ബംഗളൂരുവിനെ പുകഴ്ത്തിയടിച്ച് ജാക്ക്.. വിദേശ വിനോദ സഞ്ചാരിക്ക് തമിഴ്‌‌നാടിനെക്കാൾ ഇഷ്ടമെന്ന് പോസ്റ്റ്

ബം​ഗ​ളൂ​രു ന​ഗ​ര​ത്തി​ൽ വി​നോ​ദ സ​ഞ്ചാ​ര​ത്തി​നാ​യി വ​ന്ന ജാ​ക്ക് ഹീ​റ്റ​ൺ എ​ന്ന വി​ദേ​ശ യു​വാ​വ് സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ ബം​ഗ​ളൂ​രു ന​ഗ​ര​ത്തെ​ക്കു​റി​ച്ച് പോ​സ്റ്റ് ചെ​യ്ത വീ​ഡി​യോ​യാ​ണ് ഇ​പ്പോ​ൾ വൈ​റ​ൽ. ബം​ഗ​ളൂ​രു ന​ഗ​ര​ത്തി​ന്‍റെ അ​ന്ത​രീ​ക്ഷ​വും സം​സ്കാ​ര​വും, പ്ര​ക്യ​തി ഭം​ഗി​യു​മാ​ണ് ജാ​ക്കി​നെ ആ​ക​ർ​ഷി​ച്ച​ത്.

ബം​ഗ​ളൂ​രു​വി​ലെ ര​ണ്ടാ​ഴ്ച താ​മ​സം ത​ന്നെ ആ​ശ്ച​ര്യ​പ്പെ​ടു​ത്തി​യെ​ന്നും , ഒ​രി​ക്ക​ലും ഇ​ങ്ങ​നെ​യാ​ണെ​ന്ന് വി​ചാ​രി​ച്ച​തു​മി​ല്ലെ​ന്ന് ജാ​ക്ക് പ​റ​യു​ന്നു. ബം​ഗ​ളൂ​രു​വി​ന്‍റെ ത​ന​താ​യ സം​സ്കാ​ര​വും പ്ര​കൃ​തി ഭം​ഗി​യും പ്ര​ത്യേ​ക രീ​തി​യി​ലു​ള്ള അ​മ്പ​ല​ത്തി​ന്‍റെ ഡി​സൈ​നു​ക​ളും സ്റ്റാ​ർ​ട്ട​പ്പു​ക​ളും അ​തി​നെ മ​നോ​ഹ​ര​മാ​ക്കു​ന്നു​വെ​ന്നും ജാ​ക്ക് നി​രീ​ക്ഷി​ക്കു​ന്നു.

സോ​ഷ്യ​ൽ മീ​ഡി​യ ബം​ഗ​ളൂ​രു സ​മൂ​ഹ​ത്തി​ന്‍റെ മോ​ശം വ​ശ​ങ്ങ​ളെ​യാ​ണ് ചൂ​ണ്ടി​കാ​ണി​ക്കു​ന്ന​ത് എ​ന്നാ​ൽ യ​ഥാ​ർ​ഥ​ത്തി​ൽ അ​ങ്ങ​നെ​യ​ല്ലെ​ന്നും ജാ​ക്ക് വ്യ​ക്ത​മാ​ക്കു​ന്നു. വ്യ​ക്തി​പ​ര​മാ​യ താ​ത്പ​ര്യം​കൊ​ണ്ട് ബം​ഗ​ളൂ​രു ന​ഗ​രം ത​ന്‍റെ റാം​ഗ് ലി​സ്റ്റി​ൽ ഒ​ന്നാ​മ​ത് ഇ​ടം പി​ടി​ച്ചു​വെ​ന്നും ജാ​ക്ക് പ​റ​ഞ്ഞു.

സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ൾ പ​ല​പ്പോ​ഴാ​യി ഇ​ന്ത്യ​യെ മോ​ശ​മാ​യാ​ണ് ചി​ത്രീ​ക​രി​ച്ചി​രി​ക്കു​ന്ന​തെ​ന്നും അ​തി​നാ​ൽ​ത​ന്നെ സ​ത്യം അ​തൊ​ന്നു​മ​ല്ലെ​ന്നും ജാ​ക്ക് പ​റ​യു​ന്നു. ത​നി​ക്ക് ബം​ഗ​ളൂ​രു​വി​ൽ സു​ഹൃ​ത്തു​ക്ക​ളു​ള്ള​ത് അ​വി​ടെ​ത്തെ സം​സ്കാ​രം മ​ന​സി​ലാ​ക്കാ​നും ആ​ഘോ​ഷ​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കാ​ൻ സ​ഹാ​യി​ച്ച​താ​യും ജാ​ക്ക് വ്യ​ക്ത​മാ​ക്കി. ത​ന്‍റെ വ്യ​ക്തി​പ​ര​മാ​യ അ​ഭി​പ്രാ​യ​ത്തി​ൽ ത​മി​ഴ് നാ​ടി​നെ​ക്കാ​ളും ബം​ഗ​ളൂ​രു​വാ​ണ് ഒ​ന്നാ​മ​തെ​ന്നും ജാ​ക്ക് പ​റ​യു​ന്നു.

Related posts

Leave a Comment