ഒ​ന്ന​ര മി​ല്ല്യ​ൺ ഫോ​ളോ​വേ​ഴ്‌​സു​ള്ള ​സെ​ലി​ബ്രി​റ്റി നാ​യ ചു​തു ഇ​നി​യി​ല്ല, ഇ​റ​ച്ചി​ക്കാ​യി വി​റ്റ് മോ​ഷ്ടാ​ക്ക​ൾ, പി​ന്നീ​ട് അ​തി​ന്‍റെ ഉ​ട​മ അ​ന്വേ​ഷി​ച്ചെ​ത്തി​യ​പ്പോ​ൾ അ​റി​ഞ്ഞ​തി​ങ്ങ​നെ…

ന്യൂ​ഡ​ൽ​ഹി: 15 ല​ക്ഷ​ത്തി​ല​ധി​കം ഫോ​ളോ​വേ​ഴ്‌​സു​ള്ള ഒ​രു നാ​യ​യെ ന​ഷ്ട​പ്പെ​ട്ട വേ​ദ​ന​യി​ലാ​ണ് അ​തി​ന്‍റെ ഉ​ട​മ​യും ചൈ​നീ​സ് ട്രാ​വ​ൽ വ്ലോ​ഗ​റാ​യ ഗു​വോ. സോ​ഷ്യ​ൽ മീ​ഡി​യ​യി​ലെ താ​ര​മാ​യ ത​ന്‍റെ പ്രി​യ​പ്പെ​ട്ട ബോ​ർ​ഡ​ർ കോ​ളി ഇ​ന​ത്തി​ൽ​പ്പെ​ട്ട ചു​തു (Chutou) എ​ന്ന നാ​യ​യെ മോ​ഷ്ടി​ച്ച്, ഇ​റ​ച്ചി​ക്കാ​യി ഒ​രു റ​സ്റ്റോ​റ​ന്‍റി​ന് വി​റ്റു​വെ​ന്നും അ​വ​ർ അ​തി​നെ പാ​കം ചെ​യ്ത് ക​ഴി​ക്കു​ക​യും ചെ​യ്ത​താ​ണ് ഗു​വോ​യു​ടെ ദു​ഖ​ത്തി​ന് കാ​ര​ണം.

വ്ലോ​ഗ​റാ​യ ഗു​വോ വ​ർ​ഷ​ങ്ങ​ളോ​ളം ചു​തു​വി​നൊ​പ്പം ചൈ​ന​യി​ലു​ട​നീ​ളം യാ​ത്ര ചെ​യ്യു​ക​യും അ​വ​രു​ടെ യാ​ത്രാ​വി​ശേ​ഷ​ങ്ങ​ൾ ഓ​ൺ​ലൈ​നി​ൽ പ​ങ്കു​വെ​ക്കു​ക​യും ചെ​യ്തി​രു​ന്നു. അ​ങ്ങ​നെ​യാ​ണ് ചു​തു​വി​ന് വ​ലി​യൊ​രു ആ​രാ​ധ​ക​വൃ​ന്ദം ഉ​ണ്ടാ​യ​ത്. ഒ​രു ചെ​റി​യ നാ​യ്ക്കു​ട്ടി​യി​ൽ നി​ന്നും ഒ​രു സെ​ലി​ബ്രി​റ്റി​യാ​യി ചു​തു വ​ള​ർ​ന്നു. 2018ൽ ​ചു​തു​വി​ന് മൂ​ന്ന് മാ​സം മാ​ത്രം പ്രാ​യ​മു​ള്ള​പ്പോ​ൾ ഒ​രു തെ​രു​വ് ക​ച്ച​വ​ട​ക്കാ​ര​നി​ൽ നി​ന്നാ​ണ് ഗു​വോ അ​തി​നെ വാ​ങ്ങി​യ​ത്. അ​ന്ന് 2,000 യു​വാ​നി​ല​ധി​കം (ഏ​ക​ദേ​ശം 28,145 ഇ​ന്ത്യ​ൻ രൂ​പ) ന​ൽ​കി​യാ​ണ് സ്വ​ന്ത​മാ​ക്കി​യ​ത്.

ഗു​വോ ജോ​ർ​ജി​യ​യി​ൽ ഒ​റ്റ​യ്ക്ക് യാ​ത്ര ചെ​യ്യു​ന്ന​തി​നി​ട​യി​ലാ​ണ് ഈ ​സം​ഭ​വം. ഗു​വോ​യു​ടെ യാ​ത്രാ​വേ​ള​യി​ൽ ചു​തു ചൈ​ന​യി​ലു​ള്ള മാ​താ​പി​താ​ക്ക​ളു​ടെ കൂ​ടെ​യാ​യി​രു​ന്നു. മെ​യ് 11ന്, ​കു​ടും​ബ​ത്തി​ന്‍റെ കൃ​ഷി​സ്ഥ​ല​ത്ത് നി​ന്നും നാ​യ​യെ കാ​ണാ​താ​യ​ത് ഗു​വോ​യു​ടെ പി​താ​വി​ന്‍റെ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടു. തു​ട​ർ​ന്ന് അ​വി​ടു​ത്തെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ച​പ്പോ​ൾ, ര​ണ്ട് വ്യ​ക്തി​ക​ൾ ചേ​ർ​ന്ന് ഒ​രു ഇ​ല​ക്ട്രി​ക് ബൈ​ക്കി​ൽ ക​ട​ത്തി​ക്കൊ​ണ്ടു​പോ​കു​ന്ന​ത് ക​ണ്ടെ​ത്തി.

വാ​ർ​ത്ത​യ​റി​ഞ്ഞ ഉ​ട​ൻ ത​ന്നെ ഗു​വോ ത​ന്‍റെ വി​ദേ​ശ​യാ​ത്ര പ​കു​തി​ക്ക് വെ​ച്ച് നി​ർ​ത്തി വ​ള​ർ​ത്തു​നാ​യ​യെ തി​ര​യാ​നാ​യി നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങി. മെ​യ് 26ന്, ​നാ​യ​യെ ക​ട​ത്തി​ക്കൊ​ണ്ടു​പോ​യെ​ന്ന് സം​ശ​യി​ക്കു​ന്ന​യാ​ളെ അ​ദ്ദേ​ഹം ക​ണ്ടെ​ത്തു​ക​യും, ചു​തു​വി​നെ തി​രി​കെ ന​ൽ​കി​യാ​ൽ 10,000 യു​വാ​ൻ (ഏ​ക​ദേ​ശം 1.4 ല​ക്ഷം ഇ​ന്ത്യ​ൻ രൂ​പ) പ്ര​തി​ഫ​ല​മാ​യി ന​ൽ​കാ​മെ​ന്ന് വാ​ഗ്ദാ​നം ചെ​യ്യു​ക​യും ചെ​യ്തു. എ​ന്നാ​ൽ, ചു​തു ഒ​രു തെ​രു​വ് നാ​യ​യാ​ണെ​ന്ന് ക​രു​തി​യെ​ന്നും താ​ൻ വി​ളി​ച്ച​പ്പോ​ൾ അ​ത് ത​ന്‍റെ കൂ​ടെ പോ​ന്ന​താ​ണെ​ന്നു​മാ​ണ് അ​യാ​ൾ പ​റ​ഞ്ഞ​ത്. എ​ന്നാ​ൽ ഗു​വോ ഇ​ത് നി​ഷേ​ധി​ച്ചു. ത​ങ്ങ​ളു​ടെ സ്വ​ന്തം കൃ​ഷി​സ്ഥ​ല​ത്ത് വി​ശ്ര​മി​ക്കു​ക​യാ​യി​രു​ന്ന ചു​തു​വി​ന്‍റെ ക​ഴു​ത്തി​ൽ കോ​ള​റും ട്രാ​ക്കിം​ഗ് ഉ​പ​ക​ര​ണ​വും ഉ​ണ്ടാ​യി​രു​ന്നു​വെ​ന്ന് അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ണി​ച്ചു.

പി​ന്നീ​ടു​ള്ള അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഞെ​ട്ടി​പ്പി​ക്കു​ന്ന വി​വ​രം പു​റ​ത്തു​വ​ന്ന​ത്. ചു​തു​വി​നെ വെ​റും 180 യു​വാ​ന് (ഏ​ക​ദേ​ശം 2,533 ഇ​ന്ത്യ​ൻ രൂ​പ) ഒ​രു റ​സ്റ്റോ​റ​ന്‍റി​ന് വി​റ്റു​വെ​ന്നും, അ​വ​ർ അ​തി​നെ കൊ​ന്നു​ക​റി​വെ​ച്ചു​വെ​ന്നും അ​ദ്ദേ​ഹം മ​ന​സ്സി​ലാ​ക്കി. ‘നാ​യ ച​ത്തു​പോ​യി, ഇ​നി ഇ​തി​ന്‍റെ പേ​രി​ൽ കൂ​ടു​ത​ൽ ബ​ഹ​ള​മു​ണ്ടാ​ക്കേ​ണ്ട​തി​ല്ല. ഞാ​ൻ നി​യ​മ​വി​രു​ദ്ധ​മാ​യി ഒ​ന്നും ചെ​യ്തി​ട്ടി​ല്ല,” എ​ന്നാ​ണ് പ്ര​തി ഗു​വോ​യോ​ട് പ​റ​ഞ്ഞ​ത്. നി​രാ​ശ​നാ​യ അ​ദ്ദേ​ഹം നാ​യ​യു​ടെ അ​വ​ശി​ഷ്ട​ങ്ങ​ൾ എ​ങ്കി​ലും തി​രി​കെ ല​ഭി​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ൽ റ​സ്റ്റോ​റ​ന്‍റ് സ​ന്ദ​ർ​ശി​ക്കു​ക​യും നാ​യ​യെ കൊ​ന്ന തൊ​ഴി​ലാ​ളി​യോ​ട് സം​സാ​രി​ക്കു​ക​യും ചെ​യ്തു. എ​ന്നാ​ൽ “അ​വ​ന്‍റെ രോ​മ​ങ്ങ​ളെ​ല്ലാം കു​പ്പ​ത്തൊ​ട്ടി​യി​ൽ എ​റി​ഞ്ഞു ക​ള​ഞ്ഞു,” എ​ന്നാ​യി​രു​ന്നു തൊ​ഴി​ലാ​ളി​യു​ടെ മ​റു​പ​ടി.

ഇ​തി​ന് പി​ന്നാ​ലെ ഗു​വോ, കു​റ്റ​വാ​ളി​ക്കെ​തി​രെ പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യും രേ​ഖ​ക​ൾ സ​മ​ർ​പ്പി​ക്കു​ക​യും ചെ​യ്തു. മോ​ഷ​ണം പോ​യ വ​സ്തു​വി​ന്‍റെ മൂ​ല്യം 2,000 യു​വാ​നി​ൽ കൂ​ടു​ത​ലാ​ണെ​ങ്കി​ൽ മാ​ത്ര​മേ അ​തി​നെ ഒ​രു ക്രി​മി​ന​ൽ കു​റ്റ​മാ​യി ക​ണ​ക്കാ​ക്കി ന​ട​പ​ടി​യെ​ടു​ക്കാ​ൻ സാ​ധി​ക്കൂ എ​ന്ന് സി​ചു​വാ​ൻ വെ​യ്ക്സു ലോ ​ഫേ​മി​ലെ വ​ക്കീ​ലാ​യ ദു ​വെ​യ് മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു. ചു​തു​വി​ന്‍റെ മൂ​ല്യം ആ ​പ​രി​ധി​ക്ക് മു​ക​ളി​ലാ​ണെ​ന്ന് അ​ധി​കൃ​ത​ർ ക​ണ്ടെ​ത്തു​ക​യാ​ണെ​ങ്കി​ൽ, പ്ര​തി​ക്ക് മൂ​ന്ന് വ​ർ​ഷം വ​രെ ത​ട​വ് ശി​ക്ഷ ല​ഭി​ക്കാ​വു​ന്ന മോ​ഷ​ണ​ക്കു​റ്റം നേ​രി​ടേ​ണ്ടി വ​രു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ചേ​ർ​ത്തു. സം​ഭ​വം ചൈ​ന​യി​ലെ മൃ​ഗ​ക്ഷേ​മ സം​ര​ക്ഷ​ണ നി​യ​മ​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള ച​ർ​ച്ച​ക​ൾ​ക്ക് വീ​ണ്ടും തു​ട​ക്ക​മി​ട്ടി​രി​ക്കു​ക​യാ​ണ്. സംഭവം സമൂഹ മാധ്യമങ്ങളിൽ വ​ലി​യ ദുഃ​ഖ​ത്തി​നും പ്ര​തി​ഷേ​ധ​ത്തി​നും കാ​ര​ണ​മാ​യിട്ടുണ്ട്.

Related posts

Leave a Comment