ഷി ​ചി​ൻ​പിം​ഗ് ഉ​ത്ത​ര​കൊ​റി​യ​യി​ൽ: കിം ​ജോം​ഗ് ഉ​ന്നു​മാ​യി നി​ർ​ണാ​യ​ക ച​ർ​ച്ച​ക​ൾ

സോ​​​ൾ: ചൈ​​​ന​​​യും ഉ​​​ത്ത​​​ര​​​കൊ​​​റി​​​യ​​​യും ത​​​മ്മി​​​ലു​​​ള്ള ഉ​​​ഭ​​​യ​​​ക​​​ക്ഷി സ​​​ഹ​​​ക​​​ര​​​ണം കൂ​​​ടു​​​ത​​​ൽ ദൃ​​​ഢ​​​മാ​​​ക്കാ​​​ൻ ചൈ​​​നീ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ്െ ഷി ​​​ചി​​ൻ​​​പിം​​ഗും ഉ​​​ത്ത​​​ര​​​കൊ​​​റി​​​യ​​​ൻ ഭ​​​ര​​​ണാ​​​ധി​​​കാ​​​രി കിം ​​​ജോം​​ഗ് ഉ​​​ന്നും ത​​​മ്മി​​​ൽ ധാ​​​ര​​​ണ​​​യാ​​​യി. ഉ​​​ത്ത​​​ര​​​കൊ​​​റി​​​യ​​​യു​​​ടെ മേ​​​ൽ ചൈ​​​ന​​​യ്ക്കു​​​ള്ള സ​​​വി​​​ശേ​​​ഷ സ്വാ​​​ധീ​​​നം വീ​​​ണ്ടും ഉ​​​റ​​​പ്പി​​​ക്കു​​​ന്ന​​​തി​​​നൊ​​​പ്പം കൂ​​​ടു​​​ത​​​ൽ മേ​​​ഖ​​​ല​​​ക​​​ളി​​​ൽ സ​​​ഹ​​​ക​​​ര​​​ണം സ്ഥാ​​​പി​​​ക്കാ​​​നും സ​​​ന്ദ​​​ർ​​​ശ​​​ന​​​ത്തി​​​ലൂ​​​ടെ ഷി ​​​ല​​​ക്ഷ്യ​​​മി​​​ടു​​​ന്നു. ഉ​​​ത്ത​രകൊ​​​റി​​​യ​​​യി​​​ലെ പ്യോം​​ഗ്യാം​​ഗ് അ​​​ന്താ​​​രാ​​​ഷ്ട്ര വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ലെ​​​ത്തി​​​യ ഷി ​​യെ​​​യും ഭാ​​​ര്യ പെം​​ഗ് ലി​​​യു​​​വാ​​​നെ​​​യും ഉ​​​ത്ത​​​ര​​​കൊ​​​റി​​​യ​​​ൻ ഭ​​​ര​​​ണാ​​​ധി​​​കാ​​​രി കിം ​​​ജോം​​ഗ് ഉ​​​ന്നും ഭാ​​​ര്യ റി ​​​സോ​​​ൾ ജു​​​വും നേ​​​രി​​​ട്ടെ​​​ത്തി​​​യാ​​​ണ് സ്വീ​​​ക​​​രി​​​ച്ച​​​ത്.

ഏ​​​ഴു​​​വ​​​ർ​​​ഷ​​​ത്തി​​​നു ശേ​​​ഷ​​​മാ​​​ണ് ചൈ​​​നീ​​​സ് പ്ര​​​സി​​​ഡ​​ന്‍റ് ഉ​​​ത്ത​​​ര​​​കൊ​​​റി​​​യ സ​​​ന്ദ​​​ർ​​​ശി​​​ക്കു​​​ന്ന​​​ത്. ര​​​ണ്ടു​​​ദി​​​വ​​​സ​​​ത്തെ സ​​​ന്ദ​​​ർ​​​ശ​​​ന​​​ത്തി​​​ൽ ഷി ​​​ചി​​​ൻ​​​പിം​​ഗും കിം ​​​ജോം​​ഗും ത​​​മ്മി​​​ൽ നി​​​ർ​​​ണാ​​​യ​​​ക ക​​​രാ​​​റു​​​ക​​​ൾ സം​​​ബ​​​ന്ധി​​​ച്ച് ച​​​ർ​​​ച്ച​​​ന​​​ട​​​ത്തും. ഇ​​​രു​​​രാ​​​ജ്യ​​​ങ്ങ​​​ൾ​​​ക്കും അ​​​മേ​​​രി​​​ക്ക​​​യു​​​മാ​​​യി ഭി​​​ന്ന​​​ത​​​യു​​​ള്ള സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ ത​​​ങ്ങ​​​ളു​​​ടെ പ​​​ര​​​മ്പ​​​രാ​​​ഗ​​​ത സ​​​ഖ്യം പു​​​നഃ​​​സ്ഥാ​​​പി​​​ക്കാ​​​നാ​​​ണ് ഇ​​​രു​​​രാ​​​ജ്യ​​​ങ്ങ​​​ളു​​​ടെ​​​യും ശ്ര​​​മം. വ്യാ​​​പാ​​​രം, കൃ​​​ഷി, സാ​​​ങ്കേ​​​തി​​​ക​​​വി​​​ദ്യ തു​​​ട​​​ങ്ങി​​​യ മേ​​​ഖ​​​ല​​​ക​​​ളി​​​ൽ സ​​​ഹ​​​ക​​​ര​​​ണം വി​​​പു​​ലീ​​​ക​​​രി​​​ക്കാ​​​ൻ ഷി ​​​താ​​​ൽ​​​പ​​​ര്യം പ്ര​​​ക​​​ടി​​​പ്പി​​​ച്ച​​​താ​​​യി ചൈ​​​ന​​​യു​​​ടെ ഔ​​​ദ്യോ​​​ഗി​​​ക മാ​​​ധ്യ​​​മ​​​മാ​​​യ സി​​​സി​​​ടി​​​വി റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്യു​​​ന്നു.

Related posts

Leave a Comment