ഇ​റാ​നി​ൽ​നി​ന്ന് യു​റേ​നി​യം പി​ടി​ച്ചെ​ടു​ക്കാ​ൻ ട്രം​പ് പ​ദ്ധ​തി​യി​ട്ടു: പി​ന്മാ​റി​യ​ത് സു​ര​ക്ഷാ​സാ​ധ്യ​ത​ക​ൾ പ​രി​ഗ​ണി​ച്ച്

വാ​ഷിം​ഗ്ട​ൺ ഡി​സി: ഇ​റാ​നി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന സ​മ്പു​ഷ്ടീ​ക​രി​ച്ച യു​റേ​നി​യം പി​ടി​ച്ചെ​ടു​ക്കാ​നാ​യി സൈ​ന്യ​ത്തെ അ​യ​യ്ക്കു​ന്ന​തി​നെ​ക്കു​റി​ച്ചു താ​ൻ ആ​ലോ​ചി​ച്ചി​രു​ന്ന​താ​യി യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ്. ഒ​ടു​വി​ൽ ക​ന​ത്ത സു​ര​ക്ഷാ​സാ​ധ്യ​ത​ക​ളും സൈ​നി​ക വെ​ല്ലു​വി​ളി​ക​ളും മു​ൻ​നി​ർ​ത്തി​യാ​ണ് താ​ൻ പി​ന്മാ​റി​യ​തെ​ന്നും ഓ​വ​ൽ ഓ​ഫീ​സി​ൽ മാ​ധ്യ​മ​ങ്ങ​ളോ​ടു സം​സാ​രി​ക്ക​വെ ട്രം​പ് വെ​ളി​പ്പെ​ടു​ത്തി.

യു​റേ​നി​യം പി​ടി​ച്ചെ​ടു​ക്കാ​നു​ള്ള ദൗ​ത്യം അ​തീ​വ അ​പ​ക​ടം പി​ടി​ച്ച​താ​ണെ​ന്ന് സൈ​നി​ക വ​ക്താ​ക്ക​ൾ വി​ല​യി​രു​ത്തി​യി​രു​ന്നു. വ​ലി​യ തോ​തി​ലു​ള്ള സൈ​നി​ക സ​ന്നാ​ഹ​ങ്ങ​ളും അ​ത്യാ​ധു​നി​ക യു​ദ്ധോ​പ​ക​ര​ണ​ങ്ങ​ളും ഇ​റാ​നി​ലേ​ക്ക് എ​ത്തി​ക്കേ​ണ്ടി വ​രും. ദൗ​ത്യം പൂ​ർ​ത്തി​യാ​ക്കാ​ൻ കു​റ​ഞ്ഞ​ത് ര​ണ്ടാ​ഴ്ച​യെ​ങ്കി​ലു​മെ​ടു​ക്കും. ആ​ണ​വ സാ​മ​ഗ്രി​ക​ൾ തി​രി​കെ എ​ത്തി​ക്കാ​നു​ള്ള എ​ല്ലാ സൈ​നി​ക സാ​ധ്യ​ത​ക​ളും പ​രി​ശോ​ധി​ച്ചി​രു​ന്ന​താ​യും ട്രം​പ് വ്യ​ക്ത​മാ​ക്കി. പ​ദ്ധ​തി ത​ത്കാ​ലം ഉ​പേ​ക്ഷി​ച്ചെ​ങ്കി​ലും, അ​മേ​രി​ക്ക​യ്ക്ക് ആ​വ​ശ്യ​മെ​ങ്കി​ൽ ഇ​പ്പോ​ഴും അ​ത്ത​ര​മൊ​രു സൈ​നി​ക നീ​ക്ക​ത്തി​ന് കെ​ൽ​പ്പു​ണ്ടെ​ന്നും ട്രം​പ് ഓ​ർ​മി​പ്പി​ച്ചു.

ആ​ണ​വ സാ​മ​ഗ്രി​ക​ൾ നി​ല​വി​ൽ വ​ലി​യ ഭീ​ഷ​ണി​യ​ല്ലാ​ത്ത​വി​ധം ഇ​റാ​നി​ൽ കു​ടു​ങ്ങി​ക്കി​ട​ക്കു​ക​യാ​ണെ​ന്നും അ​തു​കൊ​ണ്ടാ​ണ് അ​ടി​യ​ന്ത​ര സൈ​നി​ക​നീ​ക്ക​ത്തി​ന് അ​നു​മ​തി ന​ൽ​കാ​തി​രു​ന്ന​തെ​ന്നും ട്രം​പ് കൂ​ട്ടി​ച്ചേ​ർ​ത്തു. ഇ​റാ​നി​ൽ​നി​ന്ന് സ​മ്പു​ഷ്ടീ​ക​രി​ച്ച യു​റേ​നി​യം പി​ടി​ച്ചെ​ടു​ക്കാ​ൻ ഒ​രു ക​രാ​റി​ന്‍റെ​യും ആ​വ​ശ്യ​മി​ല്ലെ​ന്ന് ട്രം​പ് വ്യ​ക്ത​മാ​ക്കി.

ഇ​റാ​ൻ പ​ര​മോ​ന്ന​ത നേ​താ​വ് മു​ജ്ത​ബ ഖ​മ​ന​യ‌‌്യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്താ​ൻ താ​ത്പ​ര്യ​മി​ല്ലെ​ന്നും യു​എ​സ് പ്ര​സി​ഡ​ന്‍റ് പ​റ​ഞ്ഞു. എ​ന്നാ​ൽ, ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ൽ ധാ​ര​ണ​യി​ലെ​ത്തു​ക​യാ​ണെ​ങ്കി​ൽ കൂ​ടി​ക്കാ​ഴ്ച​യ്ക്ക് സാ​ധ്യ​ത​യു​ണ്ടെ​ന്നും അ​ങ്ങ​നെ സം​ഭ​വി​ച്ചാ​ൽ തി​ക​ഞ്ഞ മ​ര്യാ​ദ​യോ​ടെ പെ​രു​മാ​റു​മെ​ന്നും ട്രം​പ് വ്യ​ക്ത​മാ​ക്കി.

Related posts

Leave a Comment