കേരളത്തിനുള്ള വിദേശ സഹായം ; കേ​ന്ദ്രം ത​ടയാൻ കാരണം ബി​ജെ​പി സംസ്ഥാന നേതൃത്വത്തിന്‍റെ ഗൂ​ഢാ​ലോ​ച​നയെന്ന്  മ​ന്ത്രി എ.​കെ.​ബാ​ല​ൻ

പാ​ല​ക്കാ​ട്: പ്ര​ള​യ​ത്തെ തു​ട​ർ​ന്നു കേ​ര​ള​ത്തി​നു​ള്ള വി​ദേ​ശ​സ​ഹാ​യം കേ​ന്ദ്രം ത​ട​ഞ്ഞ​ത് ബി​ജെ​പി സം​സ്ഥാ​ന നേ​തൃ​ത്വ​ത്തി​ന്‍റെ ഗൂ​ഢാ​ലോ​ച​ന​യെ തു​ട​ർ​ന്നാ​ണെ​ന്ന് മ​ന്ത്രി എ.​കെ.​ബാ​ല​ൻ ആ​രോ​പി​ച്ചു.ഇ​ന്നു​രാ​വി​ലെ പാ​ല​ക്കാ​ട് മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ടു സം​സാ​രി​ക്കു​ന്ന​തി​നി​ടെ​യാ​ണ് മ​ന്ത്രി ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്.

ബി​ജെ​പി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് പി.​എ​സ്.​ശ്രീ​ധ​ര​ൻ​പി​ള്ള​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നൂ ഗൂ​ഢാ​ലോ​ച​ന​യെ​ന്നും മ​ന്ത്രി ബാ​ല​ൻ കു​റ്റ​പ്പെ​ടു​ത്തി. സം​സ്ഥാ​ന നേ​തൃ​ത്വം ത​ട​ഞ്ഞ​തി​നെ തു​ട​ർ​ന്നാ​ണ് കേ​ന്ദ്ര​സ​ർ​ക്കാ​ർ കേ​ര​ള​ത്തി​ന് വി​ദേ​ശ​രാ​ജ്യ​ങ്ങ​ൾ വാ​ഗ്ദാ​നം ചെ​യ്ത സ​ഹാ​യ​ങ്ങ​ൾ സ്വീ​ക​രി​ക്കു​ന്ന​തി​ൽ​നി​ന്നു വി​ല​ക്കി​യ​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Related posts