മു​തി​ർ​ന്ന​വ​ർ​ക്കും സ്റ്റാ​ർ​ട്ട​പ്പു​ക​ളി​ൽ ഇ​ട​മു​ണ്ട്; മാ​തൃ​ക​യാ​യി മും​ബൈ​യി​ലെ ക​മ്പ​നി, വൈ​റ​ലാ​യി 64കാ​ര​നാ​യ ഇ​ന്‍റേ​ൺ.

പ്രാ​യം വെ​റും അ​ക്ക​ങ്ങ​ൾ മാ​ത്ര​മാ​ണെ​ന്ന് തെ​ളി​യി​ച്ചു​കൊ​ണ്ട് സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളു​ടെ ക​യ്യ​ടി നേ​ടു​ക​യാ​ണ് മും​ബൈ ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ഒ​രു സ്റ്റാ​ർ​ട്ട​പ്പ് ക​മ്പ​നി. ത​ങ്ങ​ളു​ടെ ടീ​മി​ലെ ഭൂ​രി​ഭാ​ഗം അം​ഗ​ങ്ങ​ളെ​ക്കാ​ളും പ്രാ​യ​മു​ള്ള, 64 വ​യ​സു​കാ​ര​നാ​യ ഒ​രു മു​തി​ർ​ന്ന വ്യ​ക്തി​യെ ഇ​ന്‍റേ​ൺ ആ​യി നി​യ​മി​ച്ചു​കൊ​ണ്ടാ​ണ് ഹോ​ബി ട്രൈ​ബ് എ​ന്ന ക​മ്പ​നി ശ്ര​ദ്ധേ​യ​മാ​കു​ന്ന​ത്.

ക​മ്പ​നി​യു​ടെ സ്ഥാ​പ​ക​നാ​യ ജോ​ഷ്വ സാ​ലി​ൻ​സ് ഇ​ൻ​സ്റ്റാ​ഗ്രാ​മി​ൽ പ​ങ്കു​വെ​ച്ച ഒ​രു വീ​ഡി​യോ​യി​ലൂ​ടെ​യാ​ണ് ഈ ​അ​പൂ​ർ​വ്വ നി​മി​ഷം പു​റം​ലോ​കം അ​റി​ഞ്ഞ​ത്. നി​ങ്ങ​ളു​ടെ സ്റ്റാ​ർ​ട്ട​പ്പി​ൽ 64 വ​യ​സ്സു​ള്ള ഒ​രു ഇ​ന്‍റേ​ൺ ഉ​ള്ള​പ്പോ​ൾ…​എ​ന്ന കു​റി​പ്പോ​ടെ പ​ങ്കു​വെ​ച്ച വീ​ഡി​യോ നി​മി​ഷ​നേ​രം കൊ​ണ്ടാ​ണ് ത​രം​ഗ​മാ​യ​ത്.

ഓ​ഫീ​സി​ലെ ത​ന്‍റെ ഡെ​സ്കി​ലി​രു​ന്ന് ലാ​പ്ടോ​പ്പി​ൽ സ​ജീ​വ​മാ​യി ജോ​ലി ചെ​യ്യു​ന്ന​തും, പ്രാ​യ വ്യ​ത്യാ​സ​മി​ല്ലാ​തെ സ​ഹ​പ്ര​വ​ർ​ത്ത​ക​രു​മാ​യി ആ​ശ​യ​വി​നി​മ​യം ന​ട​ത്തു​ന്ന​തു​മാ​ണ് വീ​ഡി​യോ​യി​ലു​ള്ള​ത്. വ​ർ​ഷ​ങ്ങ​ളു​ടെ ബി​സി​ന​സ് പ​രി​ച​യ​വും നേ​തൃ​ത്വ​പാ​ട​വ​വു​മു​ള്ള ഈ ​മു​തി​ർ​ന്ന ഇ​ന്‍റേ​ണി​ന്‍റെ സാ​ന്നി​ധ്യം ക​മ്പ​നി​ക്ക് വ​ലി​യ നേ​ട്ട​മാ​ണ് ഉ​ണ്ടാ​ക്കു​ന്ന​തെ​ന്ന് ജോ​ഷ്വ വ്യ​ക്ത​മാ​ക്കു​ന്നു.

ബി​സി​ന​സ്സു​ക​ൾ കെ​ട്ടി​പ്പ​ടു​ക്കു​ന്ന​തി​ലും വ​ള​ർ​ത്തു​ന്ന​തി​ലു​മു​ള്ള അ​ദ്ദേ​ഹ​ത്തി​ന്‍റെ വി​ല​മ​തി​ക്കാ​നാ​വാ​ത്ത അ​റി​വ് യു​വ​ത​ല​മു​റ​യ്ക്ക് വ​ലി​യ പാ​ഠ​മാ​ണ്. ഞ​ങ്ങ​ളു​ടെ ഓ​ഫീ​സി​ലേ​ക്ക് 64കാ​ര​നാ​യ ഒ​രു ഇ​ന്‍റേ​ൺ എ​ത്തി​യ​ത് ഹോ​ബി ട്രൈ​ബ് എ​ടു​ത്ത ഏ​റ്റ​വും മി​ക​ച്ച തീ​രു​മാ​ന​ങ്ങ​ളി​ൽ ഒ​ന്നാ​ണെ​ന്ന് ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ കു​റി​ച്ചു.

പ്രാ​യ​ത്തി​ന്‍റെ അ​തി​ർ​വ​ര​മ്പു​ക​ൾ​ക്ക​പ്പു​റം ക​ഴി​വി​നെ​യും ജി​ജ്ഞാ​സ​യെ​യും അം​ഗീ​ക​രി​ച്ച ക​മ്പ​നി​യെ അ​ഭി​ന​ന്ദി​ച്ചു​കൊ​ണ്ട് നി​ര​വ​ധി ആ​ളു​ക​ളാ​ണ് രം​ഗ​ത്തെ​ത്തി​യ​ത്. ആ​വ​ശ്യ​ത്തി​ന് വേ​ണ്ടി​യ​ല്ല, മ​റി​ച്ച് പു​തി​യ കാ​ര്യ​ങ്ങ​ൾ പ​ഠി​ക്കാ​നും സ​ജീ​വ​മാ​യി​രി​ക്കാ​നു​മു​ള്ള ആ​ഗ്ര​ഹ​മാ​ണ് ഈ ​പ്രാ​യ​ത്തി​ലും അ​ദ്ദേ​ഹ​ത്തെ ന​യി​ക്കു​ന്ന​തെ​ന്ന് ആ​ളു​ക​ൾ ക​മ​ന്‍റ് ചെ​യ്തു.

Related posts

Leave a Comment