75 ബി​ല്യ​ൺ ഡോ​ള​ർ സ​മാ​ഹ​രി​ച്ച് സ്പേസ് എക്സ് ചരിത്രം കുറിച്ചു, ആദ്യ ട്രില്ല്യണയറായി ഇലോൺ മസ്ക്

ന്യൂ​യോ​ർ​ക്ക്: ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും വ​ലി​യ പ്രാ​ഥ​മി​ക ഓ​ഹ​രി വി​ൽ​പ്പ​ന എ​ന്ന നേ​ട്ടം കു​റി​ച്ച് ഇ​ലോ​ൺ മ​സ്കി​ന്‍റെ ബ​ഹി​രാ​കാ​ശ ഗ​വേ​ഷ​ണ ക​മ്പ​നി സ്പേ​സ് എ​ക്സ്. ഐ​പി​ഒ​യി​ലൂ​ടെ സ്പേ​സ്‌​എ​ക്‌​സ് 75 ബി​ല്യ​ൺ ഡോ​ള​ർ സ​മാ​ഹ​രി​ച്ചു. ഇ​തോ​ടെ ലോ​ക​ത്തി​ലെ ആ​ദ്യ ട്രി​ല്ല്യ​ണ​യ​ർ നേ​ട്ട​ത്തി​ലെ​ത്തി ഇ​ലോ​ൺ മ​സ്ക്.

ക​മ്പ​നി ഒ​രു ഓ​ഹ​രി​ക്ക് 135 ഡോ​ള​ർ നി​ര​ക്കി​ൽ 555.6 ദ​ശ​ല​ക്ഷം ഓ​ഹ​രി​ക​ൾ വി​റ്റ് 75 ബി​ല്യ​ൺ ഡോ​ള​ർ (ഏ​ക​ദേ​ശം 6.4 ല​ക്ഷം കോ​ടി) സ​മാ​ഹ​രി​ച്ചു. ഇ​തോ​ടെ ക​മ്പ​നി​യു​ടെ വി​പ​ണി മൂ​ല്യം 1.77 ട്രി​ല്യ​ൺ ഡോ​ള​റി​ലെ​ത്തി. ഈ ​ഐ​പി​ഒ​യി​ലൂ​ടെ 2019ൽ ​സൗ​ദി അ​രാം​കോ സ്ഥാ​പി​ച്ച റി​ക്കാ​ർ​ഡ് സ്പേ​സ് എ​ക്സ് മ​റി​ക​ട​ന്നു. ഇ​തോ​ടെ സ്‌​പേ​സ്‌ എ​ക്‌​സ് അ​മേ​രി​ക്ക​യി​ലെ ഏ​റ്റ​വും മൂ​ല്യ​മേ​റി​യ ക​മ്പ​നി​ക​ളി​ലൊ​ന്നാ​യി മാ​റി.

ക​മ്പ​നി​യു​ടെ സ്ഥാ​പ​ക​നാ​യ ഇ​ലോ​ൺ മ​സ്ക് ഐ​പി​ഒ​ക്ക് ശേ​ഷ​വും ക​മ്പ​നി​യി​ൽ ശ​ക്ത​മാ​യ നി​യ​ന്ത്ര​ണം നി​ല​നി​ർ​ത്തും. ഓ​ഹ​രി ഘ​ട​ന പ്ര​കാ​രം അ​ദ്ദേ​ഹ​ത്തി​ന് ഏ​ക​ദേ​ശം 82 ശ​ത​മാ​നം വോ​ട്ട​വ​കാ​ശം തു​ട​രു​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ. സ്‌​പേ​സ്‌​എ​ക്‌​സി​ന്‍റെ ഉ​പ​ഗ്ര​ഹ ഇ​ന്‍റ​ർ​നെ​റ്റ് സേ​വ​ന​മാ​യ സ്റ്റാ​ർ​ലി​ങ്ക്, റോ​ക്ക​റ്റ് വി​ക്ഷേ​പ​ണ ബി​സി​ന​സ്, ആ​ർ​ട്ടി​ഫി​ഷ​ൽ ഇ​ന്‍റ​ലി​ജ​ൻ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​ദ്ധ​തി​ക​ൾ എ​ന്നി​വ​യാ​ണ് നി​ക്ഷേ​പ​ക​രു​ടെ വ​ലി​യ താ​ത്പ​ര്യ​ത്തി​ന് പ്ര​ധാ​ന കാ​ര​ണം.

ഐ​പി​ഒ​യു​ടെ വി​ജ​യ​ത്തോ​ടെ മ​സ്‌​കി​ന്‍റെ വ്യ​ക്തി​ഗ​ത സ​മ്പ​ത്തും വ​ൻ​തോ​തി​ൽ ഉ​യ​ർ​ന്നു. ചി​ല ക​ണ​ക്കു​ക​ൾ പ്ര​കാ​രം അ​ദ്ദേ​ഹ​ത്തി​ന്‍റെ ആ​സ്തി മൂ​ല്യം ഒ​രു ട്രി​ല്യ​ൺ ഡോ​ള​റി​നോ​ട് അ​ടു​ത്തെ​ത്തി​യ​താ​യാ​ണ് വി​വ​രം. നാ​സ്‌​ഡാ​ക്കി​ൽ വെ​ള്ളി​യാ​ഴ്ച മു​ത​ൽ ഓ​ഹ​രി വ്യാ​പാ​രം ആ​രം​ഭി​ക്കാ​നി​രി​ക്കെ ആ​ദ്യ ദി​ന​ത്തി​ലെ പ്ര​ക​ട​ന​ത്തി​നാ​യി ആ​ഗോ​ള നി​ക്ഷേ​പ ലോ​കം കാ​ത്തി​രി​ക്കു​ക​യാ​ണ്.

‘SPCX’ എ​ന്ന ടി​ക്ക​ർ ചി​ഹ്ന​ത്തി​ലാ​ണ് ക​മ്പ​നി​യു​ടെ വി​പ​ണി​യി​ലെ അ​ര​ങ്ങേ​റ്റം. ഇ​ന്ത്യ​യി​ലു​ള്ള​വ​ർ​ക്ക് നേ​രി​ട്ട് സ്പേ​സ്എ​ക്സ് ഓ​ഹ​രി​ക​ൾ വാ​ങ്ങാ​ൻ സാ​ധി​ക്കി​ല്ലെ​ങ്കി​ലും വി​ദേ​ശ ഓ​ഹ​രി​ക​ളി​ൽ നി​ക്ഷേ​പി​ക്കു​ന്ന മ്യൂ​ച്വ​ൽ ഫ​ണ്ടു​ക​ൾ വ​ഴി​യോ ഗ്ലോ​ബ​ൽ ബ്രോ​ക്ക​റേ​ജ് ആ​പ്പു​ക​ൾ വ​ഴി​യോ ഇ​തി​ൽ പ​ങ്കാ​ളി​യാ​കാം. തു​ട​ർ​ച്ച​യാ​യ സാ​മ്പ​ത്തി​ക ന​ഷ്ട​ങ്ങ​ൾ ക​മ്പ​നി നേ​രി​ടു​ന്നു​ണ്ടെ​ങ്കി​ലും ഭാ​വി​യി​ലേ​ക്കാ​ണ് നി​ക്ഷേ​പ​ക​ർ ക​ണ്ണു​വെ​ക്കു​ന്ന​ത്.

Related posts

Leave a Comment