അ​വ​ർ പാ​റ്റ​ക​ള​ല്ല: യു​വ​ജ​ന​ത ഡ​ൽ​ഹി​യി​ൽ, ത​ല​സ്ഥാ​നം പ്ര​തി​ഷേ​ധ​ക്ക​ട​ലി​ൽ

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തെ വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ൽ അ​ര​ങ്ങേ​റു​ന്ന ക്ര​മ​ക്കേ​ടു​ക​ൾ​ക്കെ​തി​രെ​യും പ​രീ​ക്ഷാ​വി​വാ​ദ​ങ്ങ​ൾ​ക്കെ​തി​രെ​യും യു​വാ​ക്ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ “കോ​ക്രോ​ച്ച് ജ​ന​ത പാ​ർ​ട്ടി’ (സി​ജെ​പി) സം​ഘ​ടി​പ്പി​ക്കു​ന്ന വ​ൻ ജ​ന​കീ​യ പ്ര​തി​ഷേ​ധ​ത്തി​ന് ഡ​ൽ​ഹി ജ​ന്ത​ർ മ​ന്ദ​റി​ൽ തു​ട​ക്കം.

പ​രീ​ക്ഷാ​ത്ത​ട്ടി​പ്പു​ക​ൾ​ക്ക് ഇ​ര​യാ​യ ല​ക്ഷ​ക്ക​ണ​ക്കി​നു വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ചാ​ണു സം​ഘ​ട​ന​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ആ​ദ്യ​ത്തെ ജ​ന​കീ​യ​പ്ര​ക്ഷോ​ഭം. വൈ​കി​ട്ട് അ​ഞ്ചു​വ​രെ​യാ​ണു പ്ര​തി​ഷേ​ധം. രാ​വി​ലെ പ​ത്തു​മു​ത​ൽ വൈ​കി​ട്ട് അ​ഞ്ചു​വ​രെ പ്ര​തി​ഷേ​ധ​സ​മ​രം ന​ട​ത്താ​നു​ള്ള അ​നു​മ​തി​യാ​ണ് പോ​ലീ​സ് ന​ൽ​കി​യി​രി​ക്കു​ന്ന​ത്. അ​നി​ഷ്ട​സം​ഭ​വ​ങ്ങ​ളു​ണ്ടാ​യാ​ൽ അ​റ​സ്റ്റ് ചെ​യ്തു നീ​ക്കു​മെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചി​ട്ടു​ണ്ട്.

പ്ര​തി​ഷേ​ധ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ അ​മേ​രി​ക്ക​യി​ൽ​നി​ന്നു രാ​വി​ലെ എ​ട്ടി​ന് ഡ​ൽ​ഹി അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തി​യ കോ​ക്രോ​ച്ച് ജ​ന​താ പാ​ർ​ട്ടി സ്ഥാ​പ​ക​ൻ അ​ഭി​ജി​ത് ദീ​പ്കെ ഉ​ന്ന​ത പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി സം​സാ​രി​ച്ച​തി​നു​ശേ​ഷ​മാ​ണു പു​റ​ത്തേ​ക്കി​റ​ങ്ങി​യ​ത്.

കേ​ന്ദ്ര​വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി ധ​ർ​മേ​ന്ദ്ര പ്ര​ധാ​ൻ രാ​ജി​വ​യ്ക്ക​ണ​മെ​ന്നും ഇ​തു​വ​രെ അ​ഞ്ചോ​ളം വി​ദ്യാ​ർ​ഥി​ക​ൾ ജീ​വ​നൊ​ടു​ക്കി​യ​താ​യും വി​മാ​ന​ത്താ​വ​ള​ത്തി​ൽ മാ​ധ്യ​മ​ങ്ങ​ളോ​ടു സം​സാ​രി​ക്കെ​വെ ദീ​പ്കെ പ​റ​ഞ്ഞു. നൂ​റു​ക​ണ​ക്കി​നാ​ളു​ക​ൾ ദീ​പ്കെ​യെ സ്വീ​ക​രി​ക്കാ​ൻ വി​മാ​ന​ത്താ​ള​ത്തി​ലെ​ത്തി​യി​രു​ന്നു.

ഭ​ര​ണ​ഘ​ട​നാ​ശി​ൽ​പ്പി അം​ബേ​ദ്ക​റു​ടെ ആ​ത്മ​ക​ഥാ​ഗ്ര​ന്ഥം ഉ​യ​ർ​ത്തി​പ്പി​ടി​ച്ചാ​ണ് ദീ​പ്കെ ജ​ന​മ​ധ്യ​ത്തി​ലേ​ക്കെ​ത്തി​യ​ത്. മാ​ധ്യ​മ​ങ്ങ​ളോ​ടു സം​സാ​രി​ച്ച​ശേ​ഷ​മാ​ണ് ദീ​പ്കെ ജ​ന്ത​ർ മ​ന്ദ​റി​ലേ​ക്കു പു​റ​പ്പെ​ട്ട​ത്. യു​വാ​ക്ക​ളു​ടെ കൂ​ട്ടാ​യ്മ തെ​രു​വി​ലേ​ക്കി​റ​ങ്ങു​ന്പോ​ൾ എ​ന്തു സം​ഭ​വി​ക്കു​മെ​ന്നാ​ണ് രാ​ജ്യം ഉ​റ്റു​നോ​ക്കു​ന്ന​ത്.

വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി ധ​ർ​മേ​ന്ദ്ര പ്ര​ധാ​ൻ രാ​ജി​വ​യ്ക്ക​ണ​മെ​ന്നും വി​ദ്യാ​ഭ്യാ​സ രം​ഗ​ത്തു സു​താ​ര്യ​ത ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടാ​ണു സ​മ​രം. പ്ര​മു​ഖ പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​ൻ സോ​നം വാം​ഗ്ചു​ക്, ന​ട​ൻ പ്ര​കാ​ശ് രാ​ജ്, ശി​വ​സേ​ന (യു​ബി​ടി) നേ​താ​വ് ആ​ദി​ത്യ താ​ക്ക​റെ, മ​ഹു​വ മൊ​യ്ത്ര തു​ട​ങ്ങി​യ പ്ര​മു​ഖ​ർ സ​മ​ര​ത്തി​നു പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.

അ​തേ​സ​മ​യം, സ​മ​രം പൂ​ർ​ണ​മാ​യും സ​മാ​ധാ​ന​പ​ര​മാ​യി​രി​ക്കു​മെ​ന്ന് സി​ജെ​പി വ​ക്താ​ക്ക​ൾ അ​റി​യി​ച്ചു. പ്ര​വ​ർ​ത്ത​ക​ർ​ക്കാ​യി പ്ര​ത്യേ​ക മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ളും സം​ഘ​ട​ന പു​റ​പ്പെ​ടു​വി​ച്ചി​ട്ടു​ണ്ട്. പ്ര​കോ​പ​ന​ങ്ങ​ളി​ൽ വീ​ഴ​രു​തെ​ന്നും അ​ക്ര​മ​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ട​രു​തെ​ന്നും പോ​ലീ​സു​കാ​ർ​ക്ക് പൂ​ക്ക​ൾ ന​ൽ​കി സ​മാ​ധാ​നം പാ​ലി​ക്ക​ണ​മെ​ന്നും സി​ജെ​പി നി​ർ​ദേ​ശി​ക്കു​ന്നു.

അ​തേ​സ​മ​യം, ത​ല​സ്ഥാ​ന​ന​ഗ​രി​യി​ൽ ക്ര​മ​സ​മാ​ധാ​ന പാ​ല​ന​ത്തി​നാ​യി ആ​യി​ര​ത്തി​ല​ധി​കം സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​രെ മ​ധ്യ ഡ​ൽ​ഹി​യി​ൽ വി​ന്യ​സി​ച്ചി​ട്ടു​ണ്ടെ​ന്നും മു​തി​ർ​ന്ന പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ വ്യ​ക്ത​മാ​ക്കി. പ്ര​വ​ർ​ത്ത​ക​രെ പ്ര​കോ​പി​പ്പി​ക്ക​രു​തെ​ന്ന് പോ​ലീ​സി​ന് നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്.

ജ​ന്ദ​ർ മ​ന്ദ​ർ സാ​ക്ഷ്യം വ​ഹി​ക്കു​ന്ന​ത് വ​ൻ പ്ര​തി​ധേ​ത്തി​ന്
നൂ​റു​ക​ണ​ക്കി​ന് യു​വാ​ക്ക​ളാ​ണു രാ​വി​ലെ​ത​ന്നെ ജ​ന്ത​ർ മ​ന്ദ​റി​ൽ പ്ര​തി​ഷേ​ധ​സ​മ​ര​ത്തി​നെ​ത്തി​യ​ത്. കേ​ന്ദ്ര​വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി ധ​ർ​മേ​ന്ദ്ര പ്ര​ധാ​ൻ രാ​ജി​വ​യ്ക്ക​ണ​മെ​ന്ന് എ​ഴു​തി​യ ഫ്ള​ക്സ് പ്ര​തി​ഷേ​ധ​ക്കാ​ർ ഉ​യ​ർ​ത്തി​പ്പി​ടി​ച്ചി​ട്ടു​ണ്ട്.

പാ​റ്റ​യു​ടെ മു​ഖം​മൂ​ടി അ​ണി​ഞ്ഞാ​ണ് ഭൂ​രി​ഭാ​ഗം പേ​രും സ​മ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​ത്. അം​ബേ​ദ്ക​റു​ടെ ചി​ത്ര​വും, ചി​ല​ർ ഭ​ഗ​ത് സിം​ഗി​ന്‍റെ ചി​ത്ര​വും ഉ​യ​ർ​ത്തി​പ്പി​ടി​ച്ചി​രി​ക്കു​ന്ന​തു കാ​ണാം. സി​പി​ഐ ദേ​ശീ​യ നേ​താ​വ് ആ​നി രാ​ജ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ സ​മ​ര​പ്പ​ന്തി​ലേ​ക്കെ​ത്തു​മെ​ന്ന് അ​റി​യി​ച്ചി​ട്ടു​ണ്ട്.

Related posts

Leave a Comment