ജാ​ൻ​വി​യു​ടെ പ​ഴ​യ വാ​ക്കു​ക​ൾ കു​ത്തി​പ്പൊ​ക്കി സോ​ഷ്യ​ൽ മീ​ഡി​യ


പെ​ഡ്ഡി എ​ന്ന പു​തി​യ ചി​ത്ര​ത്തി​ൽ ജാ​ൻ​വി ക​പൂ​റി​നെ ഉ​പ​ഭോ​ഗ​വ​സ്തു​വാ​യി ചി​ത്രീ​ക​രി​ച്ചു​വെ​ന്ന വി​മ​ർ​ശ​നം ശ​ക്ത​മാ​കു​ന്നു. ഇ​തോ​ടെ, സ്ത്രീ​ശ​രീ​രം അ​നു​വാ​ദ​മി​ല്ലാ​തെ ചി​ത്രീ​ക​രി​ക്കു​ന്ന​തി​നെ​തി​രേ ജാ​ൻ​വി മു​ന്പ് ന​ട​ത്തി​യ പ​രാ​മ​ർ​ശ​ങ്ങ​ൾ വീ​ണ്ടും ച​ർ​ച്ച​യാ​കു​ന്നു.ഏ​താ​നും ദി​വ​സ​ങ്ങ​ൾ​ക്ക് മു​ന്പാ​യി​രു​ന്നു രാം ​ച​ര​ൺ നാ​യ​ക​നാ​യി എ​ത്തി​യ പെ​ഡ്ഡി എ​ന്ന ചി​ത്രം തി​യ​റ്റ​റു​ക​ളി​ൽ എ​ത്തി​യ​ത്. എ​ന്നാ​ൽ, സി​നി​മ​യ്ക്കു പ​ക​രം നാ​യി​ക​യാ​യി എ​ത്തി​യ ജാ​ൻ​വി ക​പൂ​റി​ന്‍റെ വേ​ഷ​വി​ധാ​ന​വും അ​വ​രെ സി​നി​മ​യി​ൽ ചി​ത്രീ​ക​രി​ച്ചി​രി​ക്കു​ന്ന കാ​ര്യ​ങ്ങ​ളു​മാ​ണ് ച​ർ​ച്ച​യായത്.

സ്ത്രീ​ക​ളെ ഒ​രു ഉ​പ​ഭോ​ഗ​വ​സ്തു​വാ​യി സി​നി​മ ചി​ത്രീ​ക​രി​ച്ചു​വെ​ന്നും പ​ടം മു​ഴു​വ​ൻ നാ​യി​ക​യു​ടെ മാ​റും അ​ര​ക്കെ​ട്ടും മാ​ത്ര​മാ​ണെ​ന്നും പ​റ​ഞ്ഞ് സം​വി​ധാ​യ​ക​നെ​തി​രേ​യും രൂ​ക്ഷ വി​മ​ർ​ശ​ന​ങ്ങ​ൾ ഉ​യ​ർ​ന്നു. ജാ​ൻ​വി​യ്ക്ക് ഇ​വ​യോ​ട് നോ ​പ​റ​യാ​ൻ പാ​ടി​ല്ലെ എ​ന്നും ഇ​വ​ർ ചോ​ദി​ച്ചി​രു​ന്നു.പെ​ഡ്ഡി വ​ലി​യ വി​വാ​ദ​ങ്ങ​ൾ​ക്ക് വ​ഴി​വ​ച്ച​തി​നി​ടെ ജാ​ൻ​വി ക​പൂ​റി​ന്‍റെ പ​ഴ​യൊ​രു അ​ഭി​മു​ഖം കു​ത്തി​പ്പൊ​ക്കി​യി​രി​ക്കു​ക​യാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ ഉ​പ​യോ​ക്താ​ക്ക​ൾ. മാ​സ​ങ്ങ​ൾ​ക്ക് മു​ന്പ് ഒ​രു പോ​ഡ്കാ​സ്റ്റി​ൽ പ​റ​ഞ്ഞ കാ​ര്യ​ങ്ങ​ളാ​ണി​ത്.

“ന​മ്മ​ൾ സ്റ്റൈ​ല​ൻ വ​സ്ത്ര​ങ്ങ​ൾ ധ​രി​ച്ച് പു​റ​ത്തു​പോ​കു​മ്പോ​ൾ, കാ​മ​റ​യു​മാ​യി ഒ​രു​കൂ​ട്ടം വ​ന്ന് ന​മ്മു​ടെ ശ​രീ​രത്തിലെ ചില ​ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് മാ​ത്രം സൂം ​ചെ​യ്യു​മെ​ന്ന് ഒ​രി​ക്ക​ലും പ്ര​തീ​ക്ഷി​ക്കി​ല്ല. പ​ക്ഷേ അ​വ​ർ കാ​ഴ്ച​ക്കാ​ർ​ക്കും പ​ണ​ത്തി​നും വേ​ണ്ടി സ്ത്രീ​ക​ളു​ടെ ശ​രീ​രം അ​വ​രു​ടെ അ​നു​വാ​ദ​മി​ല്ലാ​തെ ചി​ത്രീ​ക​രി​ക്കു​ന്നു. അ​ത് അ​ങ്ങേ​യ​റ്റം അ​പ​ല​പ​നീ​യ​മാ​ണ്’- ജാ​ൻ​വി പ​റ​യു​ന്നു.

സി​നി​മ​യി​ൽ ഗ്ലാ​മ​റ​സാ​യി അ​ഭി​ന​യി​ക്കു​ന്ന​തും അ​നു​വാ​ദം ഇ​ല്ലാ​തെ സെ​ക്ഷ്വ​ലൈ​സ് ചെ​യ്യു​ന്ന​തും ര​ണ്ടാ​ണ്. സി​നി​മ​യി​ൽ കാ​മ​റ​മാ​ൻ ന​മു​ക്ക് കം​ഫെ​ർ​ട്ട​ബി​ൾ അ​ല്ലാ​ത്ത ആം​ഗി​ളു​ക​ളി​ൽ ക​മ​റ വ​യ്ക്കു​മ്പോ​ൾ “അ​ത് പ​റ്റി​ല്ല’ എ​ന്ന് ശ​ക്ത​മാ​യി പ​റ​യ​ണം. അ​ങ്ങ​നെ പ​റ​യാ​ൻ എ​നി​ക്ക് തു​ട​ക്ക​ത്തി​ൽ വ​ലി​യ മ​ടി​യാ​യി​രു​ന്നു. എ​ന്നാ​ൽ, ഇ​പ്പോ​ൾ അ​ങ്ങ​നെ​യ​ല്ല. ഇ​ഷ്ട​മാ​യി​ല്ലെ​ങ്കി​ൽ അ​ത് തു​റ​ന്നു​പ​റ​യും.

ഇ​ത്ത​ര​ത്തി​ലു​ള്ള മോ​ശം ചി​ത്രീ​ക​ര​ണ​ങ്ങ​ൾ പ്രേ​ക്ഷ​ക​രി​ലും നി​ർ​മാ​താ​ക്ക​ളി​ലും എ​ന്നെക്കു​റി​ച്ച് തെ​റ്റാ​യ ഒ​രു പൊ​തു​ബോ​ധം ഉ​ണ്ടാ​ക്കാ​ൻ കാ​ര​ണ​മാ​യി​ട്ടു​ണ്ട്. ഒ​രു പ​രി​ധി​വ​രെ ന​ല്ല ക​ഥാ​പാ​ത്ര​ങ്ങ​ൾ എ​നി​ക്ക് ന​ഷ്ട​പ്പെ​ടാ​ൻ കാ​ര​ണ​വും ഇ​താ​ണ്. സി​നി​മ​യി​ൽ സ്വാ​ത​ന്ത്ര്യ​ത്തോ​ടെ ഓ​രോ​ന്ന് പ​റ​യാ​നു​ള്ള നി​ല​യി​ലേ​ക്ക് ഞാ​ൻ ഇ​തു​വ​രെ എ​ത്തി​യി​ട്ടി​ല്ല. ചി​ല​പ്പോ​ഴൊ​ക്കെ വി​ട്ടു​വീ​ഴ്ച​യ്ക്ക് ത​യാ​റാ​കേ​ണ്ടി വ​രാ​റു​ണ്ട്.-​ജാ​ൻ​വി കൂ​ട്ടി​ച്ചേ​ർ​ത്തു. ഈ വാക്കുക ളെയും പുതിയ സിനിമയിലെ വേഷത്തെയും ചൂണ്ടി ക്കാട്ടിയാണ് വിമർശനമുയരുന്നത്.

Related posts

Leave a Comment