പു​ഞ്ച​കൃ​ഷി​യു​ടെ നെ​ൽ​വി​ല ഇ​തു​വ​രെ കി​ട്ടി​യി​ല്ല; കു​ട്ട​നാ​ട്ടി​ല്‍ വി​ദ്യാ​ര്‍​ഥി​ക​ളു​ടെ പ​ഠ​നം തു​ലാ​സി​ല്‍

എ​ട​ത്വ: കു​ട്ട​നാ​ട്ടി​ല്‍ വി​ദ്യാ​ര്‍​ഥി​ക​ളു​ടെ പ​ഠ​നം തു​ലാ​സി​ൽ. നെ​ല്‍​ക​ര്‍​ഷ​ക​രു​ടെ മ​ക്ക​ള്‍​ക്ക് തു​ട​ര്‍​പ​ഠ​നം ന​ട​ക്കു​മോ എ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് ക​ര്‍​ഷ​ക​ർ. പു​ഞ്ച​കൃ​ഷി​യു​ടെ നെ​ല്ലി​ന്‍റെ വി​ല​കി​ട്ടി​യി​ട്ട് കു​ട്ടി​ക​ളെ സ്‌​കൂ​ളു​ക​ളി​ല്‍ അ​യ​യ്ക്കാ​ന്‍ സാ​ധി​ക്കു​മോ എ​ന്നാ​ണ് ക​ര്‍​ഷ​ക​ര്‍ ചോ​ദി​ക്കു​ന്ന​ത്. പു​തി​യ അ​ധ്യയ​ന വ​ര്‍​ഷം ആ​രം​ഭി​ക്കാ​ന്‍ ദി​വ​സ​ങ്ങ​ള്‍ മാ​ത്ര​മാ​ണ് ഉ​ള്ള​ത്.

കൃ​ഷി​ലോ​ണ്‍ തി​രി​ച്ച​ട​വ്, മ​ക്ക​ളു​ടെ വി​വാ​ഹം, വീ​ട്ടു​ചെ​ല​വ് തു​ട​ങ്ങി ഒ​ത്തി​രി പ്ര​തി​സ​ന്ധി​ക​ളി​ല്‍ കു​ടി​യാ​ണ് ക​ര്‍​ഷ​ക​ര്‍ പോ​കു​ന്ന​ത്. മാ​ര്‍​ച്ച് 18 വ​രെ​യു​ള്ള പി​ആ​ര്‍​എ​സ് പാ​സാ​ക്കി​യെ​ന്നാ​ണ് മ​ങ്കൊ​മ്പ് സ​പ്ലൈ ഓ​ഫീ​സി​ല്‍ നി​ന്ന് പ​റ​യു​ന്ന​ത്.

എ​ന്നാ​ല്‍ ബാ​ങ്കി​ല്‍ അ​ന്വേ​ഷി​ച്ച​പ്പോ​ള്‍ പു​തി​യ സ​ര്‍​ക്കാ​ര്‍ വ​ര​ണ​മെ​ന്നാ​ണ്. പി​ആ​ര്‍​എ​സ് ഇ​പ്പോ​ള്‍ ബാ​ങ്കി​ല്‍ സ്വീ​ക​രി​ക്കു​ന്നു​മി​ല്ല. നി​യു​ക്ത കു​ട്ട​നാ​ട് എം​എ​ല്‍​എ റെ​ജി​ചെ​റി​യാ​ന്‍ അ​ടി​യ​ന്തര​മാ​യി ഈ ​പ്ര​ശ്‌​ന​ത്തി​ല്‍ ഇ​ട​പെ​ട്ട് നെ​ല്ലി​ന്‍റെ വി​ല ഉ​ട​നെ ല​ഭ്യ​മാ​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് കു​ട്ട​നാ​ട്ടു​കാ​ർ.

നെ​ല്ല് എ​ടു​ത്തു കൊ​ണ്ടു​പോ​കു​മ്പോ​ള്‍ ഇ​തി​ന്‍റെ തു​ക ക​ര്‍​ഷ​ക​ന് കൊ​ടു​ക്ക​ണ്ട ഉ​ത്ത​ര​വാ​ദി​ത്വം സി​വി​ല്‍ സ​പ്ലൈ ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് ഇ​ല്ലേ എ​ന്നും ഇ​തി​നു പ​രി​ഹാ​രം അ​ടി​യ​ന്ത​ര​മാ​യി ഉ​ണ്ടാ​ക​ണ​മെ​ന്നും നെ​ല്ല് സം​ഭ​രി​ച്ച​തി​ന്‍റെ മു​ഴു​വ​ന്‍ തു​ക​യും ക​ര്‍​ഷ​ക​ര്‍​ക്ക് കൊ​ടു​ക്ക​ണ​മെ​ന്നും ക​ത്തോ​ലി​ക്കാ കോ​ണ്‍​ഗ്ര​സ് കി​ഴ​ക്കേ​മി​ത്ര​ക്ക​രി യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ബോ​ബ​ന്‍ ചു​ര​ക്കു​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.

Related posts

Leave a Comment