ഏറെ നാളത്തെ പ്രണയത്തിനു ശേഷം വിവാഹം ഉറപ്പിച്ചു ! എന്നാല്‍ വിവാഹത്തിനു തലേ രാത്രി വരന്‍ മുങ്ങി; മൂന്നു വര്‍ഷത്തിനു ശേഷം പൊങ്ങിയപ്പോള്‍ പറഞ്ഞ കാര്യങ്ങള്‍ ഞെട്ടിക്കുന്നത്; കൊച്ചിയില്‍ നടന്നത്…

ഏറെ നാളത്തെ പ്രണയത്തിനു ശേഷം ഉറപ്പിച്ച വിവാഹത്തിന്റെ തലേ രാത്രിയില്‍ മുങ്ങിയ വരനെ മൂന്നു വര്‍ഷത്തിനു ശേഷം കണ്ടെത്തി. ഉദയത്തും വാതില്‍ സ്വദേശിയായ യുവാവിന്റേയും ചേപ്പനം സ്വദേശിനിയുടേയും പ്രേമവിവാഹം 2017ല്‍ നടത്താനാണ് നിശ്ചയിച്ചിരുന്നത്. വിവാഹത്തിന് തലേ ദിവസം യുവാവ് മുങ്ങുകയായിരുന്നു. മൂന്ന് വര്‍ഷങ്ങള്‍ക്കിപ്പുറം നെടുങ്കണ്ടത്തു നിന്നുമാണ് യുവാവിനെ പൊലീസ് പിടികൂടിയത്.

ഇരുവരുടെയും പ്രേമം ഇരുവീട്ടുകാരും അംഗീകരിച്ചായിരുന്നു വിവാഹത്തിനുള്ള ഒരുക്കങ്ങള്‍ തുടങ്ങിയത്. കല്ല്യാണപ്പന്തലും സദ്യയും തുടങ്ങി എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായ ശേഷമാണ് വരന്‍ മുങ്ങിയ വിവരം അറിയുന്നത്. ഇതേത്തുടര്‍ന്ന് വധുവിന്റെ വീട്ടുകാര്‍ അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കേസ് നല്‍കുകയും ചെയ്തിരുന്നു.

ഇയാളെ കാണാനില്ലെന്ന വീട്ടുകാരുടെ പരാതിയില്‍ അന്വേഷണം നടക്കുമ്പോഴാണ് നെടുങ്കണ്ടത്തു നിന്നും കണ്ടെത്തിയത്. വീട്ടുകാര്‍ക്ക് താല്‍പര്യം ഇല്ലാത്തതിനാലാണ് വിവാഹം കഴിക്കാതെ മുങ്ങിയതെന്ന് ഇയാള്‍ പറഞ്ഞു. ഇയാള്‍ക്ക് കോടതി ജാമ്യം അനുവദിച്ചു.

Related posts

Leave a Comment