‘ഹൈ​ക്ക​മാ​ൻ​ഡ് തീ​രു​മാ​ന​ത്തി​നോ​ടൊ​പ്പം നി​ൽ​ക്കും, വേ​വോ​ളം കാ​ത്തി​രു​ന്നാ​ൽ ആ​റു​വോ​ളം കാ​ത്തി​രി​ക്കാം’: കെ. ​മു​ര​ളീ​ധ​ര​ൻ

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ന്‍റെ മു​ഖ്യ​മ​ന്ത്രി​യെ ര​ണ്ടു​ദി​വ​സ​ത്തി​നു​ള്ളി​ൽ പ്ര​ഖ്യാ​പി​ക്കു​മെ​ന്ന് കെ. ​മു​ര​ളീ​ധ​ര​ൻ പ​റ​ഞ്ഞു. വേ​വോ​ളം കാ​ത്തി​രു​ന്നാ​ൽ ആ​റു​വോ​ളം കാ​ത്തി​രി​ക്കാ​മെ​ന്നാ​യി​രു​ന്നു മു​ര​ളീ​ധ​ര​ന്‍റെ പ്ര​തി​ക​ര​ണം. പ​ഴ​യ​കാ​ല​ത്ത് പ്ര​ശ്ന​ങ്ങ​ൾ വേ​ഗ​ത്തി​ൽ പ​രി​ഹ​രി​ച്ചി​രു​ന്നു. ഇ​പ്പോ​ൾ നേ​താ​ക്ക​ൾ മാ​റി​യ​പ്പോ​ൾ അ​ഭി​പ്രാ​യ വ്യ​ത്യാ​സ​ങ്ങ​ൾ ഉ​ണ്ടാ​യി എ​ന്നും മു​ര​ളീ​ധ​ര​ൻ ചൂ​ണ്ടി​ക്കാ​ട്ടി.

ഹൈ​ക്ക​മാ​ൻ​ഡ് തീ​രു​മാ​ന​ത്തി​നോ​ടൊ​പ്പം നി​ൽ​ക്കും. കോ​ൺ​ഗ്ര​സ് രാ​ഷ്ട്രീ​യ​ത്തി​ൽ ഇ​തെ​ല്ലാം പ​തി​വാ​ണ്. ഹൈ​ക്ക​മാ​ൻ​ഡ് വീ​ണ്ടും അ​ഭി​പ്രാ​യം തേ​ടി​യാ​ലും എ​ന്‍റെ അ​ഭി​പ്രാ​യം ഒ​ന്നേ​യു​ള്ളൂ. തീ​രു​മാ​നം വ​ര​ട്ടെ, വ​രു​ന്ന​തു​വ​രെ കാ​ത്തി​രി​ക്കാ​മെ​ന്നും മു​ര​ളീ​ധ​ര​ൻ വ്യ​ക്ത​മാ​ക്കി.

അ​തേ​സ​മ​യം, നേ​താ​ക്ക​ളു​ടെ മു​ന്ന​റി​യി​പ്പ് മ​റി​ക​ട​ന്നു​കൊ​ണ്ട് തെ​രു​വി​ൽ സ്ഥാ​പി​ച്ച ഫ്ല​ക്സു​ക​ൾ എ​ടു​ത്ത് മാ​റ്റാ​ൻ പ്ര​വ​ർ​ത്ത​ക​ർ ത​യ്യാ​റാ​യി​ല്ല. മ​ല​പ്പു​റം ന​ഗ​ര​ത്തി​ലെ ഫ്ല​ക്സു​ക​ളാ​ണ് എ​ടു​ത്തു മ​റ്റാ​ത്ത​തെ വ​ച്ചി​രി​ക്കു​ന്ന​ത്. കെ.​സി. വേ​ണു​ഗോ​പാ​ലി​നും വി.​ഡി. സ​തീ​ശ​നും വേ​ണ്ടി സ്ഥാ​പി​ച്ച ഫ്ല​ക്സു​ക​ളാ​ണ് ന​ഗ​ര​ത്തി​ൽ തു​ട​രു​ന്ന​ത്.

Related posts

Leave a Comment