നാ​ല്പ​ത് ല​ക്ഷം​രൂ​പ വ​രു​മാ​ന​വും ബി​എം​ഡ​ബ്ല്യു കാ​റും സ്വ​ന്ത​മാ​യു​ള്ള യു​വാ​വി​ന് ഉ​റ​ങ്ങാ​ൻ സാ​ധി​ക്കു​ന്നി​ല്ല, താ​ൻ പാ​വ​പ്പെ​ട്ട​വ​നാ​ണെ​ന്ന തോ​ന്ന​ലി​ൽ ജീ​വി​ക്കു​ന്നു, രോ​ഗാ​വ​സ്ഥ​യെ​കു​റി​ച്ച് വി​ശ​ദീ​ക​ര​ണ​വു​മാ​യി ഡോ​ക്ട​ർ

പ്ര​തി​വ​ർ​ഷം 40 ല​ക്ഷം രൂ​പ ശ​മ്പ​ള​വും സ്വ​ന്ത​മാ​യി ബി​എം​ഡ​ബ്ല്യു കാ​റും ഉ​ണ്ടാ​യി​ട്ടും താ​ൻ ദ​രി​ദ്ര​നാ​ണെ​ന്ന് ക​രു​തി ഉ​റ​ക്കം ന​ഷ്ട​പ്പെ​ട്ട ഗു​ഡ്ഗാ​വ് സ്വ​ദേ​ശി​യാ​യ 34കാ​ര​നാ​യ യു​വാ​വി​ന്‍റെ ക​ഥ​യാ​ണ് സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ ശ്ര​ദ്ധേ​ടു​ന്ന​ത്. എ​വ​ർ​ഹോ​പ്പ് ഓ​ങ്കോ​ള​ജി​യു​ടെ സ​ഹ​സ്ഥാ​പ​ക​നും ഡോ​ക്ട​റു​മാ​യ സ​ണ്ണി ഗാ​ർ​ഗ് ത​ന്‍റെ ഇ​ൻ​സ്റ്റാ​ഗ്രാം വീ​ഡി​യോ​യി​ലൂ​ടെ​യാ​ണ് ഈ ​യു​വാ​വി​ന്‍റെ മാ​ന​സി​കാ​വ​സ്ഥ പ​ങ്കു​വെ​ച്ച​തും ഇ​തി​ന് പി​ന്നി​ലെ മ​നഃ​ശാ​സ്ത്രം വി​ശ​ദീ​ക​രി​ച്ച​തും.

ഇ​ന്ത്യ​യി​ലെ ഉ​യ​ർ​ന്ന വ​രു​മാ​ന​ക്കാ​രാ​യ 1% ആ​ളു​ക​ളി​ൽ ഒ​രാ​ളാ​യി​ട്ടും ഈ ​യു​വാ​വ് നേ​രി​ടു​ന്ന ക​ടു​ത്ത മാ​ന​സി​ക സ​മ്മ​ർ​ദ്ദ​ത്തി​ന് പി​ന്നി​ലെ കാ​ര​ണ​ങ്ങ​ൾ ഡോ​ക്ട​ർ വി​ശ​ദീ​ക​രി​ക്കു​ന്നു. പ​ണ്ട് ആ​ളു​ക​ൾ ത​ങ്ങ​ളെ​ക്കാ​ൾ താ​ഴെ​യു​ള്ള​വ​രു​മാ​യോ അ​ല്ലെ​ങ്കി​ൽ സ്വ​ന്തം നാ​ട്ടി​ലെ സാ​ധാ​ര​ണ​ക്കാ​രു​മാ​യോ ആ​ണ് ത​ങ്ങ​ളെ താ​ര​ത​മ്യം ചെ​യ്തി​രു​ന്ന​ത്. എ​ന്നാ​ൽ ഇ​ന്ന് സോ​ഷ്യ​ൽ മീ​ഡി​യ​യും ലി​ങ്ക്ഡ്ഇ​നും കാ​ര​ണം 28 വ​യ​സ്സി​ൽ സ്റ്റാ​ർ​ട്ട​പ്പ് വി​റ്റ് 80 കോ​ടി നേ​ടു​ന്ന​വ​രു​മാ​യാ​ണ് ആ​ളു​ക​ൾ സ്വ​യം താ​ര​ത​മ്യം ചെ​യ്യു​ന്ന​ത്.

വ​രു​മാ​നം കൂ​ടു​മ്പോ​ഴും അ​തി​നേ​ക്കാ​ൾ വേ​ഗ​ത്തി​ൽ പ്ര​തീ​ക്ഷ​ക​ളും ആ​ഗ്ര​ഹ​ങ്ങ​ളും വ​ർ​ദ്ധി​ക്കു​ന്ന അ​വ​സ്ഥ​യാ​ണി​ത്. ഇ​വി​ടെ വ​രു​മാ​ന​വും ആ​ഗ്ര​ഹ​ങ്ങ​ളും ത​മ്മി​ലു​ള്ള വ്യ​ത്യാ​സം ഓ​രോ വ​ർ​ഷ​വും കൂ​ടി​ക്കൊ​ണ്ടേ​യി​രി​ക്കു​ന്നു. ഉ​യ​ർ​ന്ന വ​രു​മാ​ന​മു​ണ്ടെ​ങ്കി​ലും വ​ലി​യ ഇ​എം​ഐ​ക​ളും ആ​ഡം​ബ​ര ജീ​വി​ത​ച്ചെ​ല​വു​ക​ളും കാ​ര​ണം കൈ​യി​ൽ പ​ണ​മി​ല്ലാ​ത്ത അ​വ​സ്ഥ​യും ഇ​തി​ന് കാ​ര​ണ​മാ​ണ്.

പ​ണ​മാ​ണ് ജീ​വി​ത​ത്തി​ന്‍റെ ഏ​ക അ​ള​വു​കോ​ൽ എ​ന്ന് ചി​ന്തി​ക്കു​മ്പോ​ൾ മ​നു​ഷ്യ​ൻ ഒ​രു യ​ന്ത്ര​മാ​യി മാ​റു​ന്നു. പ​ണ​ത്തി​ന​പ്പു​റം സ​ന്തോ​ഷം ത​രു​ന്ന മ​റ്റ് താ​ല്പ​ര്യ​ങ്ങ​ളോ ബ​ന്ധ​ങ്ങ​ളോ ഇ​ല്ലാ​താ​കു​ന്ന​ത് വ​ലി​യ മാ​ന​സി​ക പ്ര​തി​സ​ന്ധി സൃ​ഷ്ടി​ക്കു​ന്നു. ഈ ​അ​വ​സ്ഥ മ​ന​സ്സി​ലാ​ക്കാ​ൻ ഡോ​ക്ട​ർ ആ ​യു​വാ​വി​നോ​ട് 3 ചോ​ദ്യ​ങ്ങ​ൾ ചോ​ദി​ച്ചു, അ​തി​നു കൃ​ത്യ​മാ​യ മ​റു​പ​ടി​ക​ളും ആ ​യു​വാ​വി​ന്‍റെ ഭാ​ഗ​ത്ത് നി​ന്നും ല​ഭി​ക്കു​ന്നു. എ​ന്നാ​ൽ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ ഈ ​വീ​ഡി​യോ വ​ള​രെ​യ​ധി​കം കോ​ളി​ള​ക്കം സൃ​ഷ്ടി​ച്ചി​രി​ക്കു​ക​യാ​ണ്. സ​മാ​ന ജീ​വി​ത​സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ ജോ​ലി ചെ​യ്യു​ന്ന പ​ല ടെ​ക് ജീ​വ​ക്കാ​രും ത​ങ്ങ​ളു​ടെ അ​നു​ഭ​വ​ങ്ങ​ളും വീ​ഡി​യോ​യ്ക്ക് താ​ഴെ രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

Related posts

Leave a Comment