ടാ​റ്റൂ അ​ടി​ച്ചാ​ൽ ജോ​ലി ന​ല്കാ​മെ​ന്ന് വാ​ഗ്ദാ​നം, സ്റ്റാ​ർ​ട്ട​പ്പ് സ്ഥാ​പ​ക​ന്‍റെ വെ​റൈ​റ്റി ഐ​ഡി​യ; പ​ണി കി​ട്ടി​യ​തോ​ടെ ഒ​ടു​വി​ൽ മാ​പ്പ​പേ​ക്ഷ, സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ ഉ​യ​ർ​ന്ന പ്ര​തി​ഷേ​ധം

സാ​ൻ ഫ്രാ​ൻ​സി​സ്കോ​യി​ലെ ഒ​രു നി​ർ​മ്മി​ത ബു​ദ്ധി സ്റ്റാ​ർ​ട്ട​പ്പ് സ്ഥാ​പ​ക​ൻ, ശ​രീ​ര​ത്തി​ൽ ടാ​റ്റൂ അ​ടി​ക്കു​ന്ന​വ​ർ​ക്ക് ജോ​ലി​ക്ക് അ​ഭി​മു​ഖം വാ​ഗ്ദാ​നം ചെ​യ്ത് വ​ലി​യ വി​വാ​ദ​ത്തി​ലാ​യി. ലെ​മ​ൺ​ലൈം എ​ന്ന ക​മ്പ​നി​യു​ടെ സ​ഹ​സ്ഥാ​പ​ക​നാ​യ ജോ​ർ​ദാ​ൻ സെ​യ്റ്റ്‌​സ് ആ​ണ് സം​ഭ​വ​ത്തെ തു​ട​ർ​ന്ന് പൊ​തു​മ​ധ്യ​ത്തി​ൽ മാ​പ്പ​പേ​ക്ഷി​ച്ച് രം​ഗ​ത്തെ​ത്തി​യ​ത്. ടാ​റ്റൂ ക​ലാ​കാ​ര​നെ പ​ങ്കാ​ളി​യാ​ക്കി ക​മ്പ​നി ന​ട​ത്തി​യ ഒ​രു പ​രി​പാ​ടി​ക്കി​ടെ, അ​വി​ടെ​വെ​ച്ച് ടാ​റ്റൂ അ​ടി​ച്ച ഏ​ഴ് പേ​ർ​ക്ക് ഇ​ന്‍റ​ർ​വ്യൂ ഉ​റ​പ്പു​ന​ൽ​കി​യ​താ​യി അ​ദ്ദേ​ഹം സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ കു​റി​ച്ച​താ​ണ് വി​വാ​ദ​മാ​യ​ത്.

ത​ങ്ങ​ളെ​പ്പോ​ലെ ‘ഭ്രാ​ന്ത​മാ​യ ചി​ന്താ​ഗ​തി​യു​ള്ള’ അ​പൂ​ർ​വ്വ പ്ര​തി​ഭ​ക​ളെ ക​ണ്ടെ​ത്തു​ന്ന​തി​നാ​ണ് ഇ​ത്ത​ര​മൊ​രു പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​തെ​ന്നാ​ണ് സെ​യ്റ്റ്‌​സ് പോ​സ്റ്റി​ൽ ന്യാ​യീ​ക​രി​ച്ച​ത്. എ​ന്നാ​ൽ തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ​ക്കാ​യി ഉ​ദ്യോ​ഗാ​ർ​ത്ഥി​ക​ളെ ചൂ​ഷ​ണം ചെ​യ്യു​ക​യാ​ണെ​ന്നും, തൊ​ഴി​ൽ വി​പ​ണി​യി​ലെ പ്ര​തി​സ​ന്ധി മു​ത​ലെ​ടു​ത്ത് സ്ഥി​ര​മാ​യ ശ​രീ​ര​മാ​റ്റ​ത്തി​ന് നി​ർ​ബ​ന്ധി​ക്കു​ന്ന​ത് ധാ​ർ​മ്മി​ക​മ​ല്ലെ​ന്നും കാ​ണി​ച്ച് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ക​ടു​ത്ത വി​മ​ർ​ശ​നം ഉ​യ​ർ​ന്നു. ക​മ്പ​നി​യു​ടെ ലോ​ഗോ ടാ​റ്റൂ ചെ​യ്ത് ഒ​ടു​വി​ൽ ഇ​ന്‍റ​ർ​വ്യൂ​വി​ൽ തോ​റ്റാ​ൽ എ​ന്താ​കും അ​വ​സ്ഥ എ​ന്ന് പ​ല​രും ചോ​ദ്യ​മു​ന്ന​യി​ച്ചു.

വി​മ​ർ​ശ​ന​ങ്ങ​ൾ ഉ​യ​ർ​ന്ന​തോ​ടെ മു​ൻ​പ​ത്തെ പോ​സ്റ്റ് ഡി​ലീ​റ്റ് ചെ​യ്ത ജോ​ർ​ദാ​ൻ സെ​യ്റ്റ്‌​സ്, ത​ന്‍റെ ഭാ​ഗ​ത്തു​നി​ന്ന് ഗു​രു​ത​ര​മാ​യ തെ​റ്റു​പ​റ്റി​യ​താ​യി സ​മ്മ​തി​ച്ചു. ഇ​തൊ​രു ര​സ​ക​ര​മാ​യ പ​രി​പാ​ടി​യാ​യി​ട്ടാ​ണ് ക​ണ്ട​തെ​ന്നും, എ​ന്നാ​ൽ തൊ​ഴി​ല​വ​സ​ര​വു​മാ​യി ടാ​റ്റൂ​വി​നെ ബ​ന്ധി​പ്പി​ച്ച​ത് വി​വേ​ക​മി​ല്ലാ​ത്ത തീ​രു​മാ​ന​മാ​യി​പ്പോ​യെ​ന്നും അ​ദ്ദേ​ഹം മാ​പ്പ​പേ​ക്ഷ​യി​ൽ പ​റ​ഞ്ഞു. പ​ങ്കെ​ടു​ക്കു​ന്ന​വ​ർ​ക്ക് ഇ​ഷ്ട​മു​ള്ള ഏ​ത് ടാ​റ്റൂ​വും അ​ടി​ക്കാ​നു​ള്ള സ്വാ​ത​ന്ത്ര്യം ഉ​ണ്ടാ​യി​രു​ന്നു​വെ​ന്നും ആ​രെ​യും ലോ​ഗോ അ​ടി​ക്കാ​ൻ നി​ർ​ബ​ന്ധി​ച്ചി​രു​ന്നി​ല്ലെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

തൊ​ഴി​ൽ ന​ൽ​കു​ന്ന ആ​ളും ഉ​ദ്യോ​ഗാ​ർ​ത്ഥി​യും ത​മ്മി​ലു​ള്ള സ്വാ​ധീ​ന വ്യ​ത്യാ​സം മ​ന​സ്സി​ലാ​ക്കു​ന്ന​തി​ൽ ത​നി​ക്ക് പി​ഴ​വ് സം​ഭ​വി​ച്ച​താ​യി അ​ദ്ദേ​ഹം സ​മ്മ​തി​ച്ചു. ടാ​റ്റൂ അ​ടി​ച്ചി​ല്ലെ​ങ്കി​ലും എ​ല്ലാ​വ​ർ​ക്കും ഇ​ന്‍റ​ർ​വ്യൂ​വി​ൽ പ​ങ്കെ​ടു​ക്കാ​മാ​യി​രു​ന്നു എ​ന്ന് അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. സം​ഭ​വ​ത്തി​ൽ ഖേ​ദം പ്ര​ക​ടി​പ്പി​ച്ച ക​മ്പ​നി, അ​ന്ന് ടാ​റ്റൂ അ​ടി​ച്ച ഏ​ഴ് പേ​രു​മാ​യും ബ​ന്ധ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നും ടാ​റ്റൂ നീ​ക്കം ചെ​യ്യാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​രു​ടെ മു​ഴു​വ​ൻ ചി​ല​വും ക​മ്പ​നി വ​ഹി​ക്കു​മെ​ന്നും അ​റി​യി​ച്ചു.

Related posts

Leave a Comment