പുതിയ ജോലിയിൽ വെൽകം കിറ്റായി ഗാർബേജ് ബാഗ്; ഓഫീസിലെ സ്വീകരണം കണ്ട് അമ്പരന്ന് സോഷ്യൽ മീഡിയ.

ബം​ഗ​ളൂ​രു: പു​തി​യ ക​മ്പ​നി​യി​ൽ ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ച ജീ​വ​ന​ക്കാ​രി​ക്ക് ല​ഭി​ച്ച സ്വാ​ഗ​ത സ​മ്മാ​ന​ത്തെ​ക്കു​റി​ച്ചു​ള്ള ഒ​രു സോ​ഷ്യ​ൽ മീ​ഡി​യ പോ​സ്റ്റാ​ണ് ഇ​പ്പോ​ൾ വൈ​റ​ലാ​യി​രി​ക്കു​ന്ന​ത്. സാ​ധാ​ര​ണ​യാ​യി ല​ഭി​ക്കാ​റു​ള്ള കോ​ഫി മ​ഗ്ഗു​ക​ളോ വൗ​ച്ച​റു​ക​ളോ പ്ര​തീ​ക്ഷി​ച്ചെ​ത്തി​യ മ​നീ​ഷ ദു​ബെ എ​ന്ന ബ്രാ​ൻ​ഡ് സ്ട്രാ​റ്റ​ജി​സ്റ്റി​ന് ക​മ്പ​നി ന​ൽ​കി​യ​ത് ഒ​രു ‘ഗാ​ർ​ബേ​ജ് ബാ​ഗ് ആ​യി​രു​ന്നു.

ആ​ദ്യം ഒ​ന്ന് അ​മ്പ​ര​ന്നെ​ങ്കി​ലും, ഈ ​സ​മ്മാ​നം എ​ത്ര​ത്തോ​ളം ഉ​പ​കാ​ര​പ്ര​ദ​മാ​ണെ​ന്ന് മ​നീ​ഷ ത​ന്‍റെ ലി​ങ്ക്ഡ്ഇ​ൻ പോ​സ്റ്റി​ൽ ത​മാ​ശ​രൂ​പേ​ണ പ​ങ്കു​വെ​ക്കു​ക​യാ​യി​രു​ന്നു. പു​തി​യ ന​ഗ​ര​ത്തി​ലേ​ക്ക് താ​മ​സം മാ​റി, ജീ​വി​തം ക്ര​മീ​ക​രി​ച്ചു വ​രു​ന്ന ത​നി​ക്ക് പ​ര​മ്പ​രാ​ഗ​ത കോ​ർ​പ്പ​റേ​റ്റ് സ​മ്മാ​ന​ങ്ങ​ളേ​ക്കാ​ൾ എ​ത്ര​യോ പ്രാ​യോ​ഗി​ക​മാ​യ ഒ​ന്നാ​ണ് ഈ ​ബാ​ഗെ​ന്ന് മ​നീ​ഷ പ​റ​യു​ന്നു. ബാം​ബ്രൂ എ​ന്ന ത​ന്‍റെ പു​തി​യ ക​മ്പ​നി​യു​ടെ ഈ ​വേ​റി​ട്ട ചി​ന്ത​യെ അ​വ​ർ അ​ഭി​ന​ന്ദി​ച്ചു.

പ​ല ക​മ്പ​നി​ക​ളും സു​സ്ഥി​ര​ത​യെ​യും പ​രി​സ്ഥി​തി സം​ര​ക്ഷ​ണ​ത്തെ​യും കു​റി​ച്ച് സം​സാ​രി​ക്കു​മെ​ങ്കി​ലും, സ​മ്മാ​ന​ങ്ങ​ൾ ന​ൽ​കു​ന്ന​ത് അ​നാ​വ​ശ്യ​മാ​യ പ്ലാ​സ്റ്റി​ക് പാ​ക്കിം​ഗു​ക​ളി​ലാ​ണ്. എ​ന്നാ​ൽ ബാം​ബ്രൂ ന​ൽ​കി​യ​ത് തി​ക​ച്ചും പ്രാ​യോ​ഗി​ക​വും അ​വ​രു​ടെ പ​രി​സ്ഥി​തി സൗ​ഹൃ​ദ മൂ​ല്യ​ങ്ങ​ൾ​ക്ക് ചേ​രു​ന്ന​തു​മാ​യ ഒ​ന്നാ​ണെ​ന്ന് മ​നീ​ഷ വ്യ​ക്ത​മാ​ക്കു​ന്നു.

ഉ​റ​പ്പു​ള്ള​തും, ചോ​ർ​ച്ച​യി​ല്ലാ​ത്ത​തും പൂ​ർ​ണ്ണ​മാ​യും പ്ലാ​സ്റ്റി​ക് വി​മു​ക്ത​വു​മാ​യ ഈ ​ബാ​ഗ് ത​ന്‍റെ ദൈ​നം​ദി​ന ജീ​വി​ത​ത്തി​ൽ ഏ​റെ സ​ഹാ​യി​ക്കു​മെ​ന്നും, ഇ​തോ​ടെ ത​ന്‍റെ ‘പ​രി​സ്ഥി​തി സൗ​ഹൃ​ദ കാ​ല​ഘ​ട്ട​ത്തി​ന്’ തു​ട​ക്ക​മാ​യെ​ന്നും മ​നീ​ഷ ത​മാ​ശ​യാ​യി കു​റി​ച്ചു.

മ​നീ​ഷ​യു​ടെ പോ​സ്റ്റ് ഇ​തി​ന​കം ത​ന്നെ പ്രൊ​ഫ​ഷ​ണ​ലു​ക​ൾ​ക്കി​ട​യി​ൽ വ​ലി​യ ശ്ര​ദ്ധ നേ​ടി​ക്ക​ഴി​ഞ്ഞു. വി​ല​കൂ​ടി​യ സ​മ്മാ​ന​ങ്ങ​ളേ​ക്കാ​ൾ ല​ളി​ത​വും ഉ​പ​യോ​ഗ​പ്ര​ദ​വു​മാ​യ ഇ​ത്ത​രം പ്ര​വൃ​ത്തി​ക​ളാ​ണ് കൂ​ടു​ത​ൽ സ്വാ​ധീ​നം ചെ​ലു​ത്തു​ക​യെ​ന്ന് നി​ര​വ​ധി ഉ​പ​യോ​ക്താ​ക്ക​ൾ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

സു​സ്ഥി​ര​മാ​യ ജീ​വി​ത​ശൈ​ലി ന​യി​ക്കാ​ൻ ഇ​ത്ത​രം ബാ​ഗു​ക​ൾ അ​ത്യാ​വ​ശ്യ​മാ​ണെ​ന്നും, അ​തി​നാ​ൽ ത​നി​ക്ക് ഇ​നി മു​ത​ൽ എ​ല്ലാ മാ​സ​വും ഗാ​ർ​ബേ​ജ് ബാ​ഗു​ക​ൾ സ​പ്ലൈ ചെ​യ്യ​ണ​മെ​ന്നു​മു​ള്ള ര​സ​ക​ര​മാ​യ ആ​വ​ശ്യ​ത്തോ​ടെ​യാ​ണ് മ​നീ​ഷ ത​ന്‍റെ പോ​സ്റ്റ് അ​വ​സാ​നി​പ്പി​ച്ച​ത്.

Related posts

Leave a Comment