ക്രി​പ്‌​റ്റോ ക​റ​ന്‍​സി ഇ​ട​പാ​ടി​ന്‍റെ മ​റ​വി​ല്‍ വ​ൻ ത​ട്ടി​പ്പ് ; വി​ദേ​ശ മ​ല​യാ​ളി​ക്കെ​തി​രേ അ​ന്വേ​ഷ​ണം

കോ​​ട്ട​​യം: ക്രി​​പ്‌​​റ്റോ ക​​റ​​ന്‍​സി ഇ​​ട​​പാ​​ടി​​ന്‍റെ മ​​റ​​വി​​ല്‍ കോ​​ടി​​ക​​ളു​​ടെ ത​​ട്ടി​​പ്പ് ന​​ട​​ത്തി​​യെ​​ന്ന് ആ​​രോ​​പ​​ണം നേ​​രി​​ടു​​ന്ന യു​​കെ മ​​ല​​യാ​​ളി​​ക്കെ​​തി​​രേ അ​​ന്വേ​​ഷ​​ണം. എ​​റ​​ണാ​​കു​​ളം എ​​ളം​​കു​​ളം സ്വ​​ദേ​​ശി​​യും യു​​കെ നോ​​ര്‍​ത്താം​​പ്റ്റ​​ണി​​ല്‍ താ​​മ​​സ​​ക്കാ​​ര​​നു​​മാ​​യ സു​​ഭാ​​ഷ് ജോ​​ര്‍​ജ് മാ​​നു​​വ​​ലി​​നെ​​തി​​രേ​​യാ​​ണ് പ​​രാ​​തി. മ​​ല​​യാ​​ളി​​ക​​ൾ​​ക്ക് പു​​റ​​മേ ശ്രീ​​ല​​ങ്ക, പാ​​ക്കി​​സ്ഥാ​​ൻ, ഗ​​ൾ​​ഫ്, യൂ​​റോ​​പ്പ് രാ​​ജ്യ​​ങ്ങ​​ളി​​ലെ പൗ​​ര​​ന്മാ​​രും ഇ​​യാ​​ളു​​ടെ ത​​ട്ടി​​പ്പി​​നി​​ര​​യാ​​യെ​​ന്നാ​​ണ് വി​​വ​​രം.

ത​​ട്ടി​​പ്പി​​നി​​ര​​യാ​​യ​​വ​​രു​​ടെ പ​​രാ​​തി​​യി​​ൽ സു​​ഭാ​​ഷി​​നോ​​ട് പോ​​ലീ​​സ് സ്റ്റേ​​ഷ​​നി​​ല്‍ നേ​​രി​​ട്ടു ഹാ​​ജ​​രാ​​കാ​​ന്‍ മേ​​യ് 12ന് ​​കോ​​ട്ട​​യം സെ​​ഷ​​ന്‍​സ് കോ​​ട​​തി ഉ​​ത്ത​​ര​​വി​​ട്ടി​​രു​​ന്നു. സു​​ഭാ​​ഷ് സ​​മ​​ര്‍​പ്പി​​ച്ച മു​​ന്‍​കൂ​​ര്‍ ജാ​​മ്യാ​​പേ​​ക്ഷ പ​​രി​​ഗ​​ണി​​ച്ച കോ​​ട​​തി പ്ര​​തി​​യെ നി​​ല​​വി​​ല്‍ ക​​സ്റ്റ​​ഡി​​യി​​ലെ​​ടു​​ത്ത് ചോ​​ദ്യം ചെ​​യ്യേ​​ണ്ട​​തി​​ല്ലെ​​ന്ന് നി​​രീ​​ക്ഷി​​ച്ച് പോ​​ലീ​​സ് സ്റ്റേ​​ഷ​​നി​​ൽ ഹാ​​ജ​​രാ​​ക​​ണ​​മെ​​ന്നും അ​​ന്വേ​​ഷ​​ണ​​വു​​മാ​​യി സ​​ഹ​​ക​​രി​​ക്ക​​ണ​​മെ​​ന്നും ഉ​​ൾ​​പ്പെടെ ക​​ര്‍​ശ​​ന വ്യ​​വ​​സ്ഥ​​ക​​ളോ​​ടെ ജാ​​മ്യം അ​​നു​​വ​​ദി​​ക്കു​​ക​​യാ​​യി​​രു​​ന്നു.

നേ​​ര​​ത്തേ നാ​​ട്ടി​​ലെ​​ത്തി​​യ ഇ​​യാ​​ള്‍ 20ന് ​​ക​​റു​​ക​​ച്ചാ​​ല്‍ സ്‌​​റ്റേ​​ഷ​​നി​​ല്‍ ഹാ​​ജ​​രാ​​യി. തി​​ങ്ക​​ളാ​​ഴ്ച വീ​​ണ്ടും സ്റ്റേ​​ഷ​​നി​​ല്‍ ഹാ​​ജ​​രാ​​കു​​മെ​​ന്ന് പോ​​ലീ​​സ് അ​​റി​​യി​​ച്ചു.
പ്ര​​തി​​യാ​​യ സു​​ഭാ​​ഷ് ക്രി​​പ്‌​​റ്റോ ട്രേ​​ഡിം​​ഗി​​ലൂ​​ടെ 300 ഇ​​ര​​ട്ടി വ​​രെ ലാ​​ഭം കൊ​​യ്യാ​​മെ​​ന്നു വി​​ശ്വ​​സി​​പ്പി​​ച്ച് വി​​ദേ​​ശി​​ക​​ളു​​ടെ​​യും നി​​ര​​വ​​ധി മ​​ല​​യാ​​ളി​​ക​​ളു​​ടെ​​യും പ​​ണം ത​​ട്ടി​​യെ​​ന്നാ​​ണു പ​​രാ​​തി.

പ​​രാ​​തി​​ക്കാ​​രി​​യു​​ടെ കു​​ടും​​ബ​​ത്തെ പ​​റ​​ഞ്ഞുപ​​റ്റി​​ച്ച് അ​​വ​​രു​​ടെ ബാ​​ങ്ക് അ​​ക്കൗ​​ണ്ടു​​ക​​ളി​​ല്‍​നി​​ന്ന് പ്ര​​തി​​യു​​ടെ ഉ​​ട​​മ​​സ്ഥ​​ത​​യി​​ലു​​ള്ള ബീ ​​ഇ​​ന്‍റ​​ര്‍​നാ​​ഷ​​ണ​​ല്‍ ക​​ണ്‍​സ​​ള്‍​ട്ട​​ന്‍​സി പ്രൈ​​വ​​റ്റ് ലി​​മി​​റ്റ​​ഡ് എ​​ന്ന ക​​മ്പ​​നി​​യു​​ടെ അ​​ക്കൗ​​ണ്ടി​​ലേ​​ക്കു പ​​ണം ട്രാ​​ന്‍​സ്ഫ​​ര്‍ ചെ​​യ്യി​​ക്കു​​ക​​യാ​​യി​​രു​​ന്നു. 2020-2023 കാ​​ല​​യ​​ള​​വി​​ല്‍ 99.04 ല​​ക്ഷം രൂ​​പ​​യാ​​ണ് ഇ​​ത്ത​​ര​​ത്തി​​ല്‍ ത​​ട്ടി​​യെ​​ടു​​ത്ത​​ത്. തു​​ട​​ര്‍​ന്നാ​​ണ് പ​​രാ​​തി​​ക്കാ​​ർ പോ​​ലീ​​സി​​നെ സ​​മീ​​പി​​ച്ച​​ത്.

എ​​ളം​​കു​​ള​​ത്തെ വീ​​ട്ടി​​ല്‍ സു​​ഭാ​​ഷി​​നെ കാ​​ണാ​​ന്‍ ചെ​​ന്ന​​വ​​രെ ഇ​​യാ​​ളും സ​​ഹോ​​ദ​​ര​​നും ചേ​​ര്‍​ന്നു മ​​ര്‍​ദി​​ച്ചെ​​ന്ന പ​​രാ​​തി​​യി​​ല്‍ എ​​റ​​ണാ​​കു​​ളം ടൗ​​ണ്‍ പോ​​ലീ​​സ് കേ​​സെ​​ടു​​ത്തി​​ട്ടു​​ണ്ട്. പി​​ന്നാ​​ലെ ഇ​​യാ​​ൾ വി​​ദേ​​ശ​​ത്തേ​​ക്ക് ക​​ട​​ന്നി​​രു​​ന്നു. പ​​രാ​​തി​​ക്കാ​​രെ ഭ​​യ​​പ്പെ​​ടു​​ത്താ​​ൻ കോ​​ടി​​ക​​ളു​​ടെ ന​​ഷ്ട​​പ​​രി​​ഹാ​​രം ആ​​വ​​ശ്യ​​പ്പെ​​ട്ട് ഇ​​യാ​​ള്‍ നി​​ര​​വ​​ധി വ​​ക്കീ​​ല്‍ നോ​​ട്ടീ​​സു​​ക​​ള്‍ അ​​യ​​ച്ച​​താ​​യും പ​​റ​​യ​​പ്പെ​​ടു​​ന്നു.

കേം​​ബ്രി​​ഡ്ജ് മു​​ന്‍ മേ​​യ​​റും സു​​പ്രീം​​കോ​​ട​​തി അ​​ഭി​​ഭാ​​ഷ​​ക​​നും ബ്രി​​ട്ട​​നി​​ലെ ക്രി​​മി​​നി​​ല്‍ അ​​ഭി​​ഭാ​​ഷ​​ക​​നു​​മാ​​യ സോ​​ളി​​സി​​റ്റ​​ര്‍ അ​​ഡ്വ​​ക്കേ​​റ്റ് കൗ​​ണ്‍​സി​​ല​​ര്‍ ബൈ​​ജു തി​​ട്ടാ​​ല​​യാ​​ണ് പ​​രാ​​തി​​ക്കാ​​ർ​​ക്ക് നി​​യ​​മ​​സ​​ഹാ​​യം ന​​ൽ​​കു​​ന്ന​​ത്.സം​​സ്ഥാ​​ന​​ത്ത് അ​​ഭി​​ഭാ​​ഷ​​ക​​രാ​​യ കെ.​​ആ​​ര്‍. സു​​മേ​​ഷും ജി​​ന്‍​സ് ടി. ​​തോ​​മ​​സും പ​​രാ​​തി​​ക്കാ​​ര്‍​ക്കു​​വേ​​ണ്ടി കോ​​ട​​തി​​യി​​ല്‍ ഹാ​​ജ​​രാ​​യി.

Related posts

Leave a Comment