ഇ​ന്ത്യ​യാ​ണെ​ന്ന് തോ​ന്നു​ന്നി​ല്ല, എ​ല്ലാം പെ​ർ​ഫ​ക്റ്റ്, ച​ണ്ഡീ​ഗ​ഢി​നെ വാ​നോ​ളം പു​ക​ഴ്ത്തി ബ്രി​ട്ടീ​ഷ് ആ​ര്‍​ക്കി​ടെ​ക്റ്റ്; വീ​ഡി​യോ വൈ​റ​ൽ

ച​ണ്ഡീ​ഗ​ഢ്: ച​ണ്ഡീ​ഗ​ഢ് സ​ന്ദ​ര്‍​ശി​ച്ച​തി​ന് ശേ​ഷം ഒ​രു ബ്രി​ട്ടീ​ഷ് ആ​ര്‍​ക്കി​ടെ​ക്റ്റ് പ​റ​ഞ്ഞ കാ​ര്യ​ങ്ങ​ളാ​ണ് ഇ​പ്പോ​ള്‍ സോ​ഷ്യ​ല്‍ മീ​ഡി​യ​യു​ടെ ശ്ര​ദ്ധ പി​ടി​ച്ചു പ​റ്റി​യി​രി​ക്കു​ന്ന​ത്. ഈ ​ന​ഗ​രം ക​ണ്ടി​ട്ട് ഇ​ന്ത്യ​യാ​ണെ​ന്ന് തോ​ന്നു​ന്നി​ല്ലെ​ന്നാ​ണ് അ​ദ്ദേ​ഹം ഇ​ന്‍​സ്റ്റ​ഗ്രാ​മി​ല്‍ പ​ങ്കു​വെ​ച്ച വീ​ഡി​യോ​യി​ല്‍ പ​റ​യു​ന്ന​ത്. റ​സ്സ​ല്‍ ഹെ​ന്‍​ഡേ​ഴ്‌​സ​ണ്‍ എ​ന്ന ആ​ര്‍​ക്കി​ടെ​ക്ടാ​ണ് ഇ​ന്ത്യ​യെ കു​റി​ച്ച് വാ ​തോ​രാ​തെ പ​റ​യു​ന്ന​ത്. ന​ഗ​ര​ത്തി​ന്‍റെ ക്ര​മീ​ക​ര​ണ​വും തി​ര​ക്കി​ല്ലാ​ത്ത അ​ന്ത​രീ​ക്ഷ​വും ക​ണ്ട് അ​ത്ഭു​ത​പ്പെ​ടു​ന്നു. മാ​ലി​ന്യ​ങ്ങ​ളോ ച​വ​റു​ക​ളോ ഒ​ട്ടു​മി​ല്ലാ​ത്ത, വൃ​ത്തി​യു​ള്ള വി​ശാ​ല​മാ​യ ന​ട​പ്പാ​ത​ക​ളി​ലൂ​ടെ അ​ദ്ദേ​ഹം ന​ട​ക്കു​ന്ന​തും വീ​ഡി​യോ​യി​ല്‍ കാ​ണാം. യു​കെ, താ​യ്ല​ന്‍​ഡ്, ഓ​സ്ട്രേ​ലി​യ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ജോ​ലി ചെ​യ്ത ശേ​ഷം നി​ല​വി​ല്‍ ടാ​ന്‍​സാ​നി​യ​യി​ല്‍ താ​മ​സി​ക്കു​ക​യാ​ണ് ഹെ​ന്‍​ഡേ​ഴ്‌​സ​ണ്‍.

‘ആ​ദ്യ​ത്തെ അ​നു​ഭ​വ​മാ​ണി​ത്. ഇ​ത് നോ​ക്കൂ. ഇ​ത് ഇ​ന്ത്യ​യി​ലെ ഒ​രു ന​ഗ​ര​മാ​ണെ​ന്ന് നി​ങ്ങ​ള്‍​ക്ക് ശ​രി​ക്കും തോ​ന്നു​ന്നു​ണ്ടോ? ഇ​ത് അ​തി​ശ​യി​പ്പി​ക്കു​ന്ന​താ​ണ്. നി​ങ്ങ​ള്‍ ഇ​ന്ത്യ​യി​ല്‍ പ്ര​തീ​ക്ഷി​ക്കു​ന്ന ഒ​ന്നു​മ​ല്ല ഇ​ത്, ശ​രി​ക്കും. ഹെ​ന്‍​ഡേ​ഴ്‌​സ​ണ്‍ പ​റ​ഞ്ഞു. ഇ​വി​ടെ ഇ​രു​വ​ശ​ത്തും റോ​ഡ് ഗ​താ​ഗ​ത​മു​ണ്ട്. ദാ ​അ​വി​ടെ നോ​ക്കൂ, സൈ​ക്കി​ള്‍ അ​ട​യാ​ള​ങ്ങ​ള്‍. ഇ​ന്ത്യ​യി​ല്‍ ഞാ​ന്‍ ഇ​തി​നു​മു​മ്പ് ഇ​ത് ക​ണ്ടി​ട്ടേ​യി​ല്ല, ശ​രി​ക്കും. ഇ​ത്ത​ര​ത്തി​ല്‍ ന​ഗ​ര​ത്തി​ന്‍റെ മി​ക​ച്ച ആ​സൂ​ത്ര​ണം ഭാ​വി​യി​ലും ഇ​വി​ടെ ഗ​താ​ഗ​ത​ക്കു​രു​ക്ക് ഉ​ണ്ടാ​ക്കി​ല്ലെ​ന്ന് ഈ ​ആ​ര്‍​ക്കി​ടെ​ക്റ്റ് ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്നു. സൈ​ക്കി​ളു​ക​ള്‍, കാ​ല്‍​ന​ട​യാ​ത്ര​ക്കാ​ര്‍, എ​ല്ലാം പെ​ര്‍​ഫെ​ക്റ്റ് ആ​ണ്. നി​ങ്ങ​ള്‍​ക്ക് കാ​ണാ​നാ​കു​ന്ന​തു​പോ​ലെ, ഇ​ത് വ​ള​രെ ന​ന്നാ​യി ആ​സൂ​ത്ര​ണം ചെ​യ്ത ഒ​രു ന​ഗ​ര​മാ​ണ്. ധാ​രാ​ളം സ്ഥ​ലം, ഒ​ട്ടും ഗ​താ​ഗ​ത​ക്കു​രു​ക്കി​ല്ല. ധാ​രാ​ളം പാ​ര്‍​ക്കി​ങ് സൗ​ക​ര്യ​ങ്ങ​ള്‍, ഒ​രു​പാ​ട് റോ​ഡു​ക​ള്‍…​അ​ദ്ദേ​ഹം പ​റ​ഞ്ഞു.

വ​രു​ന്ന കു​റേ വ​ര്‍​ഷ​ങ്ങ​ളി​ലേ​ക്ക് കൂ​ടി ഇ​വി​ടെ ഗ​താ​ഗ​ത​ക്കു​രു​ക്ക് ഉ​ണ്ടാ​കി​ല്ലെ​ന്നാ​ണ് ഞാ​ന്‍ ക​രു​തു​ന്ന​ത്. ഇ​വി​ടം തി​ക​ച്ചും വൃ​ത്തി​യു​ള്ള​തും സു​ര​ക്ഷി​ത​വു​മാ​ണ്. ഞാ​ന്‍ പ​ക​ലും രാ​ത്രി​യും ക്യാ​മ​റ​യു​മാ​യി ഇ​വി​ടെ ന​ട​ക്കു​ന്നു​ണ്ട്. എ​ത്ര​ത്തോ​ളം വൃ​ത്തി​യു​ള്ള​താ​ണെ​ന്ന് നോ​ക്കൂ. എ​വി​ടെ​യും എ​നി​ക്ക് ഒ​രു ച​പ്പു​ച​വ​റു​ക​ളും കാ​ണാ​ന്‍ ക​ഴി​യു​ന്നി​ല്ല. താ​മ​സി​ക്കാ​ന്‍ ഏ​റ്റ​വും അ​നു​യോ​ജ്യ​മാ​യ സ്ഥ​ലം, അ​ദ്ദേ​ഹം പ​റ​യു​ന്നു. ഈ ​പോ​സ്റ്റ് ശ്ര​ദ്ധി​ക്ക​പ്പെ​ട്ട​തോ​ടെ, ഇ​ന്ത്യ​യു​ടെ ന​ല്ലൊ​രു വ​ശം കാ​ണി​ച്ച​തി​ന് സോ​ഷ്യ​ല്‍ മീ​ഡി​യ ഉ​പ​യോ​ക്താ​ക്ക​ള്‍ ഹെ​ന്‍​ഡേ​ഴ്‌​സ​ണെ അ​ഭി​ന​ന്ദി​ച്ചു. ഇ​ന്ത്യ​യി​ല്‍ താ​മ​സി​ക്കാ​ന്‍ ഏ​റ്റ​വും അ​നു​യോ​ജ്യ​മാ​യ സ്ഥ​ലം ച​ണ്ഡീ​ഗ​ഡാ​ണെ​ന്ന് ചി​ല​ര്‍ അ​വ​കാ​ശ​പ്പെ​ടു​ക​യും ചെ​യ്തു.

‘ഒ​രു ച​ണ്ഡീ​ഗ​ഡ് പൗ​ര​ന്‍ എ​ന്ന നി​ല​യി​ല്‍ അ​ഭി​മാ​നം തോ​ന്നു​ന്നു,’ ഒ​രു ഉ​പ​യോ​ക്താ​വ് കു​റി​ച്ചു. ച​ണ്ഡീ​ഗ​ഡ് സ​ന്ദ​ര്‍​ശി​ച്ച​തി​ന് ന​ന്ദി, ഇ​വി​ടെ നി​ങ്ങ​ള്‍​ക്ക് ന​ല്ലൊ​രു സ​മ​യം ല​ഭി​ച്ചു​വെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്നു, മ​റ്റൊ​രാ​ള്‍ കു​റി​ച്ചു. രാ​ജ്യ​ത്ത് താ​മ​സി​ക്കാ​ന്‍ പ​റ്റി​യ ഏ​റ്റ​വും മി​ക​ച്ച സ്ഥ​ലം ഒ​രു​പ​ക്ഷേ ച​ണ്ഡീ​ഗ​ഡ് ആ​യി​രി​ക്കു​മെ​ന്നും ന​ഗ​ര​ത്തി​ലെ ഭ​വ​ന വി​പ​ണി അ​ത് വ്യ​ക്ത​മാ​ക്കു​ന്നു​ണ്ടെ​ന്നും മ​റ്റൊ​രാ​ള്‍ കു​റി​ച്ചു.

Related posts

Leave a Comment