യൂ​റോ​പ്യ​ൻ യൂ​ണി​യ​നി​ലേ​ക്ക് ച​ക്ര​ങ്ങ​ൾക​യ​റ്റു​മ​തി ചെ​യ്യാ​ൻ ഇ​ന്ത്യ​ൻ റെ​യി​ൽ​വേ


പ​ര​വൂ​ർ: ഇ​ന്ത്യ​ൻ റെ​യി​ൽ​വേ നി​ർ​മാ​ണ മേ​ഖ​ല​യ്ക്ക് വ​ൻ കു​തി​പ്പേ​കി രാ​ജ്യം ആ​ദ്യ​മാ​യി യൂ​റോ​പ്യ​ൻ യൂ​ണി​യ​നി​ലേ​ക്ക് റെ​യി​ൽ ച​ക്ര​ങ്ങ​ൾ ക​യ​റ്റു​മ​തി ചെ​യ്യു​ന്നു.ഇ​ന്ത്യ​യി​ലെ പ്ര​മു​ഖ സ്വ​കാ​ര്യ വാ​ഗ​ൺ നി​ർ​മാ​താ​ക്ക​ളാ​യ ജൂ​പ്പി​റ്റ​ർ വാ​ഗ​ൺ​സ് ലി​മി​റ്റ​ഡ്, യൂ​റോ​പ്പി​ലെ ഏ​റ്റ​വും വ​ലി​യ ച​ര​ക്ക് വാ​ഗ​ൺ നി​ർ​മാ​താ​ക്ക​ളി​ലൊ​ന്നാ​യ സ്ലോ​വാ​ക്യ​യി​ലെ ത​ത്ര​വ​ഗോ​ങ്ക​യു​മാ​യി പ​ത്ത് വ​ർ​ഷ​ത്തെ ച​രി​ത്ര​പ​ര​മാ​യ ക​രാ​റി​ൽ ഒ​പ്പു​വ​ച്ചു. ച​ര​ക്ക് വ​ണ്ടി​ക​ൾ​ക്കാ​യു​ള്ള ആ​ക്‌​സി​ലു​ക​ളും അ​സം​ബി​ൾ ചെ​യ്ത വീ​ൽ​സെ​റ്റു​ക​ളും വി​ത​ര​ണം ചെ​യ്യു​ന്ന​താ​ണ് ക​രാ​ർ.

പ്ര​തി​വ​ർ​ഷം ഇ​രു​പ​തി​നാ​യി​രം മു​ത​ൽ മു​പ്പ​തി​നാ​യി​രം വ​രെ വീ​ൽ​സെ​റ്റു​ക​ൾ ആ​വ​ശ്യ​മാ​യി വ​രു​ന്ന ത​ത്ര​വ​ഗോ​ങ്ക​യു​മാ​യു​ള്ള ഈ ​ഇ​ട​പാ​ടി​ലൂ​ടെ വ​രും വ​ർ​ഷ​ങ്ങ​ളി​ൽ പ​ത്തു മു​ത​ൽ 15 ബി​ല്യ​ൺ രൂ​പ വ​രെ (100–150 മി​ല്യ​ൺ ഡോ​ള​ർ) വ​രു​മാ​ന​മാ​ണ് ജൂ​പ്പി​റ്റ​ർ വാ​ഗ​ൺ​സ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. ക​രാ​ർ പ്ര​കാ​ര​മു​ള്ള ആ​ദ്യ ച​ര​ക്ക് കൈ​മാ​റ്റം 2027 അ​വ​സാ​ന​ത്തോ​ടെ ന​ട​ക്കും.

ഒ​ഡീ​ഷ​യി​ൽ വ​ൻ നി​ക്ഷേ​പ​ത്തോ​ടെ പു​തി​യ പ്ലാ​ന്‍റ്
ക​യ​റ്റു​മ​തി ല​ക്ഷ്യ​മി​ട്ട് ഒ​ഡീ​ഷ​യി​ൽ സം​യു​ക്ത​മാ​യി ആ​രം​ഭി​ക്കു​ന്ന പു​തി​യ പ്ലാ​ന്‍റി​ലാ​യി​രി​ക്കും ഇ​തി​നാ​യു​ള്ള ഉ​ത്പാ​ദ​നം ന​ട​ക്കു​ക. ഏ​ക​ദേ​ശം 30 ബി​ല്യ​ൺ രൂ​പ​യു​ടെ (300 മി​ല്യ​ൺ ഡോ​ള​റി​ല​ധി​കം) നി​ക്ഷേ​പ​മാ​ണ് ഈ ​അ​ത്യാ​ധു​നി​ക ഫാ​ക്ട​റി​ക്കാ​യി ഇ​രു ക​മ്പ​നി​ക​ളും വി​നി​യോ​ഗി​ക്കു​ന്ന​ത്. 2027 ഡി​സം​ബ​റോ​ടെ പൂ​ർ​ണ സ​ജ്ജ​മാ​കു​ന്ന പ്ലാ​ന്‍റി​ന്‍റെ ഉ​ത്പാ​ദ​ന ശേ​ഷി പ്ര​തി​വ​ർ​ഷം ഒ​രു ല​ക്ഷം വീ​ൽ​സെ​റ്റു​ക​ളാ​യി​രി​ക്കും.

ഇ​തി​ൽ പ​കു​തി​യോ​ളം വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് ക​യ​റ്റു​മ​തി ചെ​യ്യാ​നാ​ണ് ക​മ്പ​നി ല​ക്ഷ്യ​മി​ടു​ന്ന​ത്. നി​ല​വി​ൽ 2024-ൽ ​മ​ഹാ​രാ​ഷ്‌​ട്ര​യി​ലെ ഔ​റം​ഗാ​ബാ​ദി​ൽ ജൂ​പ്പി​റ്റ​ർ വാ​ഗ​ൺ​സ് സ്വ​ന്ത​മാ​ക്കി​യ പ്ലാ​ന്‍റി​ൽ പ്ര​തി​വ​ർ​ഷം ഇ​രു​പ​തി​നാ​യി​രം വീ​ൽ​സെ​റ്റു​ക​ൾ നി​ർ​മി​ക്കാ​നു​ള്ള ശേ​ഷി​യു​ണ്ട്.

ഭാ​ര​തീ​യ റെ​യി​ൽ​വേ​യു​ടെ ന​വീ​ക​ര​ണ പ്ര​ക്രി​യ​യി​ലും ജൂ​പ്പി​റ്റ​ർ വാ​ഗ​ൺ​സ് നി​ർ​ണാ​യ​ക പ​ങ്കു​വ​ഹി​ക്കു​ന്നു​ണ്ട്. ആ​ഭ്യ​ന്ത​ര നി​ർ​മാ​താ​ക്ക​ളാ​യ ബ്രൈ​ത്ത്‌​വൈ​റ്റ് ആ​ൻ​ഡ് ക​മ്പ​നി​ക്ക് പ​തി​നാ​യി​ര​ത്തോ​ളം വീ​ൽ​സെ​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്യാ​നു​ള്ള ക​രാ​റി​ന് പു​റ​മെ, ഇ​ന്ത്യ​ൻ റെ​യി​ൽ​വേ​യു​ടെ അ​ഭി​മാ​ന​മാ​യ വ​ന്ദേ ഭാ​ര​ത് എ​ക്സ്പ്ര​സ് ട്രെ​യി​നു​ക​ൾ​ക്കാ​യി 5,300 വീ​ൽ​സെ​റ്റു​ക​ൾ നി​ർ​മി​ക്കാ​നു​ള്ള ഓ​ർ​ഡ​റും ക​മ്പ​നി സ്വ​ന്ത​മാ​ക്കി​യി​ട്ടു​ണ്ട്.

ഇ​റ​ക്കു​മ​തി ആ​ശ്രി​ത​ത്വം കു​റ​യ്ക്കാ​ൻ ഇ​ന്ത്യ
ചൈ​ന ഉ​ൾ​പ്പെ​ടെ​യു​ള്ള വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്ന് റെ​യി​ൽ​വേ ച​ക്ര​ങ്ങ​ൾ ഇ​റ​ക്കു​മ​തി ചെ​യ്യു​ന്ന​ത് പ​ര​മാ​വ​ധി കു​റ​യ്ക്കാ​നും ആ​ഭ്യ​ന്ത​ര ഉ​ത്പാ​ദ​നം വ​ർ​ധി​പ്പി​ക്കാ​നു​മു​ള്ള കേ​ന്ദ്ര സ​ർ​ക്കാ​ർ ന​യ​ങ്ങ​ൾ​ക്ക് പു​തി​യ ക​രാ​ർ വ​ലി​യ ക​രു​ത്താ​കും. നി​ല​വി​ൽ റ​ഷ്യ-​യു​ക്രെ​യ്ൻ യു​ദ്ധ പ​ശ്ചാ​ത്ത​ല​ത്തി​ൽ യു​ക്രെ​യ്ന്‍റെ പ്ര​മു​ഖ സ​പ്ലെ​യ​റാ​യ ‘ഇ​ന്‍റ​ർ​പൈ​പ്പി​ന്‍റെ’ ഉ​ത്പാ​ദ​ന​ത്തി​ൽ ഉ​ണ്ടാ​യ ത​ട​സ​ങ്ങ​ളും ബ​ദ​ൽ വി​പ​ണി ക​ണ്ടെ​ത്താ​നു​ള്ള യൂ​റോ​പ്പി​ന്‍റെ ശ്ര​മ​ങ്ങ​ളു​മാ​ണ് ഇ​ന്ത്യ​യ്ക്ക് വ​ഴി​ത്തി​രി​വാ​യ​ത്. ഇ​ന്ത്യ​യ്ക്ക് പു​റ​മെ ക​സാ​ക്കി​സ്ഥാ​ൻ ക​മ്പ​നി​ക​ളും നി​ല​വി​ൽ യൂ​റോ​പ്യ​ൻ വി​പ​ണി ല​ക്ഷ്യ​മി​ട്ട് സ​ർ​ട്ടി​ഫി​ക്കേ​ഷ​ൻ ന​ട​പ​ടി​ക​ളു​മാ​യി രം​ഗ​ത്തു​ണ്ട്.

എ​സ് ആ​ർ സു​ധീ​ർ കു​മാ​ർ

Related posts

Leave a Comment