ളി ഉ​ട​നെ പാ​മ്പി​നെ ത​ടു​ക്കാ​ൻ ഓ​ടി​യെ​ത്തി.

അ​വ​ൾ കു​ട്ടി​ക​ൾ​ക്കും പാ​മ്പി​നും ഇ​ട​യി​ൽ ര​ക്ഷാ ക​വ​ചം പോ​ലെ നി​ന്നു. പാ​മ്പ് കാ​ളി​യെ നി​ര​വ​ധി ത​വ​ണ കൊ​ത്തി​യെ​ങ്കി​ലും കാ​ളി പി​ന്നോ​ട്ടാ​ഞ്ഞി​ല്ല. ഒ​ടു​വി​ൽ അ​ടി​കൂ​ടി ഇ​രു​വ​രും മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങി. സം​ഭ​വ​ത്തി​ൽ കു​ട്ടി​ക​ൾ​ക്ക് ആ​ർ​ക്കും പ​രി​ക്കേ​റ്റി​ട്ടി​ല്ല. വി​ഷ പാ​മ്പി​ൽ നി​ന്നും കു​ട്ടി​ക​ളെ ര​ക്ഷി​ക്കു​ന്ന​തി​നി​ടെ മ​രി​ച്ച കാ​ളി​ക്ക് ഗ്രാ​മ​വാ​സി​ക​ൾ വി​ട ന​ൽ​കി. ഇ​തി​ന്‍റെ വീ​ഡി​യോ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​ണ്.

പൂ​ക്ക​ൾ കൊ​ണ്ട് പൊ​തി​ഞ്ഞ് അ​വ​ർ കാ​ളി​യു​ടെ മൃ​ത​ശ​രീ​ര​ത്തെ മൂ​ടി. നി​ര​വ​ധി ഗ്രാ​മ​വാ​സി​ക​ൾ ഈ ​സ​മ​യം കാ​ളി​ക്ക് വി​ട​ന​ൽ​കാ​നെ​ത്തി​യി​രു​ന്നെ​ന്നും റി​പ്പോ​ര്‍​ട്ടു​ക​ൾ പ​റ​യു​ന്നു.

 

Related posts

Leave a Comment