വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ യു​വാ​വി​ന്‍റെ കൈ ​വി​ര​ല്‍ ന​ഷ്ട​പ്പെ​ട്ടു: കാ​ലി​ലെ വി​ര​ല്‍ വ​ച്ചു​പി​ടി​പ്പി​ച്ചു

കോ​ഴി​ക്കോ​ട്: വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ കൈ ​വി​ര​ല്‍ ന​ഷ്ട​മാ​യ യു​വാ​വി​ന് കാ​ലി​ലെ വി​ര​ല്‍ വ​ച്ചു​പി​ടി​പ്പി​ച്ചു. കോ​ഴി​ക്കോ​ട്ടെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലാ​ണ് ചി​കി​ത്സ ന​ട​ന്ന​ത്. ആ​റു​മാ​സ​ങ്ങ​ൾ​ക്ക് മു​ൻ​പ് 37കാ​ര​നാ​യ യു​വാ​വി​നാ​ണ് ആ​ക്സി​ഡ​ന്‍റി​ൽ ത​ന്‍റെ ഇ​ട​ത് കൈ​വി​ര​ല്‍ ന​ഷ്ട​മാ​യ​ത്. തു​ട​ര്‍​ന്ന് ന​ഷ്ട​മാ​യ വി​ര​ലി​ന് പ​ക​ര​മാ​യി കാ​ലി​ലെ വി​ര​ല്‍ വ​ച്ചു​പി​ടി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

സെ​ക്ക​ന്‍റ് ടോ-​ടു-​ത​മ്പ് ട്രാ​ന്‍​സ്ഫ​ര്‍ സ​ര്‍​ജ​റി​യി​ലൂ​ടെ​യാ​ണ് വി​ര​ല്‍ വ​ച്ചു​പി​ടി​പ്പി​ച്ച​ത്. ഘ​ട്ടം​ഘ​ട്ട​മാ​യ പു​ന​ര്‍​നി​ര്‍​മാ​ണ ചി​കി​ത്സ​യാ​ണ് യു​വാ​വി​ന് ന​ല്‍​കി​യ​ത്.

ആ​ദ്യം ട്യൂ​ബ്ഡ് ഗ്രോ​യി​ന്‍ ഫ്‌​ളാ​പ്പ് ഉ​പ​യോ​ഗി​ച്ച് മൃ​ദു​കോ​ശ​ങ്ങ​ളെ പാ​ക​പ്പെ​ടു​ത്തു​ന്ന പ്ര​ക്രി​യ ന​ട​ത്തി. തു​ട​ര്‍​ന്ന് ക​ഴി​ഞ്ഞ മാ​സം 18ന് ​മൈ​ക്രോ​വാ​സ്‌​കു​ലാ​ര്‍ സെ​ക്ക​ന്‍​ഡ് ടോ ​ട്രാ​ന്‍​സ്ഫ​ര്‍ മു​ഖേ​ന വി​ര​ല്‍ പു​ന​സ്ഥാ​പി​ച്ചു.

ഈ ​ശ​സ്ത്ര​ക്രി​യ​യി​ല്‍ കൈ​യി​ലേ​ക്ക് വി​ര​ല്‍ മാ​റ്റി​സ്ഥാ​പി​ക്കു​ക​യും ര​ക്ത​ക്കു​ഴ​ലു​ക​ള്‍ പു​ന​സം​യോ​ജി​പ്പി​ക്കു​ക​യും ചെ​യ്തു. രോ​ഗി​ക്ക് റീ​ഹാ​ബി​ലി​റ്റേ​ഷ​ന്‍ ചി​കി​ത്സ​യും ഫി​സി​യോ​തെ​റാ​പ്പി​യും ആ​രം​ഭി​ച്ചി​ട്ടു​ണ്ടെ​ന്നും കൈ​യു​ടെ പ്ര​വ​ര്‍​ത്ത​ന​ക്ഷ​മ​ത പ​ര​മാ​വ​ധി വീ​ണ്ടെ​ടു​ക്കു​ന്ന​തി​ന് ശ്ര​മ​ങ്ങ​ള്‍ തു​ട​രു​ക​യാ​ണെ​ന്നും ഡോ​ക്ട​ര്‍​മാ​ര്‍ അ​റി​യി​ച്ചു.

Related posts

Leave a Comment