ബൈ​ക്ക് വൈ​ദ്യു​തി പോ​സ്റ്റി​ലി​ടി​ച്ച് തീ​പി​ടി​ച്ച് യു​വാ​വ് മ​രി​ച്ചു; ബം​ഗ്ലൂ​രി​ൽ നി​ന്ന് ത​ല​ശേ​രി​ക്ക് വ​രു​മ്പോഴായിരുന്നു സം​ഭ​വം

മ​ട്ട​ന്നൂ​ർ: ന​ര​യ​മ്പാ​റ​യി​ൽ ബൈ​ക്ക് വൈ​ദ്യു​ത തൂ​ണി​ലി​ടി​ച്ചു ക​ത്തി ബൈ​ക്ക് യാ​ത്രി​ക​ൻ മ​രി​ച്ചു. ഇ​ന്നു രാ​വി​ലെ ഒ​മ്പ​തോ​ടെ മ​ട്ട​ന്നൂ​ർ-​ഇ​രി​ട്ടി റോ​ഡി​ൽ ന​ര​യ​മ്പാ​റ പെ​ട്രോ​ൾ പ​മ്പി​ന് മു​ന്നി​ലാ​യി​രു​ന്നു സം​ഭ​വം. ഇ​രി​ട്ടി ഭാ​ഗ​ത്ത് നി​ന്നു മ​ട്ട​ന്നൂ​ർ ഭാ​ഗ​ത്തേ​ക്ക് വ​രി​ക​യാ​യി​രു​ന്ന ബൈ​ക്ക് റോ​ഡ​രി​കി​ലെ വൈ​ദ്യു​ത തൂ​ണി​ലി​ടി​ച്ചാ​യി​രു​ന്നു അ​പ​ക​ടം. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ വൈ​ദ്യു​ത ക​മ്പി​ക​ൾ കൂ​ട്ടി​യി​ടി​ച്ചു ക​ത്തു​ക​യും ബൈ​ക്കി​ന് തീ​പി​ടി​ക്കു​ക​യു​മാ​യി​രു​ന്നു.

ബൈ​ക്ക് ഓ​വു​ചാ​ലി​ൽ വീ​ഴു​ക​യും ചെ​യ്തു. ബൈ​ക്ക് ക​ത്തു​ന്ന​ത് ക​ണ്ട സ​മീ​പ​വാ​സി​ക​ൾ വെ​ള്ളം ഉ​പ​യോ​ഗി​ച്ചാ​ണ് കെ​ടു​ത്തി​യ​ത്. ഗു​രു​ത​ര​മാ​യി പൊ​ള്ള​ലേ​റ്റ ബൈ​ക്ക് യാ​ത്രി​ക​നെ നാ​ട്ടു​കാ​ർ പു​റ​ത്തെ​ടു​ത്തു ക​ണ്ണൂ​ർ ബേ​ബി മെ​മ്മോ​റി​യ​ൽ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു.

ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ വൈ​ദ്യു​ത തൂ​ൺ ത​ക​ർ​ന്നു. ബൈ​ക്കി​ലു​ണ്ടാ​യി​രു​ന്ന തു​ണി​ക​ളും സാ​ധ​ന​ങ്ങ​ളും അ​ട​ക്കം ക​ത്തി ന​ശി​ച്ചു. ബൈ​ക്ക് വൈ​ദ്യു​ത തൂ​ണി​ലി​ടി​ച്ച​പ്പോ​ൾ ബൈ​ക്കി​ന്‍റെ പെ​ട്രോ​ൾ ലീ​ക്കാ​യ​താ​യി​രി​ക്കാം തീ​പി​ടി​ത്ത​ത്തി​ന് കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.

ബം​ഗ്ലൂ​രി​ൽ നി​ന്നു ത​ല​ശേ​രി ഭാ​ഗ​ത്തേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന യു​വാ​വാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. മ​ട്ട​ന്നൂ​രി​ൽ നി​ന്നു അ​ഗ്‌​നി​ശ​മ​ന വി​ഭാ​ഗ​വും മ​ട്ട​ന്നൂ​ർ എ​സ്ഐ നൗ​ഷാ​ദ് മൂ​പ്പ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സും സ്ഥ​ല​ത്തെ​ത്തി​യി​രു​ന്നു.

Related posts

Leave a Comment