‘എ​ത്ര ബോ​ക്സ് ഓ​ഫീ​സ് ഹി​റ്റു​ക​ളു​ണ്ടെ​ന്ന​തി​ൽ കാ​ര്യ​മി​ല്ല, അ​വ​ർ മോ​ശം വ്യ​ക്തി​യാ​ണെ​ങ്കി​ൽ മ​റ്റെ​ന്തു​ണ്ടാ​യി​ട്ടും ഫലമി​ല്ല’: പാർവതി തിരുവോത്ത്

മ​ല​യാ​ള​ത്തി​ലെ സൂ​പ്പ​ർ താ​ര​ങ്ങ​ളാ​യ മ​മ്മൂ​ട്ടി​ക്കും മോ​ഹ​ൻ​ലാ​ലി​നും ഒ​പ്പ​മു​ള്ള അ​നു​ഭ​വം പ​ങ്കു​വെ​ച്ച് ന​ടി പാ​ർ​വ​തി തി​രു​വോ​ത്ത്. മ​മ്മൂ​ട്ടി​ക്കൊ​പ്പം പു​ഴു എ​ന്ന സി​നി​മ​യി​ലും മോ​ഹ​ൻ​ലാ​ലി​നൊ​പ്പം ഫ്ലാ​ഷ് എ​ന്ന സി​നി​മ​യി​ലും പാ​ർ​വ​തി അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്.

മോ​ഹ​ൻ​ലാ​ലി​നൊ​പ്പം ഞാ​ൻ വ​ർ​ക്ക് ചെ​യ്ത​ത് കു​റേ​ക്കാ​ലം മു​മ്പാ​ണ്. അ​ന്നു 19 വ​യ​സാ​യി​രു​ന്നു. ഇ​പ്പോ​ൾ എ​നി​ക്ക് 38 വ​യ​സാ​ണ്. അ​ഭി​നേ​താ​വെ​ന്ന നി​ല​യി​ൽ കാ​ര​ക്ട​റി​ൽ നി​ന്നു സ്വി​ച്ച് ചെ​യ്യാ​ൻ അ​ദ്ദേ​ഹ​ത്തി​നു​ള്ള പ്ര​സ​ന്‍റ്സ് ഓ​ഫ് മൈ​ൻ​ഡ് എ​ന്നെ അ​ദ്ഭു​ത​പ്പെ​ടു​ത്തി. ജ​ഗ​തി ശ്രീ​കു​മാ​റും സെ​റ്റി​ലു​ണ്ടാ​യി​രു​ന്നു. ഒ​രു സീ​നേ ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു​ള്ളൂ. അ​വ​ർ പെ​ർ​ഫോം ചെ​യ്യു​ന്ന​തു ക​ണ്ട​പ്പോ​ൾ എ​നി​ക്ക് വേ​ണ്ട ക്വാ​ളി​റ്റി അ​താ​ണെ​ന്ന് ഞാ​ൻ മ​ന​സി​ലാ​ക്കി. ഇ​പ്പോ​ൾ എ​നി​ക്ക് അ​ങ്ങ​നെ സ്വി​ച്ച് ചെ​യ്യാ​മെ​ന്ന് അ​ഭി​മാ​ന​ത്തോ​ടെ പ​റ​യാം.

സെ​റ്റി​ൽ ഒ​പ്പ​മു​ള്ള​വ​രോ​ട് ക​രു​ത​ൽ കാ​ണി​ക്കു​ന്ന ഈ ​ലെ​ജ​ൻ​ഡു​ക​ൾ സെ​റ്റി​ൽ ന​ല്ല മ​നു​ഷ്യ​രാ​ണ്. എ​ത്ര ബോ​ക്സ് ഓ​ഫീ​സ് ഹി​റ്റു​ക​ളു​ണ്ടെ​ന്ന​തി​ൽ കാ​ര്യ​മി​ല്ല. അ​വ​ർ മോ​ശം വ്യ​ക്തി​യാ​ണെ​ങ്കി​ൽ മ​റ്റെ​ന്തു​ണ്ടാ​യി​ട്ടും കാ​ര്യ​മി​ല്ല. ചി​ല ന​ട​ന്മാ​രെ ലെ​ജ​ൻ​ഡാ​യി ആ​ളു​ക​ൾ കാ​ണു​ന്ന​തി​നു കാ​ര​ണം അ​താ​ണ്. സെ​റ്റി​ലേ​ക്ക് വ​ന്ന് സെ​റ്റ് മെ​ച്ച​പ്പെ​ട്ട​യി​ട​മാ​ക്കി അ​വ​ർ മാ​റ്റു​ന്നു. മ​മ്മൂ​ട്ടി​യോ​ടൊ​പ്പം അ​തേ അ​നു​ഭ​വ​മാ​യി​രു​ന്നു. ന​മ്മു​ടെ മു​ന്നി​ൽ നി​ൽ​ക്കു​മ്പോ​ൾ അ​വ​ർ താ​ര​ങ്ങ​ളാ​ണെ​ന്ന ചി​ന്ത മ​ന​സി​ലു​ണ്ടാ​ക​രു​ത്.

അ​പ്പോ​ൾ എ​ങ്ങ​നെ ജോ​ലി ചെ​യ്യും. അ​വ​രു​ടെ മു​ഖ​ത്ത​ടി​ക്കേ​ണ്ട സ​മ​യ​ത്ത് അ​വ​രി​ൽ അ​ദ്ഭു​ത​പ്പെ​ട്ട് ഇ​രി​ക്കാ​നാ​കി​ല്ല. ത​ങ്ങ​ളു​ടെ ക്രാ​ഫ്റ്റി​നി​ട​യി​ൽ മ​റ്റൊ​ന്നും വ​രാ​തി​രി​ക്കാ​ൻ ഈ ​ആ​ക്ടേ​ർ​സ് അ​നു​വ​ദി​ക്കി​ല്ല. ഞാ​ൻ പു​തു​മു​ഖ​മാ​യി​രി​ക്കാം. എ​ന്നാ​ൽ കാ​മ​റ​യ്ക്കു​മു​ന്നി​ൽ ഞ​ങ്ങ​ൾ തു​ല്യ​രാ​ണ്- പാ​ർ​വ​തി തി​രു​വോ​ത്ത് പ​റ​ഞ്ഞു.

Related posts

Leave a Comment