ഏ​റ്റ​വും ഏ​കാ​ന്ത​ത അ​നു​ഭ​വ​പ്പെ​ടു​ന്ന ന​ഗ​രം ബം​ഗ​ളൂ​രു! അതിന്‍റെ കാരണങ്ങളും വെളിപ്പെടുത്തി യുവാവ്

ബം​ഗ​ളൂ​രു​വി​നെ ഏ​റ്റ​വും ഏ​കാ​ന്ത​ത അ​നു​ഭ​വ​പ്പെ​ടു​ന്ന ന​ഗ​രം എ​ന്ന് വി​ശേ​ഷി​പ്പി​ച്ചു​കൊ​ണ്ട് സം​രം​ഭ​ക​നാ​യ ഹ​ർ​ഷ് സ്നേ​ഹാ​ൻ​ഷു പ​ങ്കു​വെ​ച്ച സോ​ഷ്യ​ൽ മീ​ഡി​യ കു​റി​പ്പ് വ​ലി​യ ച​ർ​ച്ച​ക​ൾ​ക്ക് വ​ഴി​യൊ​രു​ക്കി​യി​രി​ക്കു​ക​യാ​ണ്. പാ​റ്റ്‌​ന, പാ​രി​സ്, മും​ബൈ, ഡ​ൽ​ഹി തു​ട​ങ്ങി പ​ല ന​ഗ​ര​ങ്ങ​ളി​ൽ താ​മ​സി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും ബെം​ഗ​ളൂ​രു​വി​ൽ അ​നു​ഭ​വ​പ്പെ​ടു​ന്ന​തു​പോ​ലെ​യു​ള്ള ഏ​കാ​ന്ത​ത മ​റ്റൊ​രി​ട​ത്തും ത​നി​ക്ക് തോ​ന്നി​യി​ട്ടി​ല്ലെ​ന്ന് അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കു​ന്നു.

ഈ ​ന​ഗ​ര​ത്തി​ൽ കാ​ണാ​ൻ ഒ​ന്നു​മി​ല്ലെ​ന്നും പ​ക​രം സ​മ​യം ക​ള​യാ​ൻ വേ​ണ്ടി എ​ന്തെ​ങ്കി​ലും ചെ​യ്തു​കൊ​ണ്ടി​രി​ക്കാ​ൻ മാ​ത്ര​മേ സാ​ധി​ക്കൂ എ​ന്നും അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു. ഡ​ൽ​ഹി​യി​ലെ ഇ​ന്ത്യ ഗേ​റ്റി​ന് മു​ന്നി​ലി​രി​ക്കു​ന്ന​തോ മും​ബൈ​യി​ലെ മ​റൈ​ൻ ഡ്രൈ​വി​ൽ ക​ട​ൽ ക​ണ്ടി​രി​ക്കു​ന്ന​തോ പോ​ലെ വെ​റു​തെ​യി​രു​ന്ന് സ്വ​ന്തം ചി​ന്ത​ക​ളി​ൽ മു​ഴു​കാ​ൻ ബെം​ഗ​ളൂ​രു സ​മ്മ​തി​ക്കു​ന്നി​ല്ലെ​ന്നും, പ​ബ്ബു​ക​ളോ പാ​ർ​ക്കു​ക​ളോ സ​ന്ദ​ർ​ശി​ക്കു​ന്ന​ത് കേ​വ​ലം ഒ​ഴി​വു​സ​മ​യ​ങ്ങ​ൾ പൂ​രി​പ്പി​ക്കാ​ൻ വേ​ണ്ടി​യു​ള്ള ശ്ര​മ​ങ്ങ​ൾ മാ​ത്ര​മാ​ണെ​ന്നും അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു.

സ്നേ​ഹാ​ൻ​ഷു​വി​ന്‍റെ ഈ ​നി​രീ​ക്ഷ​ണ​ത്തോ​ട് സ​മ്മി​ശ്ര പ്ര​തി​ക​ര​ണ​ങ്ങ​ളാ​ണ് ഓ​ൺ​ലൈ​നി​ൽ ഉ​യ​രു​ന്ന​ത്. ബം​ഗ​ളൂ​രു​വി​ന്‍റെ സ്വ​ഭാ​വ​ത്തെ​ക്കു​റി​ച്ചു​ള്ള ഈ ​തു​റ​ന്നെ​ഴു​ത്ത് ന​ഗ​ര​വാ​സി​ക​ൾ​ക്കി​ട​യി​ൽ അ​നു​കൂ​ലി​ച്ചും പ്ര​തി​കൂ​ലി​ച്ചു​മു​ള്ള വ​ലി​യൊ​രു സം​വാ​ദ​ത്തി​നാ​ണ് ഇ​പ്പോ​ൾ തി​രി​കൊ​ളു​ത്തി​യി​രി​ക്കു​ന്ന​ത്. ഇ​ന്ദി​രാ​ന​ഗ​ർ, കോ​റ​മം​ഗ​ല തു​ട​ങ്ങി​യ ഐ​ടി കേ​ന്ദ്ര​ങ്ങ​ൾ​ക്ക് പു​റ​ത്തു​ള്ള യ​ഥാ​ർ​ത്ഥ ബം​ഗ​ളൂ​രു​വി​നെ അ​ദ്ദേ​ഹം ക​ണ്ടി​ട്ടി​ല്ലെ​ന്നാ​ണ് ചി​ല​ർ പ​രി​ഹ​സി​ച്ച​ത്.

 

Related posts

Leave a Comment