തൊ​ഴി​ലാ​ളി​യോ​ട് ക​നി​വ് കാ​ട്ടി ബോ​സ്; സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ത​രം​ഗ​മാ​യി ഒ​രു വാ​ട്സ്ആ​പ്പ് ചാ​റ്റ്!

 തൊ​ഴി​ലാ​ളി​ക​ളെ​ക്കൊ​ണ്ട് അ​മി​ത ജോ​ലി ചെ​യ്യി​പ്പി​ക്കു​ന്ന ബോ​സു​മാ​രു​ടെ ക​ഥ​ക​ൾ​ക്കി​ട​യി​ൽ, വേ​റി​ട്ടൊ​രു മാ​തൃ​ക​യു​മാ​യി ഒ​രു ക​മ്പ​നി സ്ഥാ​പ​ക . ബൈ​ക്ക​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ ജീ​വ​ന​ക്കാ​ര​നോ​ട് അ​തീ​വ ശ്ര​ദ്ധ​യും ക​രു​ണ​യും കാ​ണി​ച്ച ബോ​സി​ന്‍റെ വാ​ട്സ്ആ​പ്പ് ചാ​റ്റാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ പ്ലാ​റ്റ്‌​ഫോ​മാ​യ ത്രെ​ഡ്‌​സി​ൽ വൈ​റ​ലാ​കു​ന്ന​ത്.

ക​ഴി​ഞ്ഞ മൂ​ന്ന് വ​ർ​ഷ​മാ​യി ത​ന്‍റെ കീ​ഴി​ൽ സ്ഥി​ര​മാ​യി ജോ​ലി ചെ​യ്യു​ന്ന ഒ​രു ജീ​വ​ന​ക്കാ​ര​നാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​തെ​ന്ന് ബോ​സ് വ്യ​ക്ത​മാ​ക്കു​ന്നു. അ​പ​ക​ട​ത്തി​ന് പി​ന്നാ​ലെ ജീ​വ​ന​ക്കാ​ര​ൻ ബോ​സി​ന് അ​യ​ച്ച സ​ന്ദേ​ശ​വും അ​തി​ന് ബോ​സ് ന​ൽ​കി​യ മ​റു​പ​ടി​യു​മാ​ണ് ആ​ളു​ക​ളു​ടെ മ​ന​സ്സ് ക​വ​രു​ന്ന​ത്.

ബോ​സ്, ഞാ​ൻ ബൈ​ക്കി​ൽ നി​ന്ന് താ​ഴെ വീ​ണു. നാ​ളെ​യും വേ​ദ​ന​യു​ണ്ടെ​ങ്കി​ൽ ഞാ​ൻ ലീ​വ് എ​ടു​ക്കും, പ​ക​രം ത​മ വ​രും. എ​ന്നാ​ൽ നാ​ളെ വേ​ദ​ന കു​റ​വാ​ണെ​ങ്കി​ൽ ഞാ​ൻ ഓ​ഫീ​സി​ൽ വ​രാ​ൻ പ​ര​മാ​വ​ധി ശ്ര​മി​ക്കാം ബോ​സ്, എ​ന്നാ​യി​രു​ന്നു ജീ​വ​ന​ക്കാ​ര​ന്‍റെ സ​ന്ദേ​ശം.​എ​ന്നാ​ൽ ജോ​ലി​ക്ക് വ​രാ​ൻ ശ്ര​മി​ക്കു​ന്ന ജീ​വ​ന​ക്കാ​ര​നെ ബോ​സ് ശ​ക്ത​മാ​യി വി​ല​ക്കു​ക​യാ​ണു​ണ്ടാ​യ​ത്. ഉ​ട​ൻ ത​ന്നെ വീ​ട്ടി​ലി​രി​ക്കാ​നും ആ​ശു​പ​ത്രി​യി​ൽ പോ​കാ​നും അ​വ​ർ നി​ർ​ദ്ദേ​ശി​ച്ചു.

വീ​ട്ടി​ലി​രി​ക്കൂ! നി​ങ്ങ​ൾ ആ​ശു​പ​ത്രി​യി​ൽ പോ​യോ? ചി​ല​പ്പോ​ൾ ത​ല​യ്ക്ക് ആ​ഘാ​തം ഏ​റ്റി​ട്ടു​ണ്ടാ​കാം, എ​ന്ന് ബോ​സ് ആ​ശ​ങ്ക​യോ​ടെ മ​റു​പ​ടി ന​ൽ​കി. എ​ന്നാ​ൽ താ​ൻ വേ​ദ​ന​സം​ഹാ​രി​ക​ൾ ക​ഴി​ച്ച് ത​ത്കാ​ലം പി​ടി​ച്ചു​നി​ൽ​ക്കു​ക​യാ​ണെ​ന്നും, ഉ​ച്ച​യ്ക്ക് ശേ​ഷം ഓ​ഫീ​സി​ൽ വ​രാ​ൻ നോ​ക്കാ​മെ​ന്നു​മാ​യി​രു​ന്നു ജീ​വ​ന​ക്കാ​ര​ന്‍റെ മ​റു​പ​ടി. കൂ​ടു​ത​ൽ വേ​ദ​നി​ച്ചാ​ൽ മാ​ത്ര​മേ ഡോ​ക്ട​റെ കാ​ണൂ എ​ന്നും അ​യാ​ൾ കൂ​ട്ടി​ച്ചേ​ർ​ത്തു.

ഇ​തോ​ടെ ബോ​സ് കൂ​ടു​ത​ൽ ക​ർ​ശ​ന​മാ​യി ഇ​ട​പെ​ട്ടു. അ​പ​ക​ട​ങ്ങ​ൾ ത​മാ​ശ​യ​ല്ലെ​ന്നും, ഇ​ത്ത​രം സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ ഉ​പ​യോ​ഗി​ക്കാ​നാ​ണ് താ​ൻ ക​മ്പ​നി വ​ക ഹെ​ൽ​ത്ത് ഇ​ൻ​ഷു​റ​ൻ​സ് ന​ൽ​കു​ന്ന​തെ​ന്നും ഓ​ർ​മ്മി​പ്പി​ച്ച ബോ​സ്, ത​ല​ക​റ​ക്കം വ​രു​ന്ന​ത് ത​ല​യ്ക്ക് ആ​ഘാ​ത​മേ​റ്റ​തി​ന്‍റെ ല​ക്ഷ​ണ​മാ​ണെ​ന്നും ഉ​ട​ൻ ആ​ശു​പ​ത്രി​യി​ൽ പോ​ക​ണ​മെ​ന്നും ജീ​വ​ന​ക്കാ​ര​നെ നി​ർ​ബ​ന്ധി​ച്ചു.

പോ​സ്റ്റ് വൈ​റ​ലാ​യ​തോ​ടെ ബോ​സി​നെ പ്ര​ശം​സി​ച്ച് നി​ര​വ​ധി പേ​രാ​ണ് രം​ഗ​ത്തെ​ത്തി​യ​ത്. എ​ന്നാ​ൽ ചി​ല​ർ ചി​ല ജീ​വ​ന​ക്കാ​രു​ടെ മ​നോ​ഭാ​വ​ത്തെ​ക്കു​റി​ച്ചും പ്ര​തി​ക​രി​ച്ചു.​ചി​ല​ർ​ക്ക് എ​ന്ത് വ​ന്നാ​ലും ആ​ശു​പ​ത്രി​യി​ൽ പോ​കാ​ൻ മ​ടി​യാ​ണ്, അ​ത് എ​ന്തു​കൊ​ണ്ടാ​ണെ​ന്ന് എ​നി​ക്ക് മ​ന​സ്സി​ലാ​കു​ന്നി​ല്ല,എ​ന്ന് ഒ​രാ​ൾ ക​മ​ന്‍റ് ചെ​യ്ത​പ്പോ​ൾ, അ​യാ​ൾ​ക്ക് സു​ഖ​മാ​ണെ​ന്ന് ക​രു​തു​ന്നു, നി​ങ്ങ​ൾ വ​ള​രെ ന​ല്ലൊ​രു ബോ​സ് ആ​ണ് എ​ന്ന് മ​റ്റൊ​രാ​ൾ കു​റി​ച്ചു.​തൊ​ഴി​ലി​ട​ങ്ങ​ളി​ലെ മാ​നു​ഷി​ക പ​രി​ഗ​ണ​ന​യു​ടെ പ്രാ​ധാ​ന്യ​ത്തെ​ക്കു​റി​ച്ചു​ള്ള വ​ലി​യൊ​രു ച​ർ​ച്ച​യ്ക്കാ​ണ് ഈ ​സം​ഭ​വം വ​ഴി​വെ​ച്ചി​രി​ക്കു​ന്ന​ത്.

Related posts

Leave a Comment