ഒ​ക്‌​ടോ​ബ​ർ 7 ഭീ​ക​രാ​ക്ര​മ​ണം: എ​ല്ലാ സൂ​ത്ര​ധാ​ര​ന്മാ​രും​കൊ​ല്ല​പ്പെ​ട്ടെ​ന്ന് ബെ​ഞ്ച​മി​ൻ നെ​ത​ന്യാ​ഹു

ടെ​ൽ അ​വീ​വ്: ഗാ​സ​യി​ലെ യു​ദ്ധ​ല​ക്ഷ്യം പൂ​ർ​ത്തീ​ക​ര​ണ​ഘ​ട്ട​ത്തി​ന് അ​ടു​ത്തെ​ത്തി​യി​രി​ക്കു​ന്നു​വെ​ന്ന് ഇ​സ്രേ​ലി പ്ര​ധാ​ന​മ​ന്ത്രി ബെ​ഞ്ച​മി​ൻ നെ​ത​ന്യാ​ഹു. ഒ​ക്‌​ടോ​ബ​ർ 7 ഭീ​ക​രാ​ക്ര​മ​ണ​ത്തി​ലെ എ​ല്ലാ സൂ​ത്ര​ധാ​ര​ന്മാ​രെ​യും വ​ക​വ​രു​ത്തി​യ​താ​യും അ​ദ്ദേ​ഹം അ​വ​കാ​ശ​പ്പെ​ട്ടു.

ഹ​മാ​സി​ന്‍റെ മു​തി​ർ​ന്ന ക​മാ​ൻ​ഡ​ർ എ​സ്സെ​ദി​ൻ അ​ൽ ഹ​ദ്ദാ​ദി​നെ വെ​ള്ളി​യാ​ഴ്ച വ്യോ​മാ​ക്ര​മ​ണ​ത്തി​ൽ വ​ധി​ച്ച​തി​നു പി​ന്നാ​ലെ​യാ​ണ് നെ​ത​ന്യാ​ഹു​വി​ന്‍റെ പ്ര​തി​ക​ര​ണം. 1221 പേ​ർ കൊ​ല്ല​പ്പെ​ട്ട ഒ​ക്‌​ടോ​ബ​ർ 7 ഭീ​ക​രാ​ക്ര​മ​ണ​ത്തി​നു പി​ന്നി​ൽ പ്ര​വ​ർ​ത്തി​ച്ച എ​ല്ലാ​വ​രെ​യും ഒ​ന്നൊ​ന്നാ​യി വ​ക​വ​രു​ത്തി​യി​രി​ക്കു​മെ​ന്ന് നെ​ത​ന്യാ​ഹു പ്ര​തി​ജ്ഞ ചെ​യ്തി​രു​ന്നു. ഈ ​ല​ക്ഷ്യം ഏ​റെ​ക്കു​റെ പൂ​ർ​ത്തി​യാ​യ​താ​യി ഞാ​യ​റാ​ഴ്ച ന​ട​ന്ന മ​ന്ത്രി​സ​ഭാ​യോ​ഗ​ത്തി​ൽ നെ​ത​ന്യാ​ഹു വ്യ​ക്ത​മാ​ക്കി. ഗാ​സ​യു​ടെ 60 ശ​ത​മാ​നം പ്ര​ദേ​ശ​വും നി​ല​വി​ൽ ഇ​സ്ര​യേ​ൽ സൈ​ന്യ​ത്തി​ന്‍റെ നി​യ​ന്ത്ര​ണ​ത്തി​ലാ​ണെ​ന്നും നെ​ത​ന്യാ​ഹു ആ​വ​ർ​ത്തി​ച്ചു.

ഹ​മാ​സി​ന്‍റെ അ​തി​ർ​ത്തി ക​ട​ന്നു​ള്ള ആ​ക്ര​മ​ണ​ത്തി​നു​ശേ​ഷം ഗാ​സ​യി​ലും മേ​ഖ​ല​യി​ലു​ട​നീ​ള​മു​ള്ള സം​ഘ​ട​ന​യു​ടെ മു​തി​ർ​ന്ന നേ​താ​ക്ക​ളെ​യും ക​മാ​ൻ​ഡ​ർ​മാ​രെ​യും ല​ക്ഷ്യ​മി​ട്ട് ഇ​സ്രേ​ലി സൈ​ന്യ​വും ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗ​ങ്ങ​ളും തീ​വ്ര​ശ്ര​മം ന​ട​ത്തു​ക​യും ഓ​രോ​രു​ത്ത​രെ​യാ​യി വ​ക​വ​രു​ത്തു​ക​യു​മാ​യി​രു​ന്നു.

ഹ​മാ​സി​ന്‍റെ രാ​ഷ്‌​ട്രീ​യ​നേ​താ​വാ​യ ഇ​സ്‌​മ​യി​ൽ ഹ​നി​യ​യെ ഇ​റാ​ൻ ത​ല​സ്ഥാ​ന​മാ​യ ടെ​ഹ്റാ​നി​ലെ ഒ​ളി​ത്താ​വ​ള​ത്തി​ലേ​ക്കു ക​ട​ന്നെ​ത്തി ഇ​സ്രേ​ലി സേ​ന വ​ധി​ച്ച​ത് ആ​ശ്ച​ര്യ​ത്തോ​ടെ​യാ​ണു ലോ​കം ശ്ര​വി​ച്ച​ത്. പി​ന്നാ​ലെ ഹ​മാ​സി​ന്‍റെ ഹാ​സ​യി​ലെ ഉ​ന്ന​ത​നേ​താ​വും ഒ​ക്‌​ടോ​ബ​ർ 7 ഭീ​ക​രാ​ക്ര​മ​ണ​ത്തി​ന്‍റെ മു​ഖ്യ സൂ​ത്ര​ധാ​ര​നു​മാ​യ യ​ഹി​യ സി​ൻ​വ​ർ, ഹ​മാ​സി​ന്‍റെ സൈ​നി​ക​വി​ഭാ​ഗം ക​മാ​ൻ​ഡ​ർ മു​ഹ​മ്മ​ദ് ദെ​യ്ഫ്, ഉ​പ​മേ​ധാ​വി സാ​ലെ അ​ൽ അ​റൂ​റി, ഒ​ക്‌​ടോ​ബ​ർ 7 ഭീ​ക​രാ​ക്ര​മ​ണ​ത്തി​നു നേ​തൃ​ത്വം ന​ൽ​കി​യ ഇ​സ അ​ൽ ദി​ൻ അ​ൽ ഹ​ദ്ദാ​ദ്, മു​ഹ​മ്മ​ദ് സി​ൻ​വ​ർ, അ​ബു ഒ​ബെ​യ് തു​ട​ങ്ങി​യ​വ​രെ​യും വ​ക​വ​രു​ത്തി.

Related posts

Leave a Comment