രാ​ജ്യ​ത്തെ റെ​യി​ൽ​വേ ശൃം​ഖ​ല​ക​ൾ​ക്ക് കൂ​ടു​ത​ൽ ക​രു​ത്തേ​കാ​ൻ അ​ലൂ​മി​നി​യം കോ​ച്ചു​ക​ൾ വ​രു​ന്നു


പ​ര​വൂ​ർ: രാ​ജ്യ​ത്തെ അ​തി​വേ​ഗ റെ​യി​ൽ​വേ ശൃം​ഖ​ല​ക​ൾ​ക്ക് കൂ​ടു​ത​ൽ ക​രു​ത്തേ​കാ​ൻ പൂ​ർ​ണ​മാ​യും ആ​ഭ്യ​ന്ത​ര​മാ​യി നി​ർ​മി​ച്ച അ​ലു​മി​നി​യം റെ​യി​ൽ​വേ കോ​ച്ചു​ക​ൾ വ​രു​ന്നു.പ്ര​മു​ഖ റെ​യി​ൽ​വേ കോ​ച്ച് നി​ർ​മാ​താ​ക്ക​ളാ​യ ടി​റ്റാ​ഗ​ഡ് റെ​യി​ൽ സി​സ്റ്റം​സ് ലി​മി​റ്റ​ഡാ​ണ് 2027 സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തോ​ടെ അ​ലു​മി​നി​യം കോ​ച്ച് നി​ർ​മാ​ണ​ത്തി​ൽ പൂ​ർ​ണ സ്വ​യം​പ​ര്യാ​പ്ത​ത (ആ​ത്മ​നി​ർ​ഭ​ർ) കൈ​വ​രി​ക്കാ​ൻ ഒ​രു​ങ്ങു​ന്ന​ത്.

കൊ​ൽ​ക്ക​ത്ത​യി​ലെ ഉ​ത്ത​ർ​പാ​റ ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ക​മ്പ​നി ഇ​തി​ന​കം ത​ന്നെ പൂ​നെ മെ​ട്രോ പ​ദ്ധ​തി​ക്കാ​യി അ​ലു​മി​നി​യം കോ​ച്ചു​ക​ൾ വി​ജ​യ​ക​ര​മാ​യി വി​ത​ര​ണം ചെ​യ്തി​ട്ടു​ണ്ട്. ഇ​തു​കൂ​ടാ​തെ 12 അ​ലു​മി​നി​യം ട്രെ​യി​ൻ​സെ​റ്റു​ക​ൾ കൂ​ടി നി​ർ​മി​ക്കു​ന്ന​തി​നു​ള്ള അ​ധി​ക ഓ​ർ​ഡ​റും ക​മ്പ​നി സ്വ​ന്ത​മാ​ക്കി​യി​ട്ടു​ണ്ട്.

ഇ​റ്റ​ലി ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ഫ​യ​ർ​മ എ​ന്ന ക​മ്പ​നി​യി​ൽ നി​ന്നു​ള്ള ഫ്ലാ​റ്റ് പാ​യ്ക്കു​ക​ളു​ടെ​യും സ​ബ്-​അ​സം​ബ്ലി​ക​ളു​ടെ​യും ഇ​റ​ക്കു​മ​തി​യെ​യാ​ണ് കോ​ച്ച് നി​ർ​മാ​ണ​ത്തി​നാ​യി ക​മ്പ​നി മു​ൻ​പ് ആ​ശ്ര​യി​ച്ചി​രു​ന്ന​തെ​ന്ന് ടി​റ്റാ​ഗ​ഡ് റെ​യി​ൽ സി​സ്റ്റം​സ് വൈ​സ് ചെ​യ​ർ​മാ​നും മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​റു​മാ​യ ഉ​മേ​ഷ് ചൗ​ധ​രി വ്യ​ക്ത​മാ​ക്കി.

എ​ന്നാ​ൽ ക​ഴി​ഞ്ഞ ഒ​രു വ​ർ​ഷ​ത്തി​നി​ട​യി​ൽ ഈ ​ഫ്ലാ​റ്റ് പാ​യ്ക്കു​ക​ൾ രാ​ജ്യ​ത്തി​ന​ക​ത്തു​ത​ന്നെ നി​ർ​മി​ക്കു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ അ​ത്യാ​ധു​നി​ക യ​ന്ത്ര​സാ​മ​ഗ്രി​ക​ൾ ക​മ്പ​നി ഇ​റ​ക്കു​മ​തി ചെ​യ്ത് സ്ഥാ​പി​ച്ചു​ക​ഴി​ഞ്ഞു. ഇ​തോ​ടെ വ​രും വ​ർ​ഷ​ങ്ങ​ളി​ൽ അ​സം​സ്‌​കൃ​ത വ​സ്തു​ക്ക​ൾ മു​ത​ൽ എ​ക്‌​സ്‌​ട്രൂ​ഷ​ൻ പ്ര​ക്രി​യ​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള എ​ല്ലാ നി​ർ​മാ​ണ ഘ​ട്ട​ങ്ങ​ളും ഇ​ന്ത്യ​യി​ൽ ത​ന്നെ പൂ​ർ​ത്തി​യാ​ക്കാ​ൻ സാ​ധി​ക്കു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

അ​ലു​മി​നി​യം കോ​ച്ചു​ക​ൾ നി​ർ​മി​ക്കു​ന്ന​തി​ലൂ​ടെ കൈ​വ​രു​ന്ന സാ​ങ്കേ​തി​ക വൈ​ദ​ഗ്ധ്യം രാ​ജ്യ​ത്തെ അ​തി​വേ​ഗ റെ​യി​ൽ​വേ പ​ദ്ധ​തി​ക​ളി​ൽ വ​ലി​യ അ​വ​സ​ര​ങ്ങ​ൾ തു​റ​ന്നു​ന​ൽ​കു​മെ​ന്നാ​ണ് ക​മ്പ​നി​യു​ടെ പ്ര​തീ​ക്ഷ. ലോ​ക​മെ​മ്പാ​ടു​മു​ള്ള അ​തി​വേ​ഗ ട്രെ​യി​നു​ക​ൾ ഭാ​രം കു​റ​ഞ്ഞ​തും സു​ര​ക്ഷി​ത​വു​മാ​യ അ​ലു​മി​നി​യം ഉ​പ​യോ​ഗി​ച്ചാ​ണ് നി​ർ​മി​ക്കു​ന്ന​ത്.

ഇ​തോ​ടെ അ​ലു​മി​നി​യം, സ്റ്റെ​യി​ൻ​ലെ​സ് സ്റ്റീ​ൽ കോ​ച്ചു​ക​ളു​ടെ പൂ​ർ​ണ സം​യോ​ജി​ത ആ​ഭ്യ​ന്ത​ര നി​ർ​മാ​താ​ക്ക​ളാ​യി ടി​റ്റാ​ഗ​ഡ് മാ​റും. ഇ​ന്ത്യ​ൻ റെ​യി​ൽ​വേ​യു​ടെ അ​ടു​ത്ത വ​ലി​യ ചു​വ​ടു​വ​യ്പ്പാ​യ അ​തി​വേ​ഗ ട്രെ​യി​നു​ക​ളു​ടെ നി​ർ​മാ​ണം ഏ​റ്റെ​ടു​ക്കാ​ൻ ക​മ്പ​നി സ​ജ്ജ​മാ​ണെ​ന്നും എം.​ഡി വ്യ​ക്ത​മാ​ക്കി.
മി​ക​ച്ച ഊ​ർ​ജ​ക്ഷ​മ​ത​യും ആ​ധു​നി​ക യാ​ത്രാ സൗ​ക​ര്യ​ങ്ങ​ളു​മു​ള്ള 400 പു​തു​ത​ല​മു​റ വ​ന്ദേ ഭാ​ര​ത് ട്രെ​യി​ൻ​സെ​റ്റു​ക​ൾ സ്വ​ന്ത​മാ​ക്കാ​ൻ ഇ​ന്ത്യ​ൻ റെ​യി​ൽ​വേ പ​ദ്ധ​തി​യി​ടു​ന്ന​താ​യി നേ​ര​ത്തെ റെ​യി​ൽ​വേ മ​ന്ത്രി അ​ശ്വി​നി വൈ​ഷ്ണ​വ് അ​റി​യി​ച്ചി​രു​ന്നു.

ഈ ​പു​തി​യ ട്രെ​യി​നു​ക​ളി​ൽ പ​ര​മാ​വ​ധി അ​ലു​മി​നി​യം ബോ​ഡി കോ​ച്ചു​ക​ൾ ഉ​പ​യോ​ഗി​ക്കാ​നാ​ണ് റെ​യി​ൽ​വേ മ​ന്ത്രാ​ല​യം പ​രി​ഗ​ണി​ക്കു​ന്ന​ത്. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ആ​ഭ്യ​ന്ത​ര​മാ​യി കോ​ച്ചു​ക​ൾ നി​ർ​മാ​ക്കാ​നു​ള്ള ടി​റ്റാ​ഗ​ഡി​ന്റെ നീ​ക്കം ഇ​ന്ത്യ​ൻ റെ​യി​ൽ​വേ​യു​ടെ ന​വീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് വ​ലി​യ ഊ​ർ​ജ​മാ​കും.

എ​സ്. ആ​ർ. സു​ധീ​ർ കു​മാ​ർ

Related posts

Leave a Comment