നീ​ല​സാ​രി​യും ത​ല​യി​ൽ മുല്ല​പ്പൂ​വും ചൂ​ടി താ​ര സു​ന്ദ​രി​യു​മെ​ത്തി: വി​ജ​യ്‌യു​ടെ സ​ത്യ​പ്ര​തി​ജ്ഞ​യി​ലേ​ക്ക് തൃ​ഷ​യു​ടെ സ​ര്‍​പ്രൈ​സ് എ​ന്‍​ട്രി

ത​മി​ഴ്നാ​ട് മു​ഖ​മ​ന്ത്രി​യാ​യി വി​ജ​യ് സ​ത്യ​പ്ര​തി‍​ജ്ഞ ചെ​യ്ത ച​ട​ങ്ങി​ൽ താ​ര​മാ​യി തൃ​ഷ. നീ​ല പ​ട്ടു​സാ​രി​യി​ൽ അ​തീ​വ സു​ന്ദ​രി​യാ​യാ​ണ് തൃ​ഷ എ​ത്തി​യ​ത്. വി​ജ​യ് ഒ​ഴി​യു​ന്ന മ​ണ്ഡ​ല​ത്തി​ല്‍ തൃ​ഷ മ​ത്സ​രി​ച്ചേ​ക്കു​മെ​ന്ന അ​ഭ്യൂ​ഹ​ങ്ങ​ള്‍ പ​ര​ക്കു​ന്ന​തി​നി​ടെ​യാ​ണ് നി​ര്‍​ണാ​യ​ക ച​ട​ങ്ങി​ലേ​ക്ക് തൃ​ഷ​യു​ടെ സാ​നി​ധ്യം.

വി​ജ​യ്യു​ടെ മാ​താ​പി​താ​ക്ക​ളും ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു. സ​ത്യ​പ്ര​തി​ജ്ഞാ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കാ​ൻ ലോ​ക്‌​സ​ഭാ പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി​യും സ​ന്നി​ഹി​ത​നാ​യി​രു​ന്നു. ത​മി​ഴ്നാ​ട്ടി​ല്‍ തെ​ര​ഞ്ഞെ​ടു​പ്പ് ച​ര്‍​ച്ച​ക​ള്‍​ക്കി​ട​യി​ല്‍ തൃ​ഷ– വി​ജ​യ് ബ​ന്ധ​വും ഏ​റെ ച​ര്‍​ച്ച ചെ​യ്യ​പ്പെ​ട്ടി​രു​ന്നു. വി​ജ​യ്‌​യും ഭാ​ര്യ സം​ഗീ​ത​യും ത​മ്മി​ൽ വേ​ർ പി​രി​യാ​നു​ള്ള കാ​ര​ണം തൃ​ഷ ആ​ണെ​ന്ന ത​ര​ത്തി​ൽ അ​ഭ്യൂ​ഹ​ങ്ങ​ൾ പ​ര​ന്നി​രു​ന്നു. എ​ന്നാ​ൽ ഇ​ത​ല്ല കാ​ര​ണ​മെ​ന്ന് ഇ​രു​വ​രു​ടേ​യും അ​ടു​ത്ത വൃ​ത്ത​ങ്ങ​ൾ ത​ള്ളി​യി​രു​ന്നു.

അ​തേ​സ​മ​യം, 1967-ന് ​ശേ​ഷം ദ്രാ​വി​ഡ പാ​ർ​ട്ടി​ക​ളാ​യ ഡി​എം​കെ​ക്കും എ​ഐ​എ​ഡി​എം​കെ​ക്കും പു​റ​ത്ത് നി​ന്ന് ത​മി​ഴ്‌​നാ​ട് ഭ​രി​ക്കു​ന്ന ആ​ദ്യ നേ​താ​വാ​യി വി​ജ​യ് മാ​റും.

Related posts

Leave a Comment