കി​ണ​ർ വൃ​ത്തി​യാ​ക്കു​ന്ന​തി​നി​ടെ​ യു​വാ​വി​നു ദാ​രു​ണാ​ന്ത്യം

ച​ങ്ങ​നാ​ശേ​രി: കി​ണ​ര്‍ വൃ​ത്തി​യാ​ക്കി​യ​തി​നു​ശേ​ഷം തി​രി​കെ മു​ക​ളി​ലേ​ക്ക് ക​യ​റു​ന്ന​തി​നി​ട​യി​ല്‍ ക​യ​ര്‍ പൊ​ട്ടി കി​ണ​റ്റി​ല്‍ വീ​ണ് തൊ​ഴി​ലാ​ളി മ​രി​ച്ചു. പാ​യി​പ്പാ​ട് പ​ഞ്ചാ​യ​ത്തി​ലെ മൂ​ന്നാം വാ​ര്‍​ഡി​ല്‍ പു​ളി​ക്ക​പ​റ​മ്പ് നെ​ടി​യ​കാ​ലാ​യി​ല്‍ പ​രേ​ത​നാ​യ രാ​ജു​വി​ന്‍റെ മ​ക​ന്‍ റോ​യി രാ​ജു (34) ആ​ണ് മ​രി​ച്ച​ത്.

തൃ​ക്കൊ​ടി​ത്താ​നം സി​എ​സ്ഐ പ​ള്ളി​ക്ക് സ​മീ​പം വാ​ട​ക​യ്ക്കു താ​മ​സി​ക്കു​ന്ന വെ​ള്ളി​യം​ത​മ്പ് സ​നി​ല്‍​കു​മാ​റി​ന്‍റെ വീ​ട്ടി​ലെ കി​ണ​ര്‍ തേ​കി​യ ശേ​ഷം പു​റ​ത്തേ​ക്ക് ഇ​റ​ങ്ങി വ​രു​വാ​ന്‍ ശ്ര​മി​ക്കു​മ്പോ​ഴാ​ണ് റോ​യി കി​ണ​നു​ള്ളി​ലേ​ക്ക് വീ​ണ​ത്.

ഉ​ട​ന്‍ ത​ന്നെ കി​ണ​റി​ന് മു​ക​ളി​ല്‍ ഉ​ണ്ടാ​യി​രു​ന്ന സ​ഹ​പ്ര​വ​ര്‍​ത്ത​ക​രാ​യ തൊ​ഴി​ലാ​ളി​ക​ള്‍ കി​ണ​റ്റി​ല്‍ ഇ​റ​ങ്ങു​ക​യും ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം ന​ട​ത്തു​ക​യും ചെ​യ്തെ​ങ്കി​ലും റോ​യി​യു​ടെ ജീ​വ​ന്‍ ന​ഷ്ട​പ്പെ​ട്ടി​രു​ന്നു. സ​ഹ​പ്ര​വ​ര്‍​ത്ത​ക​ര്‍ അ​റി​യി​ച്ച​ത​നു​സ​രി​ച്ച് ച​ങ്ങ​നാ​ശേ​രി ഫ​യ​ര്‍​ഫോ​ഴ്സ് എ​ത്തി മൃ​ത​ദേ​ഹം പു​റ​ത്തെ​ടു​ത്ത് ച​ങ്ങ​നാ​ശേ​രി ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചു.

താ​ലൂ​ക്ക് ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ പോ​സ്റ്റു​മോ​ര്‍​ട്ടം ന​ട​ത്തി ബ​ന്ധു​ക്ക​ള്‍​ക്ക് വി​ട്ടു​ന​ല്‍​കി. നാ​ലു കോ​ടി സെ​ന്‍റ് റീ​ത്താ​സ് ആ​ശു​പ​ത്രി മോ​ര്‍​ച്ച​റി​യി​ല്‍ സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന മൃ​ത​ശ​രീ​രം ഇ​ന്ന് 1.30ന് ​വീ​ട്ടി​ല്‍ എ​ത്തി​ക്കും. സം​സ്കാ​രം വൈ​കു​ന്നേ​രം നാ​ലി​ന് നാ​ലു​കോ​ടി സെ​ന്‍റ് തോ​മ​സ് പ​ള്ളി​യി​ല്‍.
അ​മ്മ- റോ​സ​മ്മ. സ​ഹോ​ദ​രി- ര​ഞ്ജു.

Related posts

Leave a Comment