എ​ൽ​പി​ജി പ്ര​തി​സ​ന്ധി; ട്രെ​യി​നു​ക​ളി​ൽ പാ​ച​കം പു​ന​രാ​രം​ഭി​ക്കാ​ൻ ഐ​ആ​ർ​സി​ടി​സി

പ​ര​വൂ​ർ: രാ​ജ്യ​ത്ത് വാ​ണി​ജ്യ എ​ൽ​പി​ജി സി​ലി​ണ്ട​റു​ക​ൾ​ക്ക് നേ​രി​ടു​ന്ന ക​ടു​ത്ത ക്ഷാ​മ​ത്തെ​ത്തു​ട​ർ​ന്ന് നിർത്തലാക്കിയ ഓ​ടു​ന്ന ട്രെ​യി​നു​ക​ൾ​ക്കു​ള്ളി​ലെ പാ​ച​കം പു​ന​രാ​രം​ഭി​ക്കാ​ൻ ഇ​ന്ത്യ​ൻ റെ​യി​ൽ​വേ കാ​റ്റ​റിം​ഗ് ആ​ൻ​ഡ് ടൂ​റി​സം കോ​ർ​പ്പ​റേ​ഷ​ൻ നി​ർ​ബ​ന്ധി​ത​രാ​യി.മു​ൻ​പ് സു​ര​ക്ഷാ കാ​ര​ണ​ങ്ങ​ളാ​ൽ നി​ർ​ത്തി​വ​ച്ചി​രു​ന്ന ഈ ​രീ​തി എ​ൽ​പി​ജി​ക്ക് പ​ക​രം അ​ത്യാ​ധു​നി​ക ഇ​ല​ക്്ട്രിക് ഇ​ൻ​ഡ​ക്ഷ​ൻ സ്റ്റൗ​ക​ൾ ഉ​പ​യോ​ഗി​ച്ചാ​ണ് ഇ​പ്പോ​ൾ റെ​യി​ൽ​വേ തി​രി​കെ കൊ​ണ്ടു​വ​രു​ന്ന​ത്.

ട്രെ​യി​നു​ക​ൾ​ക്ക് പു​റ​മെ പ്ര​ധാ​ന സ്റ്റേ​ഷ​നു​ക​ളി​ലെ വ​ലി​യ അ​ടു​ക്ക​ള​ക​ളി​ലും ഇ​ൻ​ഡ​ക്ഷ​ൻ സം​വി​ധാ​ന​ത്തി​ലേ​ക്ക് ഐ​ആ​ർ​സി​ടി​സി ചു​വ​ടു​മാ​റ്റി​ക്ക​ഴി​ഞ്ഞു. വാ​ണി​ജ്യ സി​ലി​ണ്ട​റു​ക​ളു​ടെ ല​ഭ്യ​ത​ക്കു​റ​വ് ഐ​ആ​ർ​സി​ടി​സി​യു​ടെ സാ​മ്പ​ത്തി​ക ഭ​ദ്ര​ത​യെ​പ്പോ​ലും ബാ​ധി​ച്ച പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ഈ ​അ​ടി​യ​ന്ത​ര ന​ട​പ​ടി.

ദേ​ശീ​യ റെ​യി​ൽ​വേ ടി​ക്ക​റ്റിം​ഗ്, കാ​റ്റ​റിം​ഗ് ക​മ്പ​നി​യാ​യ ഐ​ആ​ർ​സി​ടി​സി നി​ല​വി​ൽ ലി​ങ്കെ ഹോ​ഫ്മാ​ൻ ബു​ഷ് (എ​ൽ​എ​ച്ച്ബി) പാ​ൻ​ട്രി കാ​റു​ക​ളി​ലാ​ണ് വൈ​ദ്യു​തി​യി​ലു​ള്ള പാ​ച​കം സ​ജ്ജീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.രാ​ജ്യ​ത്തു​ട​നീ​ളം പ്ര​തി​ദി​നം 1.7 ദ​ശ​ല​ക്ഷം വീ​തം ഭ​ക്ഷ​ണം വി​ള​മ്പു​ന്ന 1,400 ഓ​ളം ട്രെ​യി​നു​ക​ളി​ൽ കാ​റ്റ​റിം​ഗ് സ​ർ​വീ​സ് ത​ട​സ​മി​ല്ലാ​തെ മു​ന്നോ​ട്ട് കൊ​ണ്ടു​പോ​കാ​ൻ പു​തി​യ മാ​റ്റ​ത്തി​ലൂ​ടെ സാ​ധി​ക്കും.

രാ​ജ്യ​ത്തെ പ്ര​മു​ഖ പ്രീ​മി​യം ട്രെ​യി​നു​ക​ളാ​യ രാ​ജ​ധാ​നി, ശ​താ​ബ്ദി, തു​ര​ന്തോ, വ​ന്ദേ ഭാ​ര​ത് തു​ട​ങ്ങി​യ​വ​യെ​ല്ലാം എ​ൽ​എ​ച്ച്ബി കോ​ച്ചു​ക​ളി​ലാ​ണ് ഓ​ടു​ന്ന​ത്. ആ​വ​ശ്യ​മാ​യ എ​ല്ലാ സു​ര​ക്ഷാ സൗ​ക​ര്യ​ങ്ങ​ളോ​ടും കൂ​ടി​യാ​ണ് പാ​ൻ​ട്രി കാ​റു​ക​ളി​ൽ പാ​ച​കം ചെ​യ്യാ​ൻ ലൈ​സ​ൻ​സു​ള്ള വ്യാ​പാ​രി​ക​ൾ​ക്ക് അ​നു​മ​തി ന​ൽ​കി​യി​ട്ടു​ള്ള​തെ​ന്നും എ​ല്ലാ എ​ൽ​എ​ച്ച്ബി പാ​ൻ​ട്രി കാ​റു​ക​ളി​ലും ഇ​പ്പോ​ൾ ട്രെ​യി​ൻ ഓ​ടു​മ്പോ​ൾ ത​ന്നെ ഭ​ക്ഷ​ണം ഉ​ത്പാ​ദി​പ്പി​ക്കാ​ൻ ക​ഴി​യു​മെ​ന്നും ഐ​ആ​ർ​സി​ടിസി ചെ​യ​ർ​മാ​നും മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​റു​മാ​യ സ​ഞ്ജ​യ് കു​മാ​ർ ജെ​യി​ൻ വ്യ​ക്ത​മാ​ക്കി. ഇ​തോ​ടൊ​പ്പം വാ​ത​ക ല​ഭ്യ​ത ഉ​റ​പ്പാ​ക്കാ​ൻ ഭാ​ര​ത് പെ​ട്രോ​ളി​യം, ഹി​ന്ദു​സ്ഥാ​ൻ പെ​ട്രോ​ളി​യം എ​ന്നീ പൊ​തു​മേ​ഖ​ലാ എ​ണ്ണ​ക്ക​മ്പ​നി​ക​ളു​മാ​യി റെ​യി​ൽ​വേ സ​ഖ്യ​ത്തി​ലേ​ർ​പ്പെ​ട്ടി​ട്ടു​മു​ണ്ട്.

റെ​യി​ൽ​വേ​യു​ടെ കീ​ഴി​ലു​ള്ള വി​വി​ധ ക്ല​സ്റ്റ​ർ അ​ടു​ക്ക​ള​ക​ൾ, ബേ​സ് അ​ടു​ക്ക​ള​ക​ൾ, അ​നു​ബ​ന്ധ കാ​റ്റ​റിം​ഗ് സം​വി​ധാ​ന​ങ്ങ​ൾ എ​ന്നി​വ​യു​ടെ സു​ഗ​മ​മാ​യ പ്ര​വ​ർ​ത്ത​ന​ത്തി​ന് രാ​ജ്യ​ത്തു​ട​നീ​ളം പ്ര​തി​ദി​നം ആ​യി​ര​ത്തോ​ളം വാ​ണി​ജ്യ എ​ൽ​പി​ജി സി​ലി​ണ്ട​റു​ക​ൾ ആ​വ​ശ്യ​മാ​ണ്. ക​ടു​ത്ത ക്ഷാ​മം നേ​രി​ടു​ന്ന​തി​നാ​ൽ സ്റ്റേ​ഷ​നു​ക​ളി​ലെ ഫു​ഡ് പ്ലാ​സ​ക​ൾ, റി​ഫ്ര​ഷ്‌​മെ​ന്‍റ് റൂ​മു​ക​ൾ, ജ​ൻ അ​ഹാ​ർ ഔ​ട്ട്‌​ലെ​റ്റു​ക​ൾ എ​ന്നി​വ​യു​ടെ ഓ​പ്പ​റേ​റ്റ​ർ​മാ​രോ​ടും ഇ​ൻ​ഡ​ക്ഷ​ൻ കു​ക്ക​റു​ക​ളി​ലേ​ക്കും മൈ​ക്രോ​വേ​വു​ക​ളി​ലേ​ക്കും മാ​റാ​ൻ ഐ​ആ​ർ​സി​ടി​സി നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്. ഇ​തോ​ടെ റെ​യി​ൽ​വേ അ​ടു​ക്ക​ള​ക​ളി​ലെ മൊ​ത്തം ഭ​ക്ഷ​ണ നി​ർ​മ മാ​ണ​ത്തി​ന്‍റെ 60 ശ​ത​മാ​ന​വും ഇ​ല​ക്‌ട്രിക് പാ​ച​ക​ത്തി​ലേ​ക്ക് മാ​റും.

ഇ​ന്ധ​ന പ്ര​തി​സ​ന്ധി​യും ഉ​യ​ർ​ന്ന ഇ​ൻ​പു​ട്ട് ചെ​ല​വു​ക​ളും ഐ​ആ​ർ​സി​ടി​സി​യു​ടെ വ​രു​മാ​ന​ത്തെ സാ​ര​മാ​യി ബാ​ധി​ച്ചി​ട്ടു​ണ്ട്. 2025-26 സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തി​ലെ നാ​ലാം പാ​ദ​ത്തി​ൽ കാ​റ്റ​റിം​ഗ് വി​ഭാ​ഗ​ത്തി​ൽ നി​ന്നു​ള്ള പ​ലി​ശ​യ്ക്കും നി​കു​തി​ക്കും മു​മ്പു​ള്ള വ​രു​മാ​നം 10.4 ശ​ത​മാ​ന​ത്തി​ൽ നി​ന്ന് 6.3 ശ​ത​മാ​ന​മാ​യി കു​ത്ത​നെ ഇ​ടി​ഞ്ഞു.

റെ​യി​ൽ​വേ​യി​ൽ അ​വ​സാ​ന​മാ​യി കാ​റ്റ​റിം​ഗ് നി​ര​ക്കു​ക​ൾ പ​രി​ഷ്ക​രി​ച്ച​ത് 2019-ലാ​യി​രു​ന്നു. ഗ്യാ​സ് വി​ല കു​തി​ച്ചു​യ​രു​ക​യും ഇ​ൻ​പു​ട്ട് ചെ​ല​വു​ക​ൾ വ​ർ​ധി​ക്കു​ക​യും ചെ​യ്ത സാ​ഹ​ച​ര്യ​ത്തി​ൽ ലാ​ഭ​വി​ഹി​തം നി​ല​നി​ർ​ത്താ​ൻ ഐ​ആ​ർ​സി​ടി​സി​ക്ക് ഇ​നി നി​ര​ക്ക് വ​ർ​ധ​ന​യോ സ്ഥി​ര​മാ​യ വോ​ളി​യം വ​ള​ർ​ച്ച​യോ ആ​വ​ശ്യ​മാ​ണെ​ന്ന് സാ​മ്പ​ത്തി​ക വി​ദ​ഗ്ദ്ധ​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

എ​ന്നാ​ൽ ഭ​ക്ഷ​ണ​വി​ല പു​തു​ക്കു​ന്ന കാ​ര്യം തീ​രു​മാ​നി​ക്കു​ന്ന​ത് റെ​യി​ൽ​വേ മ​ന്ത്രാ​ല​യ​മാ​ണെ​ന്ന് വ്യ​ക്ത​മാ​ക്കി​യ സി​എം​ഡി സ​ഞ്ജ​യ് കു​മാ​ർ ജെ​യി​ൻ, നി​ര​ക്ക് വ​ർ​ധ​ന​യെ​ക്കു​റി​ച്ച് പ്ര​തി​ക​രി​ക്കാ​ൻ വി​സ​മ്മ​തി​ച്ച പ​ശ്ചി​മേ​ഷ്യ​യി​ൽ പൊ​ട്ടി​പ്പു​റ​പ്പെ​ട്ട യു​ദ്ധ​സ​മാ​ന​മാ​യ സാ​ഹ​ച​ര്യ​മാ​ണ് ആ​ഗോ​ള​ത​ല​ത്തി​ൽ എ​ണ്ണ-വാ​ത​കവി​ത​ര​ണ​ത്തെ ത​കി​ടം മ​റി​ച്ച​ത്. പ്ര​ധാ​ന ക​പ്പ​ൽ ചാ​ലാ​യ ഹോ​ർ​മു​സ് ക​ട​ലി​ടു​ക്ക് വ​ഴി​യു​ള്ള ഊ​ർ​ജ ക​യ​റ്റു​മ​തി​യി​ൽ ത​ട​സ​ങ്ങ​ൾ നേ​രി​ട്ട​തോ​ടെ​യാ​ണ് ഇ​ന്ത്യ​യി​ലും വാ​ണി​ജ്യ സി​ലി​ണ്ട​റു​ക​ളു​ടെ ല​ഭ്യ​ത കു​റ​ഞ്ഞ​ത്.

ഈ ​പ്ര​തി​സ​ന്ധി​ക​ൾ​ക്കി​ട​യി​ലും റെ​യി​ൽ​വേ കാ​റ്റ​റിം​ഗ് മേ​ഖ​ല​യി​ലെ ദീ​ർ​ഘ​കാ​ല അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ട​വു​ക​ൾ പൂ​ർ​ണ​മാ​യി പ​രി​ഹ​രി​ക്കാ​ൻ സാ​ധി​ച്ചി​ട്ടി​ല്ല. പാ​ർ​ല​മെ​ന്‍റ​റി രേ​ഖ​ക​ൾ പ്ര​കാ​രം രാ​ജ്യ​ത്തു​ട​നീ​ളം സ​ർ​വീ​സ് ന​ട​ത്തു​ന്ന 341 ട്രെ​യി​നു​ക​ളി​ൽ ഇ​പ്പോ​ഴും പാ​ൻ​ട്രി കാ​ർ സം​വി​ധാ​ന​ങ്ങ​ളൊ​ന്നു​മി​ല്ലെ​ന്ന​ത് റെ​യി​ൽ​വേ നേ​രി​ടു​ന്ന മ​റ്റൊ​രു വ​ലി​യ വെ​ല്ലു​വി​ളി​യാ​ണ്.

Related posts

Leave a Comment