റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ഭ​ക്ഷ​ണ​ത്തി​ന് വി​ല കൂ​ടും: സെ​ൻ​ട്ര​ൽ റെ​യി​ൽ​വേ​യി​ൽ ജൂ​ൺ ഒ​ന്നു മു​ത​ൽ തു​ട​ക്കം

പ​ര​വൂ​ർ: ട്രെ​യി​ൻ യാ​ത്ര​ക്കാ​രു​ടെ പോ​ക്ക​റ്റ് ചോ​ർ​ത്തു​ന്ന പു​തി​യ തീ​രു​മാ​ന​വു​മാ​യി റെ​യി​ൽ​വേ മ​ന്ത്രാ​ല​യം. സെ​ൻ​ട്ര​ൽ റെ​യി​ൽ​വേ​യു​ടെ പ​രി​ധി​യി​ൽ വ​രു​ന്ന സ്റ്റേ​ഷ​നു​ക​ളി​ലെ ല​ഘു​ഭ​ക്ഷ​ണ​ങ്ങ​ളു​ടെ വി​ല ജൂ​ൺ ഒ​ന്നു മു​ത​ൽ വ​ർ​ധി​പ്പി​ക്കാ​ൻ അ​ധി​കൃ​ത​ർ തീ​രു​മാ​നി​ച്ചു.

ഇ​റാ​ൻ യു​ദ്ധ​ത്തെ തു​ട​ർ​ന്ന് അ​ന്താ​രാ​ഷ്‌​ട്ര വി​പ​ണി​യി​ൽ ഇ​ന്ധ​ന-​വാ​ത​ക വി​ല​യി​ലു​ണ്ടാ​യ വ​ർ​ദ്ധ​ന​യാ​ണ് ഈ ​പെ​ട്ടെ​ന്നു​ള്ള വി​ല​ക്ക​യ​റ്റ​ത്തി​ന് കാ​ര​ണ​മാ​യി അ​ധി​കൃ​ത​ർ ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്ന​ത്. ഇ​തു​സം​ബ​ന്ധി​ച്ച ഔ​ദ്യോ​ഗി​ക അ​റി​യി​പ്പ് മേ​യ് 25-ന് ​ചീ​ഫ് കൊ​മേ​ഴ്സ്യ​ൽ മാ​നേ​ജ​രു​ടെ ഓ​ഫീ​സി​ൽ നി​ന്ന് പു​റ​ത്തി​റ​ങ്ങി.

സെ​ൻ​ട്ര​ൽ റെ​യി​ൽ​വേ​യു​ടെ പ​രി​ധി​യി​ൽ വ​രു​ന്ന മും​ബൈ, ഭു​സാ​വ​ൽ, നാ​ഗ്പൂ​ർ, സോ​ലാ​പൂ​ർ, പൂ​നെ ഡി​വി​ഷ​നു​ക​ളി​ലെ ചെ​റി​യ കാ​റ്റ​റിം​ഗ് യൂ​ണി​റ്റു​ക​ളി​ലാ​ണ് ഈ ​വി​ല​വ​ർ​ധ​ന തു​ട​ക്ക​ത്തി​ൽ ബാ​ധ​ക​മാ​കു​ന്ന​ത്. പു​തു​ക്കി​യ നി​ര​ക്കു​ക​ൾ പ്ര​കാ​രം സ്റ്റേ​ഷ​നു​ക​ളി​ലെ ജ​ന​പ്രി​യ വി​ഭ​വ​ങ്ങ​ളു​ടെ വി​ല​യി​ലു​ണ്ടാ​കു​ന്ന മാ​റ്റ​ങ്ങ​ൾ താ​ഴെ ന​ൽ​കു​ന്നു:

വ​ടാ​പ്പാ​വ്: 13 രൂ​പ​യി​ൽ നി​ന്ന് 20 രൂ​പ​യാ​യി ഉ​യ​രും.
സ​മൂ​സ: 12 രൂ​പ​യി​ൽ നി​ന്ന് 20 രൂ​പ​യാ​യി വ​ർ​ധി​ക്കും.
ര​ഗ്ഡാ പാ​വ്: 20 രൂ​പ​യി​ൽ നി​ന്ന് 25 രൂ​പ​യാ​കും.

വി​ല വ​ർ​ധി​പ്പി​ക്കു​ന്ന​തി​നൊ​പ്പം ഭ​ക്ഷ​ണ​ത്തി​ന്‍റെ അ​ള​വ് പു​നഃ​പ​രി​ശോ​ധി​ക്കാ​നും റെ​യി​ൽ​വേ തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. ഇ​തോ​ടൊ​പ്പം യാ​ത്ര​ക്കാ​ർ​ക്കാ​യി സ്ല​ഷ് ഡ്രി​ങ്കു​ക​ൾ, ക്രീം ​ഡോ​ന​ട്ട്സ്, സൂ​പ്പ്, ദോ​ശ, നൂ​ഡി​ൽ​സ് എ​ന്നി​വ പു​തു​താ​യി മെ​നു​വി​ൽ ഉ​ൾ​പ്പെ​ടു​ത്തും. എ​ന്നാ​ൽ, റെ​യി​ൽ​വേ ബോ​ർ​ഡി​ന്‍റെ മാ​ർ​ഗ​നി​ർ​ദ്ദേ​ശ​ങ്ങ​ൾ​ക്ക് കീ​ഴി​ലു​ള്ള സ്റ്റാ​ൻ​ഡേ​ർ​ഡ് മെ​നു ഇ​ന​ങ്ങ​ൾ​ക്ക് നി​ല​വി​ലു​ള്ള നി​ശ്ചി​ത നി​ര​ക്ക് ത​ന്നെ തു​ട​രും. ‘ആ ​ല കാ​ർ​ട്ടെ’ വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട ത​ന​ത് ല​ഘു​ഭ​ക്ഷ​ണ​ങ്ങ​ൾ​ക്കാ​ണ് വി​ല കൂ​ടു​ന്ന​ത്.

യാ​ത്ര​ക്കാ​രി​ൽ നി​ന്ന് കൂ​ടു​ത​ൽ തു​ക ഈ​ടാ​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഭ​ക്ഷ​ണ​ത്തി​ന്‍റെ ഗു​ണ​നി​ല​വാ​ര​വും ശു​ചി​ത്വ​വും ക​ർ​ശ​ന​മാ​യി വ​ർ​ധി​പ്പി​ക്ക​ണ​മെ​ന്ന് കാ​റ്റ​റിം​ഗ് ലൈ​സ​ൻ​സി​ക​ൾ​ക്ക് റെ​യി​ൽ​വേ നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. പു​തി​യ മെ​നു​വും പു​തു​ക്കി​യ വി​ല​വി​വ​ര​പ്പ​ട്ടി​ക​യും യാ​ത്ര​ക്കാ​ർ​ക്ക് വ്യ​ക്ത​മാ​യി കാ​ണാ​വു​ന്ന രീ​തി​യി​ൽ ര​ണ്ട് ഭാ​ഷ​ക​ളി​ൽ സ്റ്റേ​ഷ​നു​ക​ളി​ൽ പ്ര​ദ​ർ​ശി​പ്പി​ക്ക​ണം.

വി​ല വ​ർ​ധ​ന ന​ട​പ്പി​ലാ​ക്കി ആ​റ് മാ​സം പി​ന്നി​ടു​മ്പോ​ൾ അ​ത​ത് ഡി​വി​ഷ​നു​ക​ൾ വി​ൽ​പ​ന കൃ​ത്യ​മാ​യി വി​ല​യി​രു​ത്ത​ണ​മെ​ന്നും, ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ലൈ​സ​ൻ​സ് ഫീ​സ് പു​നഃ​പ​രി​ശോ​ധി​ക്കു​മെ​ന്നും റെ​യി​ൽ​വേ സ​ർ​ക്കു​ല​റി​ൽ വ്യ​ക്ത​മാ​ക്കു​ന്നു​ണ്ട്.

കു​ടും​ബ ബ​ജ​റ്റു​ക​ളെ ബാ​ധി​ക്കു​ന്ന വി​ല​ക്ക​യ​റ്റം
ഇ​ന്ധ​ന​വി​ല വ​ർ​ധ​ന റെ​യി​ൽ​വേ ഭ​ക്ഷ​ണ​ത്തെ മാ​ത്ര​മ​ല്ല, സാ​ധാ​ര​ണ​ക്കാ​രു​ടെ നി​ത്യ​ജീ​വി​ത​ത്തെ​യും സാ​ര​മാ​യി ബാ​ധി​ച്ചി​രി​ക്കു​ക​യാ​ണ്. വി​പ​ണി​യി​ൽ പാ​ൽ, ബ്രെ​ഡ് തു​ട​ങ്ങി​യ അ​ത്യാ​വ​ശ്യ സാ​ധ​ന​ങ്ങ​ളു​ടെ വി​ല പ്ര​മു​ഖ ഡ​യ​റി ബ്രാ​ൻ​ഡു​ക​ളും ക​മ്പ​നി​ക​ളും വ​ർ​ധി​പ്പി​ച്ച​ത് ഇ​തി​നോ​ട​കം ത​ന്നെ സാ​ധാ​ര​ണ​ക്കാ​രു​ടെ കു​ടും​ബ ബ​ജ​റ്റ് താ​ളം​തെ​റ്റി​ച്ചി​ട്ടു​ണ്ട്.

Related posts

Leave a Comment