സി​നി​മാ​റ്റി​ക് സ്റ്റൈ​ലി​ൽ ഒ​രു പ്ര​ണ​യാ​ഭ്യ​ർ​ഥ​ന, വൈ​കാ​രി​ക​വും ഹൃ​ദ​യ​സ്പ​ർ​ശി​യു​മാ​യ വീ​ഡി​യോ ഏ​റ്റെ​ടു​ത്ത് സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ൾ

ഒ​രു പ്ര​ണ​യാ​ഭ്യ​ർ​ഥ​ന സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​യി​രി​ക്കു​ക​യാ​ണ്. ഇ​ന്ത്യ​ൻ ആ​ർ​മി പൈ​ല​റ്റാ​യ യു​വാ​വ് കാ​മു​കി​യോ​ട് പ്ര​ണ​യാ​ഭ്യ​ർ​ഥ​ന ന​ട​ത്തു​ന്ന വീ​ഡി​യോ​യാ​ണ് വൈ​റ​ലാ​യ​ത്. ഇ​ന്ത്യ​ൻ ആ​ർ​മി​യി​ലെ ഏ​വി​യേ​ഷ​ൻ ക്യാ​പ്റ്റ​ൻ ഭ​ര​ത് ഭ​ര​ദ്വാ​ജാ​ണ് നാ​സി​ക്കി​ലെ കോം​ബാ​റ്റ് ആ​ർ​മി ട്രെ​യി​നിം​ഗ് സ്‌​കൂ​ളി​ൽ നി​ന്ന് വി​ജ​യ​ക​ര​മാ​യി വൈ​മാ​നി​ക പ​രി​ശീ​ല​നം പൂ​ർ​ത്തി​യാ​ക്കി​യ ശേ​ഷം കാ​മു​കി ആ​രു​ഷി​യോ​ട് വി​വാ​ഹാ​ഭ്യ​ർ​ഥ​ന ന​ട​ത്തി​യ​ത്. സൈ​നി​ക ഹെ​ലി​കോ​പ്റ്റ​റി​ന് മു​ന്നി​ൽ വ​ച്ചാ​യി​രു​ന്നു പ്ര​ണ​യാ​ഭ്യ​ര്‍​ഥ​ന.

ത​ന്‍റെ ഔ​ദ്യോ​ഗി​ക ജീ​വി​ത​ത്തി​ലെ ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട നേ​ട്ടം കൈ​വ​രി​ച്ച ഭ​ര​ത് ഭ​ര​ദ്വാ​ജ് സൈ​നി​ക യൂ​ണി​ഫോ​മി​ൽ ത​ന്നെ കാ​മു​കി​യോ​ട് പ്ര​ണ​യാ​ഭ്യ​ര്‍​ത്ഥ​ന ന​ട​ത്തു​ക​യാ​യി​രു​ന്നു. ഒ​രു സി​നി​മ​യി​ലെ രം​ഗ​ത്തെ അ​നു​സ്മ​രി​പ്പി​ക്കു​ന്ന പ്ര​ണ​യാ​ഭ്യ​ര്‍​ത്ഥ​ന​യു​ടെ വീ​ഡി​യോ ഇ​തി​ന​കം ല​ക്ഷ​ക​ണ​ക്കി​ന് പേ​രാ​ണ് ക​ണ്ട​ത്. സ​ഹ​പ്ര​വ​ര്‍​ത്ത​ക​രും കു​ടും​ബാം​ഗ​ങ്ങ​ളും ട്രെ​യി​ന​ര്‍​മാ​രും അ​തി​ഥി​ക​ളും ചു​റ്റും നി​ല്‍​ക്കെ, ക്യാ​പ്റ്റ​ന്‍ ഭ​ര​ദ്വാ​ജ് മു​ട്ടു​കു​ത്തി നി​ന്ന് ത​ന്‍റെ കാ​മു​കി​യാ​യ ആ​രു​ഷി​ക്ക് മോ​തി​രം സ​മ്മാ​നി​ക്കു​ക​യാ​യി​രു​ന്നു.

ഒ​ട്ടും പ്ര​തീ​ക്ഷി​ക്കാ​ത്ത ഈ ​നി​മി​ഷ​ത്തി​ല്‍ തി​ക​ച്ചും വി​കാ​രാ​ധീ​ന​യാ​യ ആ​രു​ഷി സ​ന്തോ​ഷ​ത്തോ​ടെ മോ​തി​രം സ്വീ​ക​രി​ക്കു​ന്ന​തും അ​ദ്ദേ​ഹ​ത്തെ കെ​ട്ടി​പ്പി​ടി​ക്കു​ന്ന​തും വീ​ഡി​യോ​യി​ൽ കാ​ണാം. സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്ന ഭ​ര​തി​ന്‍റെ സ​ഹ​പ്ര​വ​ര്‍​ത്ത​ക​രും കു​ടും​ബ​വും വ​ലി​യ ക​യ്യ​ടി​ക​ളോ​ടെ​യും ആ​ര്‍​പ്പു​വി​ളി​ക​ളോ​ടെ​യാ​ണ് ഈ ​പ്ര​ണ​യ​നി​മി​ഷ​ത്തെ വ​ര​വേ​റ്റ​ത്.

വൈ​റ​ലാ​യ ഈ ​നി​മി​ഷ​ത്തെ​ക്കു​റി​ച്ച് ക്യാ​പ്റ്റ​ന്‍ ഭ​ര​ദ്വാ​ജ് പി​ന്നീ​ട് പ്ര​തി​ക​രി​ച്ചു. താ​നും ആ​രു​ഷി​യും ക​ഴി​ഞ്ഞ അ​ഞ്ച് വ​ര്‍​ഷ​മാ​യി പ​ര​സ്പ​രം അ​റി​യു​ന്ന​വ​രാ​ണെ​ന്നും ത​ങ്ങ​ളു​ടെ ജീ​വി​ത​ത്തി​ലെ അ​ടു​ത്ത വ​ലി​യ ചു​വ​ടു​വ​യ്പ്പി​നാ​യി ഇ​തി​ലും ന​ല്ലൊ​രു ദി​വ​സം തെ​ര​ഞ്ഞെ​ടു​ക്കാ​നി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഒ​രു പൈ​ല​റ്റാ​കാ​ന്‍ വേ​ണ്ടി​യു​ള്ള വ​ര്‍​ഷ​ങ്ങ​ളു​ടെ ക​ഠി​ന​മാ​യ പ​രി​ശീ​ല​നം വി​ജ​യ​ക​ര​മാ​യി പൂ​ര്‍​ത്തി​യാ​ക്കി​യ ആ ​നി​മി​ഷം ത​ന്‍റെ പ്ര​തി​ശ്രു​ത വ​ധു​വി​നും ഒ​രു​പോ​ലെ മ​റ​ക്കാ​നാ​വാ​ത്ത ഒ​രു ഓ​ര്‍​മ​യാ​യി മാ​റ്റാ​ന്‍ താ​ന്‍ ആ​ഗ്ര​ഹി​ച്ചി​രു​ന്നു​വെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു.

Related posts

Leave a Comment