കണ്ണൂർ: കേരളാ മുഖ്യമന്ത്രി ആരാകണമെന്ന കാര്യത്തിൽ ചർച്ച തുടരുന്നതിനിടെ കെ.സി.വേണുഗോപാലിന്റെ ചിത്രത്തിൽ കരി ഓയിൽ ഒഴിച്ച് പ്രതിഷേധം. കണ്ണൂർ പഴയങ്ങാടി പോലീസ് സ്റ്റേഷന് സമീപത്ത്വച്ച ഫ്ലെക്സ് ബോർഡിലാണ് കരിഓയിൽ ഒഴിച്ചിരിക്കുന്നത്.
ഇതേ ഫ്ലക്സിൽ രമേശ് ചെന്നിത്തല, വി.ഡി.സതീശൻ, സണ്ണി ജോസഫ് എന്നിവരുടെ ചിത്രങ്ങളും ഉൾപ്പെട്ടിരുന്നു. എന്നാൽ മൂന്ന് നേതാക്കളെയും ഒഴിവാക്കി കെസിയുടെ ചിത്രത്തിൽ മാത്രം കരി ഓയിൽ ഒഴിക്കുകയായിരുന്നു. സംഭവത്തിന് പിന്നിൽ ആരാണെന്ന് വ്യക്തമല്ല.
അതേസമയം, ഫ്ലെക്സ് യുദ്ധം അവസാനിപ്പിക്കാൻ ഹൈക്കമാൻഡ് ആവശ്യപ്പെട്ടിട്ടും ചിലയിടങ്ങളിൽ ഇപ്പോഴും ഫ്ലെക്സുകൾ ഉയരുന്നുണ്ട്.
