കാ​ത്തി​രി​ക്കു​ന്ന ച​തി അ​റി​യാ​തെ കൂ​ട്ടു​കാ​രെ​ക്ക​ണ്ട് സ​ന്തോ​ഷ​ത്തോ​ടെ വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങി: സ്കൂൾവിട്ട് വന്ന അ​ഞ്ചാം ക്ലാ​സ് വി​ദ്യാ​ർ​ഥി​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മം; യു​വാ​വ് അ​റ​സ്റ്റി​ൽ

ഹ​രി​പ്പാ​ട്: പ്ര​വേ​ശ​നോ​ത്സ​വം ക​ഴി​ഞ്ഞ് വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ക​യാ​യി​രു​ന്ന അ​ഞ്ചാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച കേ​സി​ൽ യു​വാ​വ് പി​ടി​യി​ലാ​യി. ക​രു​വാ​റ്റ വ​ട​ക്ക് തൈ​പ്പ​റ​മ്പി​ൽ ഗോ​പേ​ഷ് (32) ആ​ണ് പോ​ക്സോ കേ​സി​ൽ ഹ​രി​പ്പാ​ട് പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. തി​ങ്ക​ളാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​ണ് സം​ഭ​വം.

സ്‌​കൂ​ൾ ക​ഴി​ഞ്ഞ് ഒ​റ്റ​യ്ക്ക് ന​ട​ന്നു​പോ​വു​ക​യാ​യി​രു​ന്ന കു​ട്ടി​യോ​ട് പി​ന്നി​ൽ നി​ന്ന് വ​ണ്ടി വ​രു​ന്നു​ണ്ടെ​ന്നും ഓ​രം ചേ​ർ​ന്ന് ന​ട​ക്ക​ണ​മെ​ന്നും പ​റ​ഞ്ഞ് പ്ര​തി അ​ടു​ത്തു​കൂ​ടു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് കു​ട്ടി​യെ ചേ​ർ​ത്തു​പി​ടി​ച്ച് ഉ​പ​ദ്ര​വി​ക്കാ​ൻ ശ്ര​മി​ച്ചെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്.

വീ​ട്ടി​ലെ​ത്തി​യ ശേ​ഷം ഭ​യ​ന്നു​വി​റ​ച്ചി​രു​ന്ന കു​ട്ടി പി​ന്നീ​ട് അ​ച്ഛ​നോ​ടാ​ണ് വി​വ​രം തു​റ​ന്നു​പ​റ​ഞ്ഞ​ത്. രാ​ത്രി ഒ​ൻ​പ​ത​ര​യോ​ടെ ര​ക്ഷി​താ​ക്ക​ൾ ഹ​രി​പ്പാ​ട് പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ പ​രാ​തി ന​ൽ​കി. പ​രാ​തി ല​ഭി​ച്ച് ഒ​രു മ​ണി​ക്കൂ​റി​നു​ള്ളി​ൽ ത​ന്നെ പോ​ലീ​സ് സം​ഘം പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്തു. പി​ടി​യി​ലാ​യ ഗോ​പേ​ഷ് ഹ​രി​പ്പാ​ട് സ്റ്റേ​ഷ​നി​ലെ റൗ​ഡി​പ്പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ട്ട​യാ​ളും നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ പ്ര​തി​യു​മാ​ണെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

Related posts

Leave a Comment