പാ​ഷ​ന്‍ ഓ​ഫ് ദ ​ക്രൈ​സ്റ്റ് ചി​ത്ര​ത്തി​ന്‍റെ ര​ണ്ടാം ഭാ​ഗം; ദ ​റി​സ​റ​ക്ഷ​ന്‍ ഓ​ഫ് ക്രൈ​സ്റ്റ് ചി​ത്ര​ത്തി​ന്‍റെ ഫ​സ്റ്റ് ലു​ക്ക് പോ​സ്റ്റ​ർ പു​റ​ത്ത്

റോം: ​ലോ​ക​മെ​മ്പാ​ടു​മു​ള്ള ച​ല​ച്ചി​ത്ര പ്രേ​ക്ഷ​ക​ര്‍ ഏ​റെ ആ​കാം​ക്ഷ​യോ​ടെ കാ​ത്തി​രി​ക്കു​ന്ന ‘പാ​ഷ​ന്‍ ഓ​ഫ് ദ ​ക്രൈ​സ്റ്റ്’ സി​നി​മ​യു​ടെ ര​ണ്ടാം ഭാ​ഗം ‘ദ ​റി​സ​റ​ക്ഷ​ന്‍ ഓ​ഫ് ക്രൈ​സ്റ്റ്’ ചി​ത്ര​ത്തി​ന്‍റെ ഫ​സ്റ്റ് ലു​ക്ക് പോ​സ്റ്റ​ർ പു​റ​ത്തു​വി​ട്ടു. ചി​ത്ര​ത്തി​ന്‍റെ സം​വി​ധാ​യ​ക​നാ​യ മെ​ൽ ഗി​ബ്സ​നാ​ണ് സി​നി​മ​യു​ടെ ഔ​ദ്യോ​ഗി​ക സോ​ഷ്യ​ല്‍ മീ​ഡി​യ പേ​ജു​ക​ളി​ലൂ​ടെ പോ​സ്റ്റ​ര്‍ പു​റ​ത്തു​വി​ട്ട​ത്. മ​നു​ഷ്യ ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട ക​ഥ​യെ​ന്നാ​ണ് സം​വി​ധാ​യ​ക​ന്‍ സി​നി​മ​യെ വി​ശേ​ഷി​പ്പി​ച്ചി​രി​ക്കു​ന്ന​ത് എ​ന്ന​ത് ശ്ര​ദ്ധേ​യ​മാ​ണ്. മ​ല​മ്പ്ര​ദേ​ശ​ത്ത് യേ​ശു ശി​ഷ്യ​ന്മാ​രു​ടെ ഇ​ട​യി​ൽ ന​ട​ക്കു​ന്ന ചി​ത്ര​മാ​ണ് ഫ​സ്റ്റ് ലു​ക്ക് പോ​സ്റ്റ​റി​ലു​ള്ള​ത്.

ര​ണ്ടു​ഭാ​ഗ​ങ്ങ​ളാ​യി​ട്ടാ​യി​രി​ക്കും ചി​ത്രം റി​ലീ​സി​നെ​ത്തു​ക​യെ​ന്നു മെ​ൽ ഗി​ബ്സ​ണ്‍ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. ഇ​തി​ലെ ആ​ദ്യ​ഭാ​ഗം അ​ടു​ത്ത​വ​ർ​ഷം മെ​യ് 6നും, ​ര​ണ്ടാം ഭാ​ഗം 2028 മെ​യ് 25നും ​തി​യ​റ്റ​റു​ക​ളി​ൽ എ​ത്തും. ര​ണ്ട് റി​ലീ​സ് തീ​യ​തി​ക​ളും യേ​ശു​വി​ന്‍റെ സ്വ​ർ​ഗ്ഗാ​രോ​ഹ​ണ തി​രു​നാ​ളാ​യി ആ​ച​രി​ക്കു​ന്ന ദി​വ​സ​ങ്ങ​ളാ​ണെ​ന്ന​ത് ശ്ര​ദ്ധേ​യ​മാ​ണ്. താ​ൻ സ​ങ്ക​ൽ​പ്പി​ച്ച​തു​പോ​ലെ ത​ന്നെ കൃ​ത്യ​മാ​യി വി​ധ​ത്തി​ല്‍ സി​നി​മ സ്ക്രീ​നി​ൽ കൊ​ണ്ടു​വ​രാ​ൻ ത​നി​ക്ക് ക​ഴി​ഞ്ഞു​വെ​ന്ന് ഗി​ബ്സ​ൺ പ​റ​ഞ്ഞു. അ​തേ​സ​മ​യം റോം, ​മ​റ്റെ​ര, ബാ​രി, ബ്രി​ൻ​ഡി​സി, ഗി​നോ​സ, ക്രാ​ക്കോ എ​ന്നി​വ​യു​ൾ​പ്പെ​ടെ വി​വി​ധ ഇ​റ്റാ​ലി​യ​ൻ ന​ഗ​ര​ങ്ങ​ളി​ലാ​യി 134 ദി​വ​സ​ത്തെ ഷൂ​ട്ടിം​ഗി​നു​ശേ​ഷം ചി​ത്രീ​ക​ര​ണം പൂ​ർ​ത്തി​യാ​യെ​ന്നാ​ണ് പു​റ​ത്തു​വ​രു​ന്ന വി​വ​രം.

2004ല്‍ ​പു​റ​ത്തി​റ​ങ്ങി ലോ​ക​മെ​മ്പാ​ടും ശ്ര​ദ്ധ നേ​ടി​യ ‘പാ​ഷ​ന്‍ ഓ​ഫ് ക്രൈ​സ്റ്റ്’ ചി​ത്രം സി​നി​മാ ച​രി​ത്ര​ത്തി​ലെ നാ​ഴി​ക​ക​ല്ലാ​യി​രു​ന്നു. 30 ദ​ശ​ല​ക്ഷം ഡോ​ള​ര്‍ ചി​ല​വി​ല്‍ നി​ര്‍​മി​ച്ച സി​നി​മ ആ​ഗോ​ള ത​ല​ത്തി​ല്‍ 611 ദ​ശ​ല​ക്ഷം ഡോ​ള​റാ​ണ് വാ​രി​കൂ​ട്ടി​യ​ത്. 370.8 ദ​ശ​ല​ക്ഷം ഡോ​ള​റി​ന്‍റെ ക​ള​ക്ഷ​നു​മാ​യി വ​ട​ക്കേ അ​മേ​രി​ക്ക​യി​ല്‍ ആ​ര്‍ റേ​റ്റ​ഡ് ചി​ത്ര​ങ്ങ​ളി​ല്‍ ഏ​റ്റ​വും വ​ലി​യ തു​ക സ്വ​ന്ത​മാ​ക്കി​യ ചി​ത്രം കൂ​ടി​യാ​ണ് ‘പാ​ഷ​ന്‍ ഓ​ഫ് ക്രൈ​സ്റ്റ്’. യേ​ശു​ക്രി​സ്തു​വി​ന്‍റെ പീ​ഡാ​സ​ഹ​ന​വും കു​രി​ശു​മ​ര​ണ​വും ആ​ദ്യ ചി​ത്ര​ത്തി​ല്‍ പ്ര​മേ​യ​മാ​യ​പ്പോ​ള്‍ ര​ണ്ടാം ഭാ​ഗ​ത്ത് കു​രി​ശു​മ​ര​ണ​ത്തി​ന് ശേ​ഷ​മു​ള്ള സം​ഭ​വ​വി​കാ​സ​ങ്ങ​ളും, യേ​ശു​വി​ന്‍റെ ഉ​യി​ർ​ത്തെ​ഴു​ന്നേ​ൽ​പ്പു​മാ​ണ് പു​തി​യ ചി​ത്ര​ത്തി​ൽ മെ​ൽ ഗി​ബ്സ​ൺ ഒ​രു​ക്കു​ന്ന​ത്.

 

Related posts

Leave a Comment