ഞ​ങ്ങ​ൾ​ക്ക് വ​ഴി​ന​ട​ക്ക​ണ്ടേ? ബി​ജെ​പി​യു​ടെ വ​ഴി​യ​ട​ച്ചു​ള്ള സ​മ​ര​ത്തെ ചോ​ദ്യം ചെ​യ്ത് വ​യോ​ധി​ക; പ്ര​തി​ഷേ​ധം ഉ​ദ്ഘാ​ട​ന​ത്തോ​ടെ അ​വ​സാ​നി​പ്പി​ച്ച് ബി​ജെ​പി

തി​രു​വ​ന​ന്ത​പു​രം: ബി​ജെ​പി കൗ​ൺ​സി​ല​ർ​മാ​രു​ടെ പ്ര​തി​ഷേ​ധ​ത്തി​നി​ടെ വൈ​കാ​രി​ക​മാ​യി പ്ര​തി​ക​രി​ച്ച് വ​ഴി​യാ​ത്ര​ക്കാ​രി​യാ​യ വ​യോ​ധി​ക.

വ​ഴി​യ​ട​ച്ച് സ​മ​രം ചെ​യ്യു​ന്ന​ത് എ​ന്തി​നെ​ന്ന് വ​യോ​ധി​ക​യാ​യ സ​ര​സ്വ​തി അ​മ്മ ചോ​ദി​ച്ചു. പി​ന്നാ​ലെ സ​മ​രം അ​വ​സാ​നി​പ്പി​ച്ചു.

കാ​പ്പ കേ​സി​ൽ പ്ര​തി​യാ​യ കൗ​ൺ​സി​ല​ർ സു​ഗ​ത​നെ അ​റ​സ്റ്റ് ചെ​യ്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് ആ​യി​രു​ന്നു ബി​ജെ​പി​യു​ടെ വ​ട്ടി​യൂ​ർ​ക്കാ​വ് പോ​ലീ​സ് സ്റ്റേ​ഷ​ൻ മാ​ർ​ച്ച്. വീ​ട്ടി​ലേ​ക്കു​ള്ള യാ​ത്ര മു​ട​ങ്ങി​യ​തോ​ടെ​യാ​ണ് വ​യോ​ധി​ക പ്ര​തി​ഷേ​ധി​ച്ച​ത്.

വ​യ​സാ​യ​വ​ർ​ക്കും സാ​ധാ​ര​ണ​ക്കാ​ർ​ക്കും ന​ട​ക്കേ​ണ്ട വ​ഴി​യാ​ണ് അ​ട​ച്ച​തെ​ന്നും ഇ​വ​ർ പ​റ​ഞ്ഞു. പ്ര​വ​ർ ത്ത​ക​ർ അ​നു​ന​യി​പ്പി​ച്ചാ​ണ് ഇ​വ​രെ മാ​റ്റി​യ​ത്. പി​ന്നാ​ലെ സ​മ​രം ഉ​ദ്ഘാ​ട​നം ക​ഴി​ഞ്ഞ് അ​വ​സാ​നി​പ്പി​ച്ചു.

Related posts

Leave a Comment