ഒരു നീണ്ട ബസ് യാത്രയിലെ ശാന്തമായ നിമിഷം ഇന്ത്യയുടെ അധികമാരും കാണാത്ത ഒരു വശത്തിന്റെ മറക്കാനാവാത്ത കാഴ്ചയായി മാറി. നിയ പട്ടേൽ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഒരു പോസ്റ്റിലൂടെയാണ് ഈ ദൃശ്യങ്ങൾ പുറംലോകമറിഞ്ഞത്. “ഇന്ത്യയുടെ ആരും കാണിക്കാത്ത ഭാഗം” എന്ന ശ്രദ്ധേയമായ അടിക്കുറിപ്പോടെ പങ്കുവെച്ച വീഡിയോയിൽ അസമിലെ ഒരു തേയിലത്തോട്ടത്തിലെ കാഴ്ചകളാണുള്ളത്.
അതിമനോഹരവും വിശാലമായി വ്യാപിച്ചുകിടക്കുന്ന തേയിലത്തോട്ടങ്ങളുടെ ദൃശ്യങ്ങളാണ് വീഡിയോയിൽ പകർത്തിയിരിക്കുന്നത്. ആ അനുഭവത്തെക്കുറിച്ച് നിയ പട്ടേൽ കുറിച്ചത് ഇങ്ങനെയാണ്: “മണിക്കൂറുകളോളം ബസ്സിലിരുന്ന് ഈ തേയിലത്തോട്ടങ്ങൾക്കിടയിലൂടെ ഞാൻ യാത്ര ചെയ്തു.. കുറച്ചു ദിവസങ്ങൾക്ക് ശേഷം, തേയില നുള്ളുന്ന സ്ത്രീകളെ നേരിൽ കാണാൻ എനിക്ക് സാധിച്ചു. എന്റെ
ജീവിതത്തിലെ ഏറ്റവും അത്ഭുതകരമായ അനുഭവങ്ങളിൽ ഒന്നായിരുന്നു അത്. ആ പ്രദേശത്തിലൂടെയുള്ള യാത്രയും തേയില നുള്ളുന്ന സ്ത്രീകളുമായുള്ള വ്യക്തിപരമായ കൂടിക്കാഴ്ചയും ആഴത്തിലുള്ള സ്വാധീനം ചെലുത്തിയ ഒന്നാണെന്ന് അവർ വിവരിക്കുന്നു. ഇന്ത്യയുടെ ഈ മനോഹാരിത കണ്ട് സോഷ്യൽ മീഡിയ ഉപയോക്താക്കളും അത്ഭുതപ്പെട്ടു. “അതെ, ഇന്ത്യ മനോഹരമാണ്” എന്നായിരുന്നു ഒരാളുടെ കമന്റ്. ഇന്ത്യയിൽ എല്ലാമുണ്ട്” എന്ന് മറ്റൊരു ഉപയോക്താവ് കുറിച്ചപ്പോൾ, മൂന്നാമതൊരാൾ ഇന്ത്യയെ “സുന്ദരം” എന്ന് വിശേഷിപ്പിച്ചു.
