തൊ​ടു​പു​ഴ​യെ ഞെ​ട്ടി​ച്ച കൂ​ട്ട​ബ​ലാ​ത്സം​ഗം; പ്ര​തി​ക്ക് 12 വ​ർ​ഷം ക​ഠി​ന ത​ട​വ്; പെ​ൺ​കു​ട്ടി​യു​ടെ പു​ന​ര​ധി​വാ​സ​ത്തി​ന് നാ​ല് ല​ക്ഷം​രൂ​പ ന​ൽ​കാ​ൻ കോ​ട​തി വി​ധി​

തൊ​ടു​പു​ഴ: ഇ​ടു​ക്കി തൊ​ടു​പു​ഴ​യി​ൽ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി കൂ​ട്ട​ബ​ലാ​ത്സം​ഗ​ത്തി​നി​ര​യാ​യ കേ​സി​ൽ പ്ര​തി​ക്ക് 12 വ​ർ​ഷം ക​ഠി​ന ത​ട​വ്. തൊ​ടു​പു​ഴ ബം​ഗ്ലാ​കു​ന്ന് സ്വ​ദേ​ശി വി​നീ​ഷ് വി​ജ​യ​നെ​യ​ണ് ഇ​ടു​ക്കി അ​ഡീ​ഷ​ണ​ൽ ആ​ന്‍​ഡ് സെ​ഷ​ൻ​സ് കോ​ട​തി ശി​ക്ഷി​ച്ച​ത്. പെ​ൺ​കു​ട്ടി​യു​ടെ പു​ന​ര​ധി​വാ​സ​ത്തി​ന് നാ​ല് ല​ക്ഷം​രൂ​പ ന​ൽ​കാ​നും കോ​ട​തി വി​ധി​ച്ചു.

തൊ​ടു​പു​ഴ​യെ ഞെ​ട്ടി​ച്ച കു​മാ​ര​മം​ഗ​ലം പീ​ഡ​ന​ത്തി​ലെ ര​ണ്ടാ​മ​ത്തെ കേ​സി​ലാ​ണ് കോ​ട​തി വി​ധി. സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ൽ ജോ​ലി ചെ​യ്യു​ന്ന​തി​നി​ടെ 17കാ​രി​യാ​യ പെ​ൺ​കു​ട്ടി​യെ ഇ​തേ സ്ഥാ​പ​ന​ത്തി​ലെ ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്ന വി​നീ​ഷ് പ​ല​ത​വ​ണ പീ​ഡി​പ്പി​ച്ചെ​ന്നാ​ണ് പ​രാ​തി.

ഇ​തേ സ്ഥാ​പ​ന​ത്തി​ലെ മ​റ്റ് ജീ​വ​ന​ക്കാ​രും പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ചു. തു​ട​ർ​ന്ന് ഗ​ർ​ഭി​ണി​യാ​യ പെ​ൺ​കു​ട്ടി വ​യ​റു​വേ​ദ​ന​യെ തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​യ​തോ​ടെ​യാ​ണ് പീ​ഡ​ന വി​വ​രം പു​റ​ത്തി​റ​ഞ്ഞ​ത്.

തൊ​ടു​പു​ഴ പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ 2017 മു​ത​ൽ 2022 വ​രെ പെ​ൺ​കു​ട്ടി​യെ വി​വി​ധ ഇ​ട​ങ്ങ​ളി​ലെ​ത്തി​ച്ച് നി​ര​വ​ധി​യാ​ളു​ക​ൾ പീ​ഡി​പ്പി​ച്ചെ​ന്ന് ക​ണ്ടെ​ത്തി. തു​ട​ർ​ന്ന് പെ​ൺ​കു​ട്ടി​യു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യ പോ​ലീ​സ് 28 കേ​സു​ക​ളാ​ണ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത്. ഇ​തി​ൽ വി​ചാ​ര​ണ പൂ​ർ​ത്തി​യാ​യ ര​ണ്ടാ​മ​ത്തെ കേ​സി​ലാ​ണ് വി​ധി പ​റ​ഞ്ഞ​ത്. പ്ര​തി​ക്കെ​തി​രെ ബ​ലാ​ത്സം​ഗം, ലൈം​ഗി​ക അ​തി​ക്ര​മം എ​ന്നീ വ​കു​പ്പു​ക​ളാ​ണ് ചു​മ​ത്തി​യ​ത്.

ശൈ​ശ​വ വി​വാ​ഹ​ത്തി​നി​ര​യാ​യ പെ​ൺ​കു​ട്ടി മു​ത്ത​ശി​യു​ടെ സം​ര​ക്ഷ​ണ​ത്തി​ലി​രി​ക്കു​മ്പോ​ഴാ​ണ് പ​ല​ത​വ​ണ പീ​ഡ​ന​ത്തി​നി​ര​യാ​യ​ത്. പെ​ൺ​കു​ട്ടി​യു​ടെ അ​മ്മ​യു​ടെ​യും മു​ത്ത​ശി​യു​ടെ​യും അ​റി​വോ​ടെ ന​ട​ന്ന പീ​ഡ​ന​മെ​ന്നാ​ണ് ക​ണ്ടെ​ത്ത​ൽ. പ്ര​ധാ​ന സാ​ക്ഷി​ക​ളി​ലൊ​ന്നാ​യ മു​ത്ത​ശി വി​ചാ​ര​ണ​വേ​ള​യി​ൽ കൂ​റു​മാ​റി​യി​രു​ന്നു. ശൈ​ശ​വ വി​വാ​ഹം ഉ​ൾ​പ്പെ​ടെ​യു​ള​ള ശേ​ഷി​ക്കു​ന്ന 26ലേ​റെ കേ​സു​ക​ളി​ൽ വി​ചാ​ര​ണ അ​വ​സാ​ന ഘ​ട്ട​ത്തി​ലാ​ണ്.

Related posts

Leave a Comment