സം​സ്ഥാ​ന ഭ​ക്ഷ്യ​ക​മ്മീ​ഷ​നം​ഗം അ​ട്ട​പ്പാ​ടി​യി​ലെ വി​വി​ധ അ​ങ്ക​ണ​വാ​ടി​ക​ള്‍ സ​ന്ദ​ര്‍​ശി​ച്ചു

അ​ഗ​ളി: സം​സ്ഥാ​ന ഭ​ക്ഷ്യ​ക​മ്മീ​ഷ​ന്‍ അം​ഗം മു​രു​കേ​ശ് ചെ​റു​നാ​ലി അ​ട്ട​പ്പാ​ടി താ​ലൂ​ക്കി​ലെ പു​തൂ​ര്‍ പ​ഞ്ചാ​യ​ത്തി​ലെ ദൊ​ഡു​ഗ​ട്ടി, തേ​ക്കു​പ​ന അ​ങ്ക​ണ​വാ​ടി​ക​ള്‍ സ​ന്ദ​ര്‍​ശി​ച്ചു.

ഇ​ക്ക​ഴി​ഞ്ഞ ജ​നു​വ​രി 29 ന് ​ന​ട​ത്തി​യ സ​ന്ദ​ര്‍​ശ​ന​ത്തി​ലെ നി​ര്‍​ദേ​ശ​ങ്ങ​ള്‍ ന​ട​പ്പാ​ക്കു​ന്ന​തി​ന്‍റെ പു​രോ​ഗ​തി അ​വ​ലോ​ക​നം ചെ​യ്തു.

അ​ങ്ക​ണ​വാ​ടി​ക​ളി​ല്‍ കു​ടി​വെ​ള്ളം ല​ഭ്യ​മാ​ക്കു​ന്ന​തി​നും കെ​ട്ടി​ട​ങ്ങ​ളു​ടെ അ​റ്റ​കു​റ്റ​പ​ണി​ക​ള്‍ അ​ടി​യ​ന്ത​ര​മാ​യി ന​ട​പ്പി​ലാ​ക്കു​ന്ന​തി​നും ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തി​നു പ​ഞ്ചാ​യ​ത്തു​ക​ള്‍​ക്ക് ക​മ്മീ​ഷ​ൻ നി​ര്‍​ദേ​ശം ന​ല്‍​കി.

ഗ​ര്‍​ഭി​ണി​ക​ള്‍​ക്കും കു​ട്ടി​ക​ള്‍​ക്കു​മു​ള്ള പോ​ഷ​കാ​ഹാ​ര വി​ത​ര​ണ​ത്തി​ല്‍ പ്ര​ത്യേ​ക ശ്ര​ദ്ധ ചെ​ലു​ത്ത​ണ​മെ​ന്നും ക​മ്മീ​ഷ​ന്‍ പ്ര​ത്യേ​ക നി​ര്‍​ദേ​ശം ന​ല്‍​കി.

പൊ​തു​വി​ത​ര​ണ, ഐ​സി​ഡി​എ​സ്, പ​ട്ടി​ക​വ​ര്‍​ഗ വി​ക​സ​ന വ​കു​പ്പ്, പോ​ലീ​സ്, വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ ക​മ്മീ​ഷ​നെ അ​നു​ഗ​മി​ച്ചു.

Related posts

Leave a Comment