ഇ​നി ട്രോ​ളിം​ഗ് നി​രോ​ധ​ന ദി​ന​ങ്ങ​ൾ; മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ടു​ക​ൾ തീ​ര​മ​ണ​ഞ്ഞു

വൈ​പ്പി​ൻ: ഇ​ന്ന് അ​ർ​ധ​രാ​ത്രി​ക്കു​ശേ​ഷം ട്രോ​ളിം​ഗ് നി​രോ​ധ​നം. ഇ​നി 52 ദി​വ​സം ട്രോ​ളിം​ഗ് ബോ​ട്ടു​ക​ൾ​ക്കു വി​ശ്ര​മ​കാ​ലം. കൊ​ച്ചി തീ​ര​ക്ക​ട​ലി​ൽ നി​ല​വി​ൽ ട്രോ​ളിം​ഗ് ന​ട​ത്തി​ക്കൊ​ണ്ടി​രു​ന്ന 90 ബോ​ട്ടു​ക​ളും ഇ​ന്ന​ലെ രാ​വി​ലെ തീ​ര​മ​ണ​ഞ്ഞു. ബാ​ക്കി​യു​ള്ള​വ ഇ​ന്നു രാ​ത്രി​യോ​ടെ മു​ന​മ്പം, മു​രു​ക്കും​പാ​ടം, കൊ​ച്ചി ഹാ​ർ​ബ​റു​ക​ളി​ലാ​യി തി​രി​ച്ചെ​ത്തും.

അ​വ​സാ​ന നാ​ളു​ക​ളി​ൽ ബോ​ട്ടു​ക​ൾ​ക്കു ചെ​റി​യ ചെ​മ്മീ​ൻ, ചെ​റി​യ കൂ​ന്ത​ൽ , ഉ​ടു​പ്പൂ​രി തു​ട​ങ്ങി​യ മ​ത്സ്യ​ങ്ങ​ളാ​ണു ല​ഭി​ച്ച​ത്. കൂ​ടാ​തെ ചെ​റി​യ ബോ​ട്ടു​ക​ൾ​ക്ക് മ​ത്തി​യും ല​ഭി​ച്ചി​രു​ന്നു. മ​ഴ തു​ട​ങ്ങി ക​ട​ൽ ഇ​ള​കി​യെ​ങ്കി​ലും ഉ​ട​ൻ​ത​ന്നെ ട്രോ​ളിം​ഗ് നി​രോ​ധ​ന​മാ​യ​തോ​ടെ ബോ​ട്ടു​ക​ൾ​ക്കു കാ​ര്യ​മാ​യ ഗു​ണം ല​ഭി​ച്ചി​ല്ല.

ബോ​ട്ടു​ക​ൾ പൂ​ർ​ണ​മാ​യും തീ​ര​മ​ണ​യു​ന്ന​തോ​ടെ ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളാ​യ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ നാ​ട്ടി​ലേ​ക്കു തി​രി​ക്കും. ബോ​ട്ട് യാ​ർ​ഡു​ക​ളി​ലും മ​റൈ​ൻ വ​ർ​ക്ക് ഷോ​പ്പു​ക​ളി​ലും ഇ​നി​യു​ള്ള ര​ണ്ടു മാ​സ​ക്കാ​ലം അ​റ്റ​കു​റ്റ​പ്പ​ണി​ക​ളു​ടെ​യും മ​റ്റും തി​ര​ക്കാ​യി​രി​ക്കും. മ​റൈ​ൻ ഡീ​സ​ൽ ബ​ങ്കു​ക​ളെ​ല്ലാം അ​ട​ച്ചി​ടും.

ട്രോ​ളിം​ഗ് നി​രോ​ധ​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് വൈ​പ്പി​ൻ, മു​ന​മ്പം മ​ത്സ്യ​ബ​ന്ധ​ന കേ​ന്ദ്ര​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച് 24 മ​ണി​ക്കൂ​റും പ്ര​വ​ർ​ത്തി​ക്കു​ന്ന ക​ൺ​ട്രോ​ൾ റൂം ​പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

കൂ​ടാ​തെ, നി​രോ​ധ​നം ലം​ഘി​ക്കു​ന്ന മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ടു​ക​ളെ പി​ടി​കൂ​ടാ​ൻ മ​റൈ​ൻ എ​ൻ​ഫോ​ഴ്‌​സ്മെ​ന്‍റി​ന്‍റെ പ​ട്രോ​ൾ ബോ​ട്ടും മ​ൺ​സൂ​ൺ കാ​ല​ത്ത് മ​ത്സ്യ​ബ​ന്ധ​ന​ത്തി​നു പോ​കു​ന്ന പ​ര​മ്പ​രാ​ഗ​ത വ​ള്ള​ങ്ങ​ളു​ടെ സു​ര​ക്ഷ​യ്ക്കാ​യി സു​ര​ക്ഷാ ബോ​ട്ടു​ക​ളും സ​ജ്ജ​മാ​ണ്. ഇ​നി ജൂ​ലൈ 31ന് ​അ​ർ​ധ​രാ​ത്രി​ക്കു ശേ​ഷ​മേ മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ടു​ക​ൾ ക​ട​ലി​ൽ ഇ​റ​ങ്ങൂ. ഇ​നി​യു​ള്ള 52 ദി​ന​ങ്ങ​ൾ ക​ട​ലി​ൽ പ​ര​മ്പ​രാ​ഗ​ത വ​ള്ള​ങ്ങ​ളു​ടെ കാ​ല​മാ​ണ്.

Related posts

Leave a Comment