തോ​ട്ടി​ൽ ഒ​ഴു​കി​യെ​ത്തി​യ മൃ​ത​ദേ​ഹം തൊ​ടാ​ൻ മ​ടി​ച്ചു നി​ന്നു: സ​ധൈ​ര്യം മു​ന്നോ​ട്ടി​റ​ങ്ങി​യ​ത് പ്ര​തീ​ഷ് മാ​ത്രം

കോ​ട്ട​യം: വാ​ക​ത്താ​ന​ത്തു ക​ഴി​ഞ്ഞ ദി​വ​സം കാ​ണാ​താ​യ യു​വാ​വി​നാ​യി തെ​ര​ച്ചി​ൽ തു​ട​രു​ന്ന​തി​നി​ട​യി​ലാ​ണ് ആ ​വാ​ർ​ത്ത​യെ​ത്തി​യ​ത്. വാ​ക​ത്താ​നം പാ​ല​ത്തി​ന​ടി​യി​ൽ ഒ​രു മൃ​ത​ദേ​ഹം. വാ​ർ​ത്ത കേ​ട്ട് എ​ല്ലാ​വ​രും ഒാ​ടി​യെ​ത്തി. കാ​ണാ​താ​യ യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം ത​ന്നെ​യാ​ണ് ഇ​തെ​ന്നു തി​രി​ച്ച​റി​ഞ്ഞു.

കോ​ട്ട​യം വാ​ക​ത്താ​നം മ​ണി​ക​ണ്ഠ​പു​രം ച​ക്കി​ട്ടാം പ​റ​മ്പി​ൽ വ​ർ​ഗീ​സി​ന്‍റെ​യും സു​മ​യു​ടെ​യും മ​ക​ൻ അ​മ​ൽ വ​ർ​ഗീ​സി​ന്‍റെ മൃ​ത​ദേ​ഹ​മാ​ണ് പാ​ല​ത്തി​ന​ട​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ഇ​ന്ന​ലെ വൈ​കു​ന്നേ​ര​ത്തോ​ടെ​യാ​ണ് തോ​ട്ടി​ൽ ഒ​ഴു​കി ന​ട​ക്കു​ന്ന നി​ല​യി​ൽ മൃ​ത​ദേ​ഹം നാ​ട്ടു​കാ​രു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​ത്. പോ​ലീ​സും ഫ​യ​ർ​ഫോ​ഴ്സും സ്ഥ​ല​ത്തെ​ത്തി. എ​ന്നാ​ൽ, തോ​ടി​ന് ആ​ഴ​മു​ണ്ടെ​ന്ന് നാ​ട്ടു​കാ​രി​ൽ ചി​ല​ർ പ​റ​ഞ്ഞ​തോ​ടെ ഫ​യ​ർ​ഫോ​ഴ്സ് സം​ഘം സ്കൂ​ബ ടീ​മി​നെ വി​ളി​ക്കാ​മെ​ന്ന നി​ർ​ദേ​ശം വ​ച്ചു.

ഇ​തോ​ടെ മൂ​ന്നു ദി​വ​സ​ത്തി​ലേ​റെ പ​ഴ​ക്ക​മു​ള്ള മൃ​ത​ദേ​ഹം ഇ​നി​യും ഏ​റെ സ​മ​യം വെ​ള്ള​ത്തി​ൽ കി​ട​ക്കേ​ണ്ടി​വ​രു​മെ​ന്ന ആ​ശ​ങ്ക ഉ​യ​ർ​ന്നു. വെ​ള്ള​ത്തി​ൽ ഇ​റ​ങ്ങാ​ൻ എ​ല്ലാ​വ​രും മ​ടി​ച്ചു​നി​ന്ന​പ്പോ​ഴാ​ണ് വാ​ക​ത്താ​നം പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ പ്രീ​തീ​ഷ് പ്ര​സാ​ദ് മു​ന്നോ​ട്ടു​വ​ന്ന​ത്.

താ​ൻ ഇ​റ​ങ്ങി മൃ​ത​ദേ​ഹം ക​ര​യ്ക്ക് അ​ടു​പ്പി​ക്കാ​മെ​ന്ന് പ്രീ​തീ​ഷ് പ​റ​ഞ്ഞു. പി​ന്നെ യൂ​ണി​ഫോം മാ​റ്റി ഒ​രു ക​യ​റു​മാ​യി നേ​രെ വെ​ള്ള​ത്തി​ലേ​ക്ക്. മൃ​ത​ദേ​ഹ​ത്തി​ന​രി​കി​ലേ​ക്ക് എ​ത്തി​യ പ്രീ​തീ​ഷ് മി​നി​റ്റു​ക​ൾ​ക്കു​ള്ളി​ൽ മൃ​ത​ദേ​ഹം ക​ര​യ്ക്ക് എ​ത്തി​ച്ചു.

എ​ല്ലാ​വ​രും മ​ടി​ച്ചു​നി​ന്ന​പ്പോ​ൾ വെ​ള്ള​ത്തി​ലേ​ക്ക് സാ​ഹ​സി​ക​മാ​യി ഇ​റ​ങ്ങാ​ൻ മ​ന​സ് കാ​ണി​ച്ച പ്രീ​തീ​ഷി​നെ ക​ണ്ടു​നി​ന്ന​വ​ർ അ​ഭി​ന​ന്ദി​ച്ചു. ബ​ന്ധു​ക്ക​ളാ​ണ് മൃ​ത​ദേ​ഹം തി​രി​ച്ച​റി​ഞ്ഞ​ത്. ജ​ർ​മ​ൻ പ​രി​ശീ​ല​ന​ത്തി​നു ശേ​ഷം വി​ദേ​ശ​ത്തേ​ക്കു പോ​കാ​ൻ ത​യാ​റെ​ടു​ത്തി​രി​ക്കു​ക​യാ​യി​രു​ന്നു അ​മ​ൽ. പാ​ല​ത്തി​ൽ ഇ​രു​ന്ന​പ്പോ​ൾ അ​ബ​ദ്ധ​ത്തി​ൽ പി​റ​കി​ലേ​ക്കു മ​റി​ഞ്ഞു തോ​ട്ടി​ൽ വീ​ണ​താ​കാ​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്.

Related posts

Leave a Comment