ക്യു ​ആ​ർ മെ​നു​വി​ൽ നി​ന്ന് ഫോ​ൺ ന​മ്പ​ർ അ​ടി​ച്ചു​മാ​റ്റി, രാ​ത്രി മെ​സേ​ജ് അ​യ​ച്ചു; ഒ​ടു​വി​ൽ ഹോ​ട്ട​ൽ ജീ​വ​ന​ക്കാ​ര​ന്‍റെ പ​ണി പോ​യി

പൂ​ന​യി​ലെ ഫെ​ർ​ഗൂ​സ​ൺ കോ​ളേ​ജ് റോ​ഡി​ലു​ള്ള ഒ​രു റെ​സ്റ്റോ​റ​ന്‍റി​ലെ ജീ​വ​ന​ക്കാ​ര​ൻ ത​ന്‍റെ സ്വ​കാ​ര്യ വി​വ​ര​ങ്ങ​ൾദു​രു​പ​യോ​ഗം ചെ​യ്ത​താ​യി ഒ​രു യു​വ​തി ആ​രോ​പി​ച്ചു. ഈ ​സം​ഭ​വം ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ സ്വ​കാ​ര്യ​ത​യെ​ക്കു​റി​ച്ചും റെ​സ്റ്റോ​റ​ന്‍റു​ക​ളി​ൽ ക്യു ​ആ​ർ മെ​നു​ക​ളു​ടെ വ​ർ​ധി​ച്ചു​വ​രു​ന്ന ഉ​പ​യോ​ഗ​ത്തെ​ക്കു​റി​ച്ചും പു​തി​യ ആ​ശ​ങ്ക​ക​ൾ​ക്ക് സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ കാ​ര​ണ​മാ​യി​ട്ടു​ണ്ട്.

ഋ​ഷി​ക ദ​ത്ത എ​ന്ന യു​വ​തി​യാ​ണ് ഇ​ൻ​സ്റ്റാ​ഗ്രാ​മി​ലൂ​ടെ ത​നി​ക്കു​ണ്ടാ​യ അ​നു​ഭ​വം പ​ങ്കു​വ​ച്ച​ത്. താ​ൻ ഒ​രു റെ​സ്റ്റോ​റ​ന്‍റ് സ​ന്ദ​ർ​ശി​ക്കു​ക​യും അ​വി​ടു​ത്തെ ഡി​ജി​റ്റ​ൽ മെ​നു ല​ഭി​ക്കു​ന്ന​തി​നാ​യി ക്യു ​ആ​ർ സ്കാ​ൻ ചെ​യ്തി​രു​ന്നു എ​ന്നാ​ൽ അ​ന്ന് രാ​ത്രി ത​നി​ക്ക് ഒ​രു അ​ജ്ഞാ​ത ന​ന്പ​റി​ൽ നി​ന്ന് സ​ന്ദേ​ശ​ങ്ങ​ൾ ല​ഭി​ച്ച​താ​യി പ​റ​യു​ന്നു.

സ​ന്ദേ​ശം അ​യ​ച്ച​യാ​ളു​ടെ വി​വ​ര​ങ്ങ​ൾ പ​രി​ശോ​ധി​ച്ച​പ്പോ​ൾ അ​തു റ​സ്റ്റോ​റ​ന്‍റ് ജീ​വ​ന​ക്കാ​ര​ന്‍റേ​താ​ണെ​ന്ന് ദ​ത്ത തി​രി​ച്ച​റി​ഞ്ഞു. റെ​സ്റ്റോ​റ​ന്‍റി​ലെ ക്യു​ആ​ർ സി​സ്റ്റ​ത്തി​ലൂ​ടെ​യാ​ണ് ത​ന്‍റെ ഫോ​ൺ ന​ന്പ​ർ അ​യാ​ൾ​ക്ക് ല​ഭി​ച്ച​തെ​ന്ന് ദ​ത്ത സം​ശ​യി​ക്കു​ന്നു. അ​യാ​ൾ വ്യ​ക്തി​പ​ര​മാ​യ ചോ​ദ്യ​ങ്ങ​ൾ ചോ​ദി​ക്കു​ന്ന​തി​ന്‍റെ​യും സൗ​ഹൃ​ദ​ത്തി​ന് ശ്ര​മി​ക്കു​ന്ന​തി​ന്‍റെ​യും സ്ക്രീ​ൻ​ഷോ​ട്ടു​ക​ൾ അ​വ​ർ ഓ​ൺ​ലൈ​നി​ൽ പ​ങ്കു​വെ​ച്ചി​ട്ടു​ണ്ട്.

ഈ ​സം​ഭ​വ​ത്തി​ൽ ദ​ത്ത റെ​സ്റ്റോ​റ​ന്‍റ് മാ​നേ​ജ്മെ​ന്‍റി​നെ ബ​ന്ധ​പ്പെ​ടു​ക​യും ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്തു. പ​രാ​തി ല​ഭി​ച്ച ഉ​ട​ൻ ത​ന്നെ ജീ​വ​ന​ക്കാ​ര​നെ പി​രി​ച്ചു​വി​ട്ട​താ​യി അ​റി​യി​ച്ചു എ​ന്നാ​ൽ രേ​ഖാ​മൂ​ല​മു​ള്ള തെ​ളി​വ് ന​ൽ​കാ​ൻ മാ​നേ​ജ്മെ​ന്‍റ് ത​യ്യാ​റാ​യി​ല്ലെ​ന്നും ഔ​ദ്യോ​ഗി​ക​മാ​യി ക്ഷ​മാ​പ​ണം ന​ട​ത്തി​യി​ല്ലെ​ന്നും ദ​ത്ത ആ​രോ​പി​ച്ചു.

ഈ ​ആ​രോ​പ​ണ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ച്ചു​കൊ​ണ്ട് സം​ഭ​വ​ത്തി​ൽ ക്ഷ​മ ചോ​ദി​ച്ച റെ​സ്റ്റോ​റ​ന്‍റ് അ​ധി​കൃ​ത​ർ, ഉ​ട​ന​ടി ന​ട​പ​ടി സ്വീ​ക​രി​ച്ച​താ​യി അ​റി​യി​ച്ചു. ക്യു ​ആ​ർ കോ​ഡ് മെ​നു​ക​ളെ ആ​ശ്ര​യി​ക്കു​ന്ന​തി​നെ വി​മ​ർ​ശി​ച്ച് നി​ര​വ​ധി സോ​ഷ്യ​ൽ മീ​ഡി​യ ഉ​പ​ഭോ​ക്താ​ക്ക​ളും രം​ഗ​ത്തെ​ത്തി.

Related posts

Leave a Comment