അ​ഫ്ഗാ​നി​ൽ അ​ഞ്ചു വ​ർ​ഷ​ത്തി​നി​ടെ വി​ദ്യാ​ഭ്യാ​സം നി​ഷേ​ധി​ക്ക​പ്പെ​ട്ട​ത്10 ല​ക്ഷം പെ​ൺ​കു​ട്ടി​ക​ൾ​ക്ക്

പാ​രീ​സ്: അ​ഫ്ഗാ​നി​സ്ഥാ​നി​ൽ ഏ​താ​നും വ​ർ​ഷ​ങ്ങ​ളാ​യി പെ​ൺ​കു​ട്ടി​ക​ൾ​ക്ക് വി​ദ്യാ​ഭ്യാ​സ​ത്തി​നു​ള്ള അ​വ​കാ​ശം നി​ഷേ​ധി​ക്ക​പ്പെ​ടു​ന്നു​വെ​ന്നും ഇ​തു ദൂ​ര​വ്യാ​പ​ക പ്ര​ത്യാ​ഘാ​ത​ങ്ങ​ൾ സൃ​ഷ്‌​ടി​ക്കു​മെ​ന്നും യൂ​ണി​സെ​ഫ്.

പെ​ൺ​കു​ട്ടി​ക​ളു​ടെ വി​ദ്യാ​ഭ്യാ​സ​ത്തി​നും സ്ത്രീ ​തൊ​ഴി​ലി​നും മേ​ലു​ള്ള നി​ര​ന്ത​ര​മാ​യ നി​യ​ന്ത്ര​ണ​ങ്ങ​ൾ കാ​ര​ണം 2030 ആ​കു​മ്പോ​ഴേ​ക്കും അ​ഫ്ഗാ​നി​സ്ഥാ​ന് 20,000 വ​നി​താ അ​ധ്യാ​പ​ക​രെ​യും 5,400 ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രെ​യും ന​ഷ്‌​ട​പ്പെ​ടു​മെ​ന്നും യൂ​ണി​സെ​ഫി​ന്‍റെ വാ​ർ​ത്താ​ക്കു​റി​പ്പി​ൽ ചൂ​ണ്ടി​ക്കാ​ട്ടി.

2021നു​ശേ​ഷം പ​ത്തു ല​ക്ഷം പെ​ൺ​കു​ട്ടി​ക​ൾ​ക്കാ​ണു വി​ദ്യാ​ഭ്യാ​സം നി​ഷേ​ധി​ക്ക​പ്പെ​ട്ട​ത്. 2030 ആ​കു​ന്പോ​ഴേ​യ്ക്കും ഇ​തു 20 ല​ക്ഷ​മാ​യി ഉ​യ​രും. 2023 നും 2025 ​നും ഇ​ട​യി​ൽ പൊ​തു​ഭ​ര​ണ​ത്തി​ലെ സ്ത്രീ​ക​ളു​ടെ പ​ങ്കാ​ളി​ത്തം 21% ൽ​നി​ന്ന് 17.7% ആ​യി കു​റ​ഞ്ഞു​വെ​ന്നും സം​ഘ​ട​ന ക​ണ്ടെ​ത്തി.

സ്കൂ​ളു​ക​ളി​ലും ആ​ശു​പ​ത്രി​ക​ളി​ലും യോ​ഗ്യ​ത​യു​ള്ള വ​നി​താ പ്രൊ​ഫ​ഷ​ണ​ലു​ക​ളു​ടെ എ​ണ്ണ​ത്തി​ലെ കു​റ​വ് ഭാ​വി അ​വ​സ​ര​ങ്ങ​ൾ​ക്കു വി​നാ​ശ​ക​ര​മാ​യ പ്ര​ത്യാ​ഘാ​ത​ങ്ങ​ൾ ഉ​ണ്ടാ​ക്കു​മെ​ന്ന് റി​പ്പോ​ർ​ട്ട് മു​ന്ന​റി​യി​പ്പ് ന​ൽ​കു​ന്നു.

സ്ത്രീ​ക​ളെ ജോ​ലി ചെ​യ്യാ​ൻ അ​നു​വ​ദി​ച്ചി​ട്ടു​ള്ള​തും അ​വ​ർ​ക്ക് ഒ​ഴി​ച്ചു​കൂ​ടാ​നാ​കാ​ത്ത​തു​മാ​യ ര​ണ്ടു മേ​ഖ​ല​ക​ളാ​യ അ​ധ്യാ​പ​ന, ആ​രോ​ഗ്യ സേ​വ​ന​ങ്ങ​ളി​ൽ​നി​ന്ന് ഒ​ഴി​വാ​ക്കു​ന്ന​ത് കു​ഞ്ഞു​ങ്ങ​ളെ ദോ​ഷ​ക​ര​മാ​യി ബാ​ധി​ക്കു​മെ​ന്നും റി​പ്പോ​ർ​ട്ടി​ൽ എ​ടു​ത്തു​പ​റ​യു​ന്നു.

പ്ര​ത്യേ​ക​മാ​യ സാ​മൂ​ഹി​ക പ​ശ്ചാ​ത്ത​ല​ത്തി​ൽ സ്ത്രീ ​ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രു​ടെ എ​ണ്ണ​ത്തി​ലെ കു​റ​വ് മാ​തൃ, ന​വ​ജാ​ത​ശി​ശു, ശി​ശു ആ​രോ​ഗ്യ സേ​വ​ന​ങ്ങ​ളെ ഗു​രു​ത​ര​മാ​യി ബാ​ധി​ക്കു​മെ​ന്നും സം​ഘ​ട​ന ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

2021 സെ​പ്റ്റം​ബ​റി​ൽ പെ​ൺ​കു​ട്ടി​ക​ൾ​ക്ക് സെ​ക്ക​ൻ​ഡ​റി വി​ദ്യാ​ഭ്യാ​സം വി​ല​ക്കി​യ​തു​മു​ത​ൽ ലോ​ക​ത്തി​ലെ ഏ​റ്റ​വും കു​റ​ഞ്ഞ സ്ത്രീ ​സാ​ക്ഷ​ര​താ നി​ര​ക്കു​ള്ള രാ​ജ്യ​മാ​യി അ​ഫ്ഗാ​നി​സ്ഥാ​ൻ മാ​റു​ക​യാ​ണ്.

Related posts

Leave a Comment