പാ​ന്ത്ര-​പു​റ്റ​ള ഉ​ന്ന​തി റോ​ഡ് ന​വീ​ക​ര​ണം : ജ​ന​പ്ര​തി​നി​ധി​ക​ളും ഉ​ദ്യോ​ഗ​സ്ഥ​രും സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു

പാ​ന്ത്ര-​പു​റ്റ​ള ഉ​ന്ന​തി റോ​ഡ് പ്ര​വൃ​ത്തി​യു​ടെ ഡി​പി​ആ​ർ ത​യാ​റാ​ക്കു​ന്ന​തി​നാ​യി നി​ർ​മി​തി കേ​ന്ദ്രം ഉ​ദ്യോ​ഗ​സ്ഥ​രും ജ​ന​പ്ര​തി​നി​ധി​ക​ളും സ്ഥ​ലം സ​ന്ദ​ർ​ശി​ക്കു​ന്നു.

ക​രു​വാ​ര​കു​ണ്ട്: പ​ട്ടി​ക​വ​ർ​ഗ വി​ഭാ​ഗ​ങ്ങ​ളു​ടെ ഉ​ന്ന​മ​നം ല​ക്ഷ്യ​മി​ട്ട് കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ സം​യു​ക്ത​മാ​യി അം​ബേ​ദ്ക​ർ ഗ്രാ​മം പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി അ​നു​വ​ദി​ച്ച പാ​ന്ത്ര-​പു​റ്റ​ള ഉ​ന്ന​തി റോ​ഡ് ഗ​താ​ഗ​ത​യോ​ഗ്യ​മാ​ക്കാ​ൻ ന​ട​പ​ടി​ക​ളാ​കു​ന്നു. ഒ​രു കോ​ടി രൂ​പ​യു​ടെ വി​ക​സ​ന പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ന​ഗ​റി​ലേ​ക്ക് റോ​ഡ് നി​ർ​മി​ക്കും.

പ്ര​വൃ​ത്തി​യു​ടെ ഡി​പി​ആ​ർ ത​യാ​റാ​ക്കു​ന്ന​തി​നാ​യി നി​ർ​മി​തി കേ​ന്ദ്രം ഉ​ദ്യോ​ഗ​സ്ഥ​രും ജ​ന​പ്ര​തി​നി​ധി​ക​ളും സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു. മ​ല​പ്പു​റം നി​ർ​മി​തി കേ​ന്ദ്ര​ത്തി​നാ​ണ് ക​രാ​ർ ചു​മ​ത​ല.
പാ​ന്ത്ര-​പു​റ്റ​ള നി​വാ​സി​ക​ളു​ടെ ദീ​ർ​ഘ​കാ​ല​മാ​യു​ള്ള യാ​ത്രാ​ക്ലേ​ശ​ത്തി​ന് ശാ​ശ്വ​ത പ​രി​ഹാ​രം ല​ക്ഷ്യ​മി​ട്ടാ​ണ് പ​ദ്ധ​തി നി​ർ​വ​ഹ​ണം.

വ​രും​ദി​വ​സ​ങ്ങ​ളി​ൽ ത​ന്നെ സാ​ങ്കേ​തി​ക ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി ഡി​പി​ആ​ർ ത​യാ​റാ​ക്കു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​യി മു​ന്നോ​ട്ട് പോ​കാ​ൻ തീ​രു​മാ​ന​മാ​യി. അ​ടു​ത്ത ആ​ഴ്ച മു​ത​ൽ തു​ട​ർ​ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​കും.

Related posts

Leave a Comment