ന​ഷ്ട​പ​രി​ഹാ​ര​വും ഹോ​ർ​മു​സ് ക​ട​ലി​ടു​ക്കി​ൽ പ​ര​മാ​ധി​കാ​ര​വും വേ​ണം: യു​എ​സ് നി​ർ​ദേ​ശം ത​ള്ളി ഇ​റാ​ൻ

ദു​ബാ​യ്: പ​ശ്ചി​മേ​ഷ്യ​യി​ൽ സ​മാ​ധാ​നം ല​ക്ഷ്യ​മി​ട്ട് അ​മേ​രി​ക്ക മു​ന്നോ​ട്ടു​വ​ച്ച നി​ർ​ദേ​ശ​ങ്ങ​ൾ ത​ള്ളി​യ ഇ​റാ​ന്‍റെ ന​ട​പ​ടി തി​ക​ച്ചും അ​സ്വീ​കാ​ര്യ​മാ​ണെ​ന്ന് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ്. മ​ധ്യ​സ്ഥ​ത വ​ഹി​ക്കു​ന്ന പാ​ക്കി​സ്ഥാ​ൻ വ​ഴി​യാ​ണ് ഇ​റാ​ൻ ത​ങ്ങ​ളു​ടെ നി​ല​പാ​ടു​ക​ൾ യു​എ​സി​നെ അ​റി​യി​ച്ച​ത്. ഇ​തോ​ടെ മേ​ഖ​ല വീ​ണ്ടും സം​ഘ​ർ​ഷ​ഭ​രി​ത​മാ​യി.

യു​ദ്ധ​ത്തി​ൽ സം​ഭ​വി​ച്ച നാ​ശ​ങ്ങ​ൾ​ക്കു ന​ഷ്ട​പ​രി​ഹാ​രം വേ​ണ​മെ​ന്നും ത​ന്ത്ര​പ്ര​ധാ​ന​മാ​യ ഹോ​ർ​മു​സ് ക​ട​ലി​ടു​ക്കി​ൽ ഇ​റാ​ന്‍റെ പ​ര​മാ​ധി​കാ​രം അം​ഗീ​ക​രി​ക്ക​ണ​മെ​ന്നു​മാ​ണ് ടെ​ഹ്‌​റാ​ൻ മു​ന്നോ​ട്ടു​വ​യ്ക്കു​ന്ന പ്ര​ധാ​ന ആ​വ​ശ്യ​ങ്ങ​ളി​ൽ ചി​ല​ത്. കൂ​ടാ​തെ യു​ദ്ധം ഉ​ട​ന​ടി അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നും ഇ​നി ആ​ക്ര​മ​ണം ഉ​ണ്ടാ​വി​ല്ലെ​ന്ന് ഉ​റ​പ്പു​ന​ൽ​ക​ണ​മെ​ന്നും ഇ​റാ​ൻ ആ​വ​ശ്യ​മു​ന്ന​യി​ച്ചി​ട്ടു​ണ്ട്.

ഇ​റാ​നു​മേ​ൽ ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള ഉ​പ​രോ​ധം പി​ൻ​വ​ലി​ക്കു​ക, എ​ണ്ണ വി​ൽ​പ്പ​ന ന​ട​ത്താ​ൻ ഇ​ള​വു ന​ൽ​കു​ക, ഹോ​ർ​മു​സ് ക​ട​ലി​ടു​ക്കി​ന്‍റെ നി​യ​ന്ത്ര​ണം വി​ട്ടു​ന​ൽ​കു​ക, യു​ദ്ധം അ​വ​സാ​നി​പ്പി​ച്ച ശേ​ഷം ഭാ​വി​കാ​ര്യ​ങ്ങ​ൾ ച​ർ​ച്ച ചെ​യ്യാ​ൻ മു​പ്പ​തു ദി​വ​സ​ത്തെ സാ​വ​കാ​ശം അ​നു​വ​ദി​ക്കു​ക തു​ട​ങ്ങി​യ​വ​യാ​ണ് ഇ​റാ​ന്‍റെ മ​റ്റ് ആ​വ​ശ്യ​ങ്ങ​ൾ. അ​തേ​സ​മ​യം, യു​റേ​നി​യം സ​മ്പു​ഷ്ടീ​ക​ര​ണം താ​ത്കാ​ലി​ക​മാ​യി നി​ർ​ത്തി​വ​യ്ക്കാ​ൻ‌ ത​യാ​റാ​ണെ​ന്നു സൂ​ച​ന ന​ൽ​കി​യെ​ങ്കി​ലും ആ​ണ​വ​നി​ല​യ​ങ്ങ​ൾ പൊ​ളി​ച്ചു​നീ​ക്ക​ണ​മെ​ന്ന ട്രം​പി​ന്‍റെ ആ​വ​ശ്യം ഇ​റാ​ൻ പൂ​ർ​ണ​മാ‍​യും ത​ള്ളി​ക്ക​ള​ഞ്ഞു.

ഇ​റാ​ന്‍റെ പ്ര​തി​ക​ര​ണം വാ​യി​ച്ചെ​ന്നും തെ​റ്റാ​യ ന​ട​പ​ടി​യാ​ണെ​ന്നും ട്രം​പ് ത​ന്‍റെ സോ​ഷ്യ​ൽ മീ​ഡി​യ പ്ലാ​റ്റ്‌​ഫോ​മാ​യ ട്രൂ​ത്ത് സോ​ഷ്യ​ലി​ൽ കു​റി​ച്ചു. പ​ത്ത് ആ​ഴ്ച​യാ​യി തു​ട​രു​ന്ന സം​ഘ​ർ​ഷ​ത്തി​ന് അ​യ​വു വ​രു​ത്താ​നു​ള്ള നീ​ക്ക​ങ്ങ​ൾ​ക്ക് ഇ​തോ​ടെ തി​രി​ച്ച​ടി​യേ​റ്റു.

എ​ന്നാ​ൽ ട്രം​പി​നെ പ്രീ​തി​പ്പെ​ടു​ത്താ​ന​ല്ല ത​ങ്ങ​ൾ മ​റു​പ​ടി ന​ൽ​കി​യ​തെ​ന്നും അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റി​ന്‍റെ വി​മ​ർ​ശ​ന​ങ്ങ​ളെ ഗൗ​ര​വ​മാ​യി കാ​ണു​ന്നി​ല്ലെ​ന്നു​മാ​ണ് ഇ​റാ​ൻ ഔ​ദ്യോ​ഗി​ക വൃ​ത്ത​ങ്ങ​ളു​ടെ പ്ര​തി​ക​ര​ണം. ഇ​രു​രാ​ജ്യ​ങ്ങ​ൾ​ക്കും ഇ​ട​യി​ൽ വെ​ടി​നി​ർ​ത്ത​ൽ തു​ട​രു​ന്നു​ണ്ടെ​ങ്കി​ലും ഹോ​ർ​മു​സ് ക​ട​ലി​ടു​ക്ക് തു​റ​ക്കു​ന്ന കാ​ര്യ​ത്തി​ൽ ഇ​പ്പോ​ഴും അ​നി​ശ്ചി​ത​ത്വം നി​ല​നി​ൽ​ക്കു​ക​യാ​ണ്.

Related posts

Leave a Comment