ഗു​ഡ്ഗാ​വി​ലെ ആ​ഡം​ബ​ര ജീ​വി​ത​ത്തി​നി​ട​യി​ൽ 27,000 രൂ​പ​യ്ക്ക് ജീ​വി​ച്ചു കാ​ണി​ച്ച 25കാ​രി; സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​യി ക​ങ്ക​ണ​യു​ടെ ബ​ഡ്ജ​റ്റ് പ്ലാ​ൻ!

ഉ​യ​ർ​ന്ന വീ​ട്ടു​വാ​ട​ക, ആ​ഡം​ബ​ര ജീ​വി​ത​ശൈ​ലി, കു​തി​ച്ചു​യ​രു​ന്ന ദൈ​നം​ദി​ന ചി​ല​വു​ക​ൾ എ​ന്നി​വ​യാ​ണ് സാ​ധാ​ര​ണ​യാ​യി ഹ​രി​യാ​ന​യി​ലെ ഗു​രു​ഗ്രാം ന​ഗ​ര​ത്തെ​ക്കു​റി​ച്ച് ഓ​ർ​ക്കു​മ്പോ​ൾ മ​ന​സ്സി​ൽ വ​രി​ക. എ​ന്നാ​ൽ വി​ചാ​രി​ച്ചാ​ൽ കു​റ​ഞ്ഞ ബ​ഡ്ജ​റ്റി​ലും ഇ​വി​ടെ ജീ​വി​ക്കാ​ൻ സാ​ധി​ക്കു​മെ​ന്ന് തെ​ളി​യി​ച്ചി​രി​ക്കു​ക​യാ​ണ് 25 വ​യ​സു​ള്ള ഒ​രു വി​ദ്യാ​ർ​ത്ഥി​നി​യും ക​ൺ​ഡ​ന്‍റ് ക്രി​യേ​റ്റ​റു​മാ​യ ക​ങ്ക​ണ റാ​യ്. പ്ര​തി​മാ​സം വെ​റും 27,000 രൂ​പ​യ്ക്ക് താ​ൻ എ​ങ്ങ​നെ​യാ​ണ് ഗു​രു​ഗ്രാ​മി​ൽ ജീ​വി​ക്കു​ന്ന​തെ​ന്ന കൃ​ത്യ​മാ​യ ക​ണ​ക്കു​ക​ൾ ക​ങ്ക​ണ ഇ​ൻ​സ്റ്റാ​ഗ്രാ​മി​ലൂ​ടെ പ​ങ്കു​വെ​ച്ച​തോ​ടെ വീ​ഡി​യോ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​യി.

ഇ​ന്ത്യ​യി​ലെ ഏ​റ്റ​വും ചി​ല​വേ​റി​യ ന​ഗ​ര​ങ്ങ​ളി​ലൊ​ന്നി​ൽ ഇ​ത്ര​യും സൂ​ക്ഷ്മ​ത​യോ​ടെ ബ​ഡ്ജ​റ്റ് കൈ​കാ​ര്യം ചെ​യ്ത ക​ങ്ക​ണ​യെ ക​ണ്ട് അ​മ്പ​ര​ന്നി​രി​ക്കു​ക​യാ​ണ് നെ​റ്റി​സ​ൺ​സ്. ഭ​ക്ഷ​ണ​ത്തി​നാ​ണ് താ​ൻ ഏ​റ്റ​വും കൃ​ത്യ​മാ​യ പ്ലാ​ൻ ഉ​ണ്ടാ​ക്കി​യി​ട്ടു​ള്ള​തെ​ന്ന് ക​ങ്ക​ണ പ​റ​യു​ന്നു. അ​ടി​ക്ക​ടി ഓ​ൺ​ലൈ​നാ​യി ഭ​ക്ഷ​ണം ഓ​ർ​ഡ​ർ ചെ​യ്യു​ന്ന​തി​ന് പ​ക​രം ഒ​രു ടി​ഫി​ൻ സ​ർ​വീ​സി​നെ​യാ​ണ് ആ​ശ്ര​യി​ക്കു​ന്ന​ത്. ഉ​ച്ച​ഭ​ക്ഷ​ണ​വും അ​ത്താ​ഴ​വും ഉ​ൾ​പ്പെ​ടെ ഇ​തി​ന് മാ​സം 3,300 രൂ​പ മാ​ത്ര​മാ​ണ് ചി​ല​വ്.

രാ​വി​ലെ പ്ര​ഭാ​ത​ഭ​ക്ഷ​ണ​മാ​യി മ്യൂ​സ്‌​ലി​യും പാ​ലും ക​ഴി​ക്കാ​ൻ 700 രൂ​പ​യാ​കും. കാ​പ്പി കു​ടി​ക്കാ​ൻ പ്ര​തി​മാ​സം 1,500 രൂ​പ​യോ​ളം വ​രും. ലാ​ക്ടോ​സ് ഇ​ൻ​ടോ​ള​റ​ൻ​സ് ഉ​ള്ള​തി​നാ​ൽ പ്ര​ത്യേ​ക പാ​ലി​നാ​യി ദി​വ​സ​വും 25-26 രൂ​പ​യോ​ളം അ​ധി​കം ചി​ല​വാ​കു​ന്നു​ണ്ട്. പ്ര​ധാ​ന ഭ​ക്ഷ​ണ​ങ്ങ​ളെ​ല്ലാം ടി​ഫി​ൻ സ​ർ​വീ​സ് വ​ഴി ല​ഭി​ക്കു​ന്ന​തി​നാ​ൽ ഗ്രോ​സ​റി ചി​ല​വു​ക​ൾ വ​ള​രെ കു​റ​വാ​ണ്.

പു​റ​ത്തു​നി​ന്നു​ള്ള ചെ​റി​യ ഭ​ക്ഷ​ണ​ങ്ങ​ൾ​ക്കാ​യി 2,000 രൂ​പ​യും, സോ​പ്പ്, ഷാം​പൂ തു​ട​ങ്ങി​യ പേ​ഴ്‌​സ​ണ​ൽ കെ​യ​ർ സാ​ധ​ന​ങ്ങ​ൾ​ക്കാ​യി മാ​സം 1,000 രൂ​പ​യും മാ​റ്റി​വെ​ക്കു​ന്നു. ഈ ​ചി​ല​വു​ക​ൾ​ക്കെ​ല്ലാം ശേ​ഷം ബാ​ക്കി വ​രു​ന്ന തു​ക സ​മ്പാ​ദ്യ​ത്തി​ലേ​ക്കോ ലോ​ൺ അ​ട​വു​ക​ളി​ലേ​ക്കോ പോ​കും. “ര​ണ്ടും കൂ​ടി ഒ​ന്നി​ച്ച് കൊ​ണ്ടു​പോ​കാ​നു​ള്ള വ​രു​മാ​നം നി​ല​വി​ൽ എ​നി​ക്കി​ല്ല,” ക​ങ്ക​ണ വീ​ഡി​യോ​യി​ൽ തു​റ​ന്നു​പ​റ​ഞ്ഞു.

ചി​ല മാ​സ​ങ്ങ​ളി​ൽ ഞാ​ൻ വ​ലി​യ ഉ​ത്ത​ര​വാ​ദി​ത്ത​മു​ള്ള​വ​ളാ​കും. എ​ന്നാ​ൽ ചി​ല മാ​സ​ങ്ങ​ളി​ൽ സ്വി​ഗ്ഗി ജ​യി​ക്കും. പ​ണം സ​മ്പാ​ദി​ക്കാ​നും ചി​ല​വ​ഴി​ക്കാ​നും ജീ​വി​ക്കാ​നും ഒ​പ്പം ജീ​വി​തം ആ​സ്വ​ദി​ക്കാ​നും ഞാ​ൻ ശ്ര​മി​ക്കു​ന്നു​ണ്ട്. ഇ​താ​ണ് എ​ന്‍റെ യ​ഥാ​ർ​ഥ പ്ര​തി​മാ​സ ബ​ഡ്ജ​റ്റ്, എ​ന്നാ​ണ് ക​ങ്ക​ണ വീ​ഡി​യോ​യ്ക്ക് അ​ടി​ക്കു​റി​പ്പാ​യി ന​ൽ​കി​യ​ത്.

ഗു​രു​ഗ്രാ​മി​ലെ മ​റ്റ് ചി​ല പ്രൊ​ഫ​ഷ​ണ​ലു​ക​ൾ ത​ങ്ങ​ളു​ടെ മാ​സ​ചി​ല​വ് 90,000 രൂ​പ മു​ത​ൽ 1.6 ല​ക്ഷം രൂ​പ വ​രെ​യാ​ണെ​ന്ന് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ​ങ്കു​വെ​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ക​ങ്ക​ണ​യു​ടെ ഈ ​ബ​ഡ്ജ​റ്റ് പ്ലാ​ൻ വ​രു​ന്ന​ത്. മി​ത​മാ​യ വാ​ട​ക​യു​ള്ള വീ​ട് ക​ണ്ടെ​ത്തു​ക, അ​നാ​വ​ശ്യ ചി​ല​വു​ക​ൾ ഒ​ഴി​വാ​ക്കു​ക എ​ന്നി​വ​യി​ലൂ​ടെ സാ​ധാ​ര​ണ​ക്കാ​ർ​ക്ക് മാ​തൃ​ക​യാ​ക്കാ​വു​ന്ന രീ​തി​യി​ലാ​ണ് ക​ങ്ക​ണ ജീ​വി​ക്കു​ന്ന​ത്.

വീ​ഡി​യോ​യ്ക്ക് താ​ഴെ നി​ര​വ​ധി ആ​ളു​ക​ളാ​ണ് സം​ശ​യ​ങ്ങ​ളു​മാ​യി എ​ത്തി​യി​രി​ക്കു​ന്ന​ത്. ഗു​രു​ഗ്രാ​മി​ൽ എ​വി​ടെ​യാ​ണ് 13,000 രൂ​പ​യ്ക്ക് വീ​ട് ല​ഭി​ക്കു​ക​യെ​ന്നും, ഏ​താ​ണ് ഈ ​ടി​ഫി​ൻ സ​ർ​വീ​സെ​ന്നും പ​ല​രും ചോ​ദി​ക്കു​ന്നു. ക​ങ്ക​ണ​യു​ടെ ഈ ​സാ​മ്പ​ത്തി​ക അ​ച്ച​ട​ക്ക​ത്തെ പ്ര​ശം​സി​ച്ച് നി​ര​വ​ധി യു​വ പ്രൊ​ഫ​ഷ​ണ​ലു​ക​ളും രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്.

 

 

Related posts

Leave a Comment