പാലക്കാട്: 124 ലിറ്റര്‍ വിദേശമദ്യവുമായി 52 -കാരി പിടിയില്‍. പാലക്കാട് കൊല്ലങ്കോട്ട് സ്വദേശി ശശികലയാണ് പിടിയിലായത്. ഇവരുടെ വീട്ടിൽ നിന്നാണ് മദ്യ കുപ്പികൾ കണ്ടെടുത്തത്. വീട്ടിലെ രഹസ്യ അറയിലാണ് മദ്യം സൂക്ഷിച്ചിരുന്നത്. എക്സൈസ് സംഘം വീട്ടില്‍ നടത്തിയ തെരച്ചിലിൽ രഹസ്യ അറ കാണുകയും തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ മദ്യക്കുപ്പികള്‍ കണ്ടെത്തുകയുമായിരുന്നു.
അനധികൃതമായി വില്‍പ്പന നടത്താനായി സൂക്ഷിച്ചതായിരുന്നു ഇവ. കൊല്ലങ്കോട് എക്സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ തന്‍സില്‍ താഹയുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.
