കോ​ള​പ്ര-​കാ​ഞ്ഞാ​ര്‍ ഇ​റി​ഗേ​ഷ​ന്‍ ടൂ​റി​സം പ​ദ്ധ​തി; മു​ൻ​മ​ന്ത്രി റോ​ഷി​ക്കെ​തി​രേ വി​ജി​ല​ന്‍​സ് പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണം

തൊ​ടു​പു​ഴ: മു​ന്‍ മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​നെ​തി​രേ കോ​ള​പ്ര-​കാ​ഞ്ഞാ​ര്‍ ഇ​റി​ഗേ​ഷ​ന്‍ ടൂ​റി​സം പ​ദ്ധ​തി​യി​ല്‍ ടെ​ന്‍​ഡ​ര്‍ ന​ട​പ​ടി​ക​ളി​ല്‍ വീ​ഴ്ച​യും അ​ഴി​മ​തി​യു​മു​ണ്ടാ​യെ​ന്ന ആ​രോ​പ​ണ​ത്തി​ല്‍ വി​ജി​ല​ന്‍​സ് പ്രാ​ഥ​മി​കാന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

തൊ​ടു​പു​ഴ ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് വൈ​സ് പ്ര​സി​ഡ​ന്‍റ് ബേ​ബി ജോ​സ​ഫ് വ​ണ്ട​നാ​നി ന​ല്‍​കി​യ പ​രാ​തി​യി​ലാ​ണ് അ​ന്വേ​ഷ​ണം. സ​ര്‍​ക്കാ​രി​ന് ന​ഷ്ട​വും സ്വ​കാ​ര്യ ഏ​ജ​ന്‍​സി​ക്ക് ലാ​ഭ​വും ല​ഭി​ക്കു​ന്ന രീ​തി​യി​ലാ​ണ് ടെ​ന്‍​ഡ​ര്‍ ന​ട​പ​ടി​യെ​ന്നാ​ണ് ആ​ക്ഷേ​പം.

30 വ​ര്‍​ഷ​ത്തെ പാ​ട്ട​ത്തി​ന് ടൂ​റി​സം പ്രോ​ജ​ക്ട് ഏ​ജ​ന്‍സി​ക്ക് കൈ​മാ​റാ​നാ​യി​രു​ന്നു​ക​രാ​ര്‍. ഈ​ഘ​ട്ട​ത്തി​ല്‍ ലാ​ഭ​ത്തി​ന്‍റെ 3.5 ശ​ത​മാ​നം മാ​ത്ര​മാ​ണ് സ​ര്‍​ക്കാ​രു​ക​ളു​ടെ വി​ഹി​ത​മാ​യി നി​ശ്ച​യി​ച്ചി​രു​ന്ന​ത്. ടെ​ന്‍​ഡ​റി​ല്‍ ഒ​രു ക​മ്പ​നി മാ​ത്ര​മേ പ​ങ്കെ​ടു​ത്തി​രു​ന്നു​ള്ളൂ.

പാ​ല​ക്കാ​ട് കാ​ഞ്ഞി​ര​പ്പു​ഴ, ഭൂ​ത​ത്താ​ന്‍​കെ​ട്ട് എ​ന്നീ ജ​ലാ​ശ​യ​ങ്ങ​ളി​ലെ വി​നോ​ദ​ഗ്രാ​മം പ​ദ്ധ​തി, ചെ​റു​തോ​ണി ഡാ​മി​ല്‍ വാ​ട്ട​ര്‍ തീം ​പാ​ര്‍​ക്ക് എ​ന്നി​വ ന​ട​പ്പാ​ക്കു​ന്ന​തി​നും ഈ ​ക​മ്പ​നി​ക്കാ​യി​രു​ന്നു ക​രാ​ര്‍ ന​ല്‍​കി​യി​രു​ന്ന​ത്.

അ​ന്വേ​ഷ​ണം സ്വാ​ഗ​താ​ര്‍​ഹം: റോ​ഷി
സ​ര്‍​ക്കാ​രി​ന് ഒ​രു ന​യാ​പൈ​സ​പോ​ലും ചെ​ല​വി​ല്ലാ​ത്ത പ​ദ്ധ​തി​യാ​ണി​തെ​ന്നും അ​ന്വേ​ഷ​ണം ത​ന്‍റെ നി​ര​പ​രാ​ധി​ത്വം തെ​ളി​യി​ക്കാ​ന്‍ ഉ​പ​കാ​ര​പ്പെ​ടു​മെ​ന്നും റോ​ഷി അ​ഗ​സ്റ്റി​ന്‍ പ​റ​ഞ്ഞു. പ​ദ്ധ​തി​യു​ടെ മു​ഴു​വ​ന്‍ നി​ര്‍​മാ​ണ​ച്ചെ​ല​വും സ്വ​കാ​ര്യ​ക​മ്പ​നി​യാ​ണ് വ​ഹി​ക്കു​ന്ന​ത്.​ പ​ദ്ധ​തിപ്ര​ദേ​ശം 30 വ​ര്‍​ഷ​ത്തെ പാ​ട്ട​ത്തി​ന് ന​ല്‍​കു​ക​യാ​ണ് ചെ​യ്ത​ത്. ഇ​തി​നുശേ​ഷം ഇ​വി​ടെ ന​ട​ത്തി​യ നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളും എ​ല്ലാ ആ​സ്തി​ക​ളും സ​ര്‍​ക്കാ​രി​നുത​ന്നെ തി​രി​കെ ല​ഭി​ക്കും​വി​ധ​മാ​ണ് ക​രാ​ര്‍.

നി​ര​വ​ധി ത​വ​ണ പ​ദ്ധ​തി​ക്കാ​യി ടെ​ന്‍​ഡ​ര്‍ ക്ഷ​ണി​ച്ചി​രു​ന്നു. ഇ​തു സം​ബ​ന്ധി​ച്ച് പ​ത്ര​ങ്ങ​ളി​ല​ട​ക്കം പ​ര​സ്യ​വും ന​ല്‍​കി​യി​രു​ന്നു. എ​ല്ലാ ന​ട​പ​ടിക്ര​മ​ങ്ങ​ളും പൂ​ര്‍​ത്തീ​ക​രി​ച്ചാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കാ​ന്‍ തീ​രു​മാ​നി​ച്ച​ത്. 116 കോ​ടി​യു​ടെ ആ​സ്തി ക​രാ​ര്‍ കാ​ലാ​വ​ധി​ക്കു​ശേ​ഷം തി​രി​കെ ല​ഭി​ക്കു​ന്ന പ​ദ്ധ​തി തി​ക​ച്ചും സു​താ​ര്യ​മാ​ണ്.​ നാ​ടി​ന്‍റെ വി​ക​സ​ന​ത്തി​നു​ത​കു​ന്ന പ​ദ്ധ​തി​യാ​ണ് വി​ഭാ​വ​നം ചെ​യ്ത​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Related posts

Leave a Comment