ബ്രേ​ക്ക് ഡൗ​ണാ​യ ഓ​ട്ടോ ത​ള്ളി കൊ​ടു​ത്തി​ല്ല; യാ​ത്ര​ക്കാ​ര​നാ​യ സു​ഹൃ​ത്തി​നെ ഗ്ലാ​സ് കൊ​ണ്ട് ത​ലയ്​ക്ക​ടി​ച്ചു

വ​ല്ലാ​ർ​പാ​ടം: ഡീ​സ​ൽ പൈ​പ്പ് പൊ​ട്ടി​യ​തി​നെ തു​ട​ർ​ന്ന് എ​ൻ​ജി​ൻ നി​ല​ച്ച ഓ​ട്ടോ​റി​ക്ഷ ത​ള്ളാ​ൻ സ​ഹാ​യി​ക്കാ​ത്ത ദേ​ഷ്യ​ത്തി​ൽ യാ​ത്ര​ക്കാ​ര​നാ​യ സു​ഹൃ​ത്തി​നെ ഓ​ട്ടോ ഡ്രൈ​വ​ർ ചി​ല്ല് ഗ്ലാ​സ് കൊ​ണ്ട് ത​ല​ക്ക​ടി​ച്ച​താ​യി പ​രാ​തി. പ​ന​മ്പു​കാ​ട് ഈ​രേ​ത്ത​റ സ​ഞ്ജി​ത്തി​നാ​ണ് (32) അ​ടി​യേ​റ്റ​ത്.

നെ​റ്റി​യി​ൽ മു​റി​വേ​റ്റ ഇ​യാ​ൾ​ക്ക് നാ​ലു തു​ന്ന​ൽ ഇ​ട്ടി​ട്ടു​ണ്ട്. സം​ഭ​വ​ത്തി​ൽ സ​ഞ്ജി​ത്ത് കൊ​ടു​ത്ത പ​രാ​തി​യി​ൽ വ​ല്ലാ​ർ​പാ​ടം സ്വ​ദേ​ശി നി​ബി​ൻ പോ​ൾ എ​ന്ന​യാ​ൾ​ക്കെ​തി​രെ മു​ള​വു​കാ​ട് പോ​ലീ​സ് കേ​സെ​ടു​ത്തി​ട്ടു​ണ്ട്.

Related posts

Leave a Comment