ലഹരി മൂത്താലെന്ത് ചെയ്യും… വാ​ഴൂ​രി​ല്‍ ക​ഞ്ചാ​വു​സം​ഘ​ത്തെ നാ​ട്ടു​കാ​ർ കെ​ട്ടി​യി​ട്ടു

കോ​ട്ട​യം: നാ​ട്ടു​കാ​ര്‍ തൂ​ഫാ​നാ​യി. ല​ഹ​രി സം​ഘ​ത്തെ പി​ടി​കൂ​ടി പോ​ലീ​സി​ല്‍ ഏ​ല്‍​പ്പി​ച്ചു. ല​ഹ​രി​യി​ലു​ള്ള യു​വാ​ക്ക​ളു​ടെ പ​രാ​ക്ര​മം സ​ഹി​ക്കാ​നാ​കാ​തെ വ​ന്ന​തോ​ടെ നാ​ട്ടു​കാ​ര്‍ യു​വാ​ക്ക​ളെ പി​ടി​ച്ചു​കെ​ട്ടി പോ​ലീ​സി​ല്‍ ഏ​ല്‍​പ്പി​ക്കു​ക​യാ​യി​രു​ന്നു.

വാ​ഴൂ​ര്‍ മ​യി​ലാ​ടും​പാ​റ പാ​റാം​തോ​ട്ടി​ലാ​ണ് സം​ഭ​വം. ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം പാ​റാം​തോ​ട്ടി​ലു​ള്ള യു​വാ​വി​ന്‍റെ വീ​ട്ടി​ലെ​ത്തി​യ​വ​ര്‍ യു​വാ​വി​നൊ​പ്പം വ​ഴി​വ​ക്കി​ലി​രു​ന്ന് മ​ദ്യ​പി​ച്ച​താ​യും ല​ഹ​രി ഉ​പ​യോ​ഗി​ച്ച​താ​യും നാ​ട്ടു​കാ​ര്‍ പ​റ​യു​ന്നു. നാ​ട്ടു​കാ​ര്‍ ചോ​ദ്യം ചെ​യ്ത​തോ​ടെ ഇ​വ​ര്‍ സ​മീ​പ​ത്തെ വീ​ടു​ക​ള്‍​ക്കും നാ​ട്ടു​കാ​ര്‍​ക്കും നേ​രേ തി​രി​ഞ്ഞു. പ്ര​ദേ​ശ​ത്തെ ഒ​രു പ​ല​ച​ര​ക്ക് വ്യാ​പാ​രി​യെ ആ​ക്ര​മി​ക്കു​ക​യും ചെ​യ്തു. ക​ല്ലേ​റി​ല്‍ നി​ര​വ​ധി വീ​ടു​ക​ളു​ടെ ജ​ന​ല്‍​ചി​ല്ലു​ക​ളും ത​ക​ര്‍​ന്നു.

അ​സ​ഭ്യ​വ​ര്‍​ഷ​വും സം​ഘ​ര്‍​ഷ​വും തു​ട​ര്‍​ന്ന​തോ​ടെ ഇ​വ​രെ പി​ടി​ച്ചു​കെ​ട്ടി പോ​ലീ​സി​ല്‍ ഏ​ല്‍​പ്പി​ക്കാ​ന്‍ നാ​ട്ടു​കാ​ര്‍ തീ​രു​മാ​നി​ച്ചു. വാ​ഴൂ​ര്‍ പ​ഞ്ചാ​യ​ത്തി​ലെ ഒ​രം​ഗ​വും വി​വ​ര​മ​റി​ഞ്ഞു സ്ഥ​ല​ത്തെ​ത്തി. സം​ഘ​ത്തെ പി​ടി​ച്ചു കെ​ട്ടാ​നു​ള്ള ശ്ര​മ​ത്തി​നി​ടെ നാ​ട്ടു​കാ​ര്‍​ക്കും പ​രി​ക്കേ​റ്റു. ഒ​ടു​വി​ല്‍ നാ​ട്ടു​കാ​ര്‍ സം​ഘ​ടി​ച്ചാ​ണ് ഇ​വ​രെ പി​ടി​കൂ​ടി​യ​ത്. തു​ട​ർ​ന്ന് യു​വാ​ക്ക​ളെ പ​ള്ളി​ക്ക​ത്തോ​ട് പോ​ലീ​സി​ന് കൈ​മാ​റി. വ​ധ​ശ്ര​മ​ത്തി​ന് അ​ട​ക്കം കേ​സെ​ടു​ത്ത പോ​ലീ​സ് ഇ​വ​രെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ന്‍​ഡ് ചെ​യ്തു.

വാ​ഴൂ​ര്‍ സ്വ​ദേ​ശി​ക​ളാ​യ ര​ണ്ടു സ​ഹോ​ദ​ര​ങ്ങ​ളെ​യും അ​യ്മ​നം, തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​ക​ളാ​യ ര​ണ്ടു​പേ​രെ​യു​മാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​വ​രു​ടെ സം​ഘ​ത്തി​ല്‍ പെ​ണ്‍​കു​ട്ടി​ക​ള്‍ ഉ​ള്‍​പ്പെ​ടെ പ​ത്തോ​ളം പേ​രു​ണ്ടാ​യി​രു​ന്ന​താ​യും ഇ​വ​ര്‍ പ്ര​ദേ​ശ​ത്ത് ര​ണ്ടു ദി​വ​സ​മാ​യി ല​ഹ​രി ഉ​പ​യോ​ഗി​ച്ച​ശേ​ഷം ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ക്കു​ക​യാ​യി​രു​ന്നെ​ന്നും നാ​ട്ടു​കാ​ര്‍ ആ​രോ​പി​ച്ചു. വി​വി​ധ രാ​ഷ്‌​ട്രീ​യ പാ​ര്‍​ട്ടി​ക​ളു​ടെ നേ​താ​ക്ക​ള്‍ യോ​ഗം ചേ​ര്‍​ന്ന് പ​ഞ്ചാ​യ​ത്തും പോ​ലീ​സു​മാ​യി ചേ​ര്‍​ന്ന് പ്ര​ദേ​ശ​ത്ത് പ​ട്രോ​ളിം​ഗ് ന​ട​ത്താ​ന്‍ തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്.

Related posts

Leave a Comment